“ഐ എസ് എൽ കിരീടം നേടാനുള്ള സ്ക്വാഡ് മുംബൈ സിറ്റിക്ക് ഉണ്ട്”

Img 20201202 121004
Credit: Twitter
- Advertisement -

മുംബൈ സിറ്റിക്ക് ഇത്തവണ ഐ എസ് എൽ കിരീടം നേടാൻ സാധിക്കും എന്ന് മുംബൈ പരിശീലകൻ ലൊബേര. മുംബൈ സിറ്റിക്ക് ലീഗ് നേടാൻ മികവുള്ള സ്ക്വാഡ് ഉണ്ട് എന്ന് ലൊബേര പറഞ്ഞു. ഒരു മത്സരം വിജയിക്കാൻ വേണ്ടത് മികച്ച ഇലവനാണ്. എന്നാൽ ഒരു ലീഗ് ജയിക്കാൻ മികച്ച ഒരു സ്ക്വാഡ് വേണം. അത് മുംബൈക്ക് ഉണ്ട്. ഒരു ദിവസത്തെ മികച്ച ഇലവൻ ആയിരിക്കില്ല അടുത്ത ദിവസത്തെ മികച്ച ഇലവൻ. ലൊബേര പറയുന്നു.

ഹ്യൂഗോ ബൗമസ് മികച്ച താരമാണെന്നും എന്നാൽ ടീമിന്റെ വിജയം കൂട്ടായാണ് നടക്കുന്നത്. ഒരു താരത്തെ മാത്രം പ്രശംസിക്കുന്നത് തന്റെ രീതിയല്ല. ടീമാണ് പ്രധാനം. ലൊബേര പറഞ്ഞു. ഒഗ്ബെചെ ആദ്യ ഇലവനിൽ ഇല്ല എന്നത് മുംബൈ സിറ്റിയുടെ സ്ക്വാഡ് എത്ര വലുതാണ് കാണിക്കുന്നു എന്നും ലൊബേര പറഞ്ഞു.

Advertisement