വിലക്ക് നീങ്ങി, മിലാന് യൂറോപ്പയിൽ കളിക്കാം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എ വമ്പന്മാരായ എ സി മിലാൻ യൂറോപ്പ ലീഗിൽ തിരിച്ചെത്തി. കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് മിലാന്റെ വിലക്ക് നീക്കിയതിനെ തുടർന്നാണ് യൂറോപ്പയിൽ കളിക്കാനുള്ള അവസരമൊരുക്കിയത്. ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ മറികടന്നതിന് രണ്ട് വർഷത്തേക്ക് മിലാനെ യൂറോപ്യൻ കപ്പുകളായ ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പ കപ്പിൽ നിന്നും വിലക്കാൻ യുവേഫ തീരുമാനിച്ചിരുന്നു. ചൈനീസ് വംശജനായ യോങ്‌ഹോങ് ലി ക്ലബ് ഏറ്റെടുത്ത കഴിഞ്ഞ സീസണിൽ 300 മില്യണോളം താരങ്ങളെ എത്തിക്കാൻ വേണ്ടി മാത്രം മിലാൻ ചിലവാക്കിയിരുന്നു.

യുവേഫയുടെ വിലക്കിനു പിന്നാലെ ഉടമയായ യോങ്ഹോംഗ് ലീക്ക് കടമെടുത്ത തുക തിരികെ അടക്കാൻ സാധിക്കാത്തതിന്റെ തുടർന്ന് മിലൻറെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. യുവേഫയുടെ സാങ്ഷൻ മിലാന്റെ സമ്മർ ട്രാൻസ്ഫർ മാർക്കറ്റിനെയും ബാധിച്ചു. എന്നാൽ ഹെഡ്ജ് ഫണ്ടുടമകളായ എലിയട്ട് മാനേജ്‌മെന്റ് ക്ലബ് ഏറ്റെടുത്തതോടെ ക്ലബിന് ഫിനാൻഷ്യൽ സ്റ്റെബിലിറ്റി വന്നിരിക്കുകയാണ്. എലിയട്ടിന്റെ വരവും യൂറോപ്പ വിലക്ക് നീക്കാൻ സഹായിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial