Indian Super LeagueFeatured

മധ്യനിര ശക്തമാക്കാൻ എഫ്സി ഗോവ; സ്പാനിഷ് താരം അലക്സ് വയെഹോയെ സ്വന്തമാക്കി

Resizedimage 2026 07 08 13 23 36 5403[1]

2026–27 ഐഎസ്എൽ സീസണിന് മുന്നോടിയായി ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എഫ്സി ഗോവ സ്പാനിഷ് മധ്യനിര താരം അലക്സ് വയെഹോയെ സ്വന്തമാക്കി. ഒരു വർഷത്തെ കരാറിലാണ് താരം ക്ലബ്ബുമായി ഒപ്പുവെച്ചിരിക്കുന്നത്.

ഗോവ കുറച്ചുകാലമായി താല്പര്യത്തോടെ നിരീക്ഷിച്ചുകൊണ്ടിരുന്ന മുപ്പത്തിനാലുകാരനായ ഈ ഡിഫെൻസീവ് മിഡ്ഫീൽഡർ, ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ ഹഡേഴ്സ്ഫീൽഡ് ടൗണിനായി രണ്ട് വർഷം കളിച്ച മികച്ച പരിചയസമ്പത്തുള്ള കളിക്കാരനാണ്. കൂടാതെ സ്പെയിനിലെ സെഗുണ്ട ഡിവിഷനിലെ (രണ്ടാം നിര ലീഗ്) പ്രമുഖ ക്ലബ്ബുകൾക്കായും ബൂട്ട് കെട്ടിയിട്ടുള്ള വയെഹോയുടെ വരവ് വരും സീസണിൽ ഗോവയുടെ മധ്യനിരയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.