ഗെയില്‍ ടി20യിലെ ഏറ്റവും മികച്ച താരം, രോഹിത് ആറാമത് – തന്റെ മികച്ച ആറ് ടി20 ബാറ്റ്സ്മാന്മാരുടെ ലിസ്റ്റ് പുറത്ത് വിട്ട് ആകാശ് ചോപ്ര

തന്റെ ഏറ്റവും പ്രിയപ്പെട്ട ടി20 ബാറ്റ്സ്മാന്മാരുടെ ലിസ്റ്റ് തയ്യാറാക്കി ആകാശ് ചോപ്ര. മികച്ച ആറ് താരങ്ങളെന്ന് തനിക്ക് തോന്നുന്ന താരങ്ങളെയാണ് ചോപ്ര തിരഞ്ഞെടുത്തത്. യൂണിവേഴ്സ് ബോസ് ക്രിസ് ഗെയില്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്സിനെ ആകാശ് ചോപ്ര തിരഞ്ഞെടുത്തു.

കീറണ്‍ പൊള്ളാര്‍ഡും ഡേവിഡ് വാര്‍ണറുമാണ് ചോപ്രയുടെ ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ നിലകൊള്ളുമ്പോള്‍ അഞ്ചും ആറും സ്ഥാനങ്ങള്‍ വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും നേടി. ക്രിസ് ഗെയിലിന് കരിയറിലെ ടി20 സ്ട്രൈക്ക് റേറ്റ് 146ന് മുകളിലാണുള്ളത്. എന്നാല്‍ വിരാട് കോഹ്‍ലിയ്ക്ക് ടി20യില്‍ അത്ര മികച്ച സ്ട്രൈ്ക് റേറ്റ് അല്ലെങ്കിലും താരത്തിന് ചോപ്ര അഞ്ചാം സ്ഥാനം വിരാടിന് നല്‍കുകയായിരുന്നു.