ഒന്നാം വിക്കറ്റില്‍ പഴങ്കഥയായത് ശ്രീലങ്കന്‍ റെക്കോര്‍ഡ്

- Advertisement -

ഇമാം-ഉള്‍-ഹക്കും ഫകര്‍ സമനും ഇന്ന് സിംബാബ്‍വേ ബൗളര്‍മാര്‍ക്കെതിരെ ഒന്നാം വിക്കറ്റില്‍ 304 റണ്‍സ് നേടിയപ്പോള്‍ പഴങ്കഥയായത് ഒരു ശ്രീലങ്കന്‍ റെക്കോര്‍ഡാണ്. ഒന്നാം വിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്നത് ഇതുവരെ ശ്രീലങ്കന്‍ ഓപ്പണിംഗ് ജോഡികളായ സനത് ജയസൂര്യ-ഉപുല്‍ തരംഗ എന്നിവരുടെ പേരിലായിരുന്നു.

286 റണ്‍സ് നേടിയാണ് തരംഗ-ജയസൂര്യ കൂട്ടുകെട്ട് 2006ല്‍ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെ നേടിയത്. 109 റണ്‍സ് നേടിയ തരംഗ പുറത്തായപ്പോളാണ് അന്ന് കൂട്ടുകെട്ട് തകര്‍ന്നത്. ഏറെ വൈകാതെ ജയസൂര്യയും പുറത്തായെങ്കിലും 99 പന്തില്‍ നിന്ന് 152 റണ്‍സ് നേടിയ ശേഷമാണ് ലങ്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ വിടവാങ്ങിയത്.

ഇന്ന് 113 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്ക് പുറത്തായപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement