ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്ക് നാണക്കേട്,74 റൺസിന് ഓള്‍ഔട്ട്

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടി20യിൽ നാണംകെട്ട തോൽവിയുമായി ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 201/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 11.4 ഓവറിൽ 76 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതോടെ 125 റൺസിന്റെ കൂറ്റൻ ജയം ആണ് ഇംഗ്ലണ്ട് കരസ്ഥമാക്കിയത്.
ജോഷ് ടംഗ് 4 വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റുംനേടി ഇന്ത്യയുടെ നടുവൊടിച്ചപ്പോള്‍ 13 റൺസ് വീതം നേടിയ വൈഭവ് സൂര്യവന്‍ഷിയും ഇഷാന്‍ കിഷനുമാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍മാര്‍.
ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 11 പന്തിൽ 23 റൺസ് നേടിയതാണ് ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്.