CricketFeatured

മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് 201 റൺസ്, 70 റൺസുമായി ഫിൽ സാള്‍ട്ട്

Philsalt

ഇന്ത്യയ്ക്കെതിരെ മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് 201 റൺസ്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഫിൽ സാള്‍ട്ടും ജോസ് ബട്‍ലറും തിളങ്ങിയാണ് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയത്. സാള്‍ട്ട് 44 പന്തിൽ 70 റൺസ് നേടിയപ്പോള്‍ ജോസ് ബട്‍ലര്‍ 21 പന്തിൽ 36 റൺസാണ് നേടിയത്. അവസാന ഓവറുകളിൽ സാം കറന്‍ പുറത്താകാതെ 24 പന്തിൽ 41 റൺസ് നേടി ഇംഗ്ലണ്ടിനെ 200 കടത്തുകയായിരുന്നു. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ഈ സ്കോര്‍ നേടിയത്.

Hmpllt5xmaasbag

ആദ്യ വിക്കറ്റിൽ ഈ കൂട്ടുകെട്ട് 43 റൺസാണ് നേടിയത്. ഫിൽ സാള്‍ട്ട് ജേക്കബ് ബെത്തലുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 40 റൺസും സാള്‍ട്ടും സാം കറനും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 47 റൺസും നേടി ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു.

ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണയും പ്രിന്‍‍സ് യാദവും രണ്ട് വീതം വിക്കറ്റ് നേടി.