ഇന്ത്യയെ മുന്നൂറ് കടത്തി ഹാര്‍ദ്ദിക് പാണ്ഡ്യ-ജഡേജ കൂട്ടുകെട്ട് , കോഹ്‍ലിയ്ക്കും അര്‍ദ്ധ ശതകം

Kohlihardikaus
- Advertisement -

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 302 റണ്‍സ് നേടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ മയാംഗ് അഗര്‍വാളിന് പകരം ശുഭ്മന്‍ ഗില്ലിനാണ് അവസരം നല്‍കിയത്. താരം 33 റണ്‍സ് നേടുകയും ചെയ്തു. എന്നാല്‍ ശിഖര്‍ ധവാന്‍(16), ശ്രേയസ്സ് അയ്യര്‍(19), ലോകേഷ് രാഹുല്‍(5) എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും ബാറ്റിംഗ് മികവ് മാത്രമാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യയെ ഈ സ്കോറിലേക്ക് എത്തിയ്ക്കുവാന്‍ സഹായിച്ചത്.

വിരാട് കോഹ്‍ലി 63 റണ്‍സ് നേടി പുറത്താകുമ്പോള്‍ ഇന്ത്യ 152/5 എന്ന നിലയിലായിരുന്നു. പിന്നീട് ഹാര്‍ദ്ദിക് പാണ്ഡ്യും രവീന്ദ്ര ജഡേജയും കൂടിയാണ് ഇന്ത്യയെ 5 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സിലേക്ക് എത്തിച്ചത്. ആറാം വിക്കറ്റില്‍1 08 പന്തില്‍ നിന്ന് അപരാജിതമായ 150 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അവസാന 7 ഓവറില്‍ നിന്ന് ഇന്ത്യ 93 റണ്‍‍സാണ് നേടിയത്.

ഹാര്‍ദ്ദിക് 76 പന്തില്‍ 92 റണ്‍സും രവീന്ദ്ര ജഡേജ 50 പന്തില്‍ നിന്ന് 66 റണ്‍സും നേടി ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു.

Advertisement