ബെൻ യെദെറിനും കൂടെ ഗോൾഡൻ ബൂട്ട് നൽകണം എന്ന് എമ്പപ്പെ

- Advertisement -

ഫ്രഞ്ച് ലീഗ് സീസൺ അവസാനിപ്പിച്ച് പി എസ് ജിയെ ചാമ്പ്യന്മാരാക്കി പ്രഖ്യാപിച്ചതിനു പിന്നാലെ എമ്പപ്പെയ്ക്ക് ഫ്രഞ്ച് ലീഗിലെ ഗോൾഡൻ ബൂട്ടും നൽകിയിരുന്നു. ഈ സീസണിൽ 18 ഗോളുകൾ ആയിരുന്നു എമ്പപ്പെ പി എസ് ജിക്ക് വേണ്ടി ലീഗിൽ അടിച്ചു കൂട്ടിയത്. എന്നാൽ 18 ഗോളുകൾ തന്നെ അടിച്ച വേറെ ഒരു താരം കൂടെ ലീഗ് വണിൽ ഉണ്ട്. മൊണോക്കോയുടെ താരമായ വിസം ബെൻ യെദെർ.

18 ഗോളുകൾ അടിച്ചു എങ്കിലും അതിൽ മൂന്ന് പെനാൽറ്റി ഉള്ളത് കൊണ്ട് ഗോൾഡൻ ബൂട്ട് താരത്തിന് നഷ്ടപ്പെട്ടു. എമ്പപ്പെയുടെ 18 ഗോളും ഓപ്പൺ പ്ലേയിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ എമ്പപ്പെ തന്നെ തന്റെ ഗോൾഡൻ ബൂട്ട് ബെൻ യെദറുമായി പങ്കുവെക്കണമെന്ന ആവശ്യവുമായി വന്നിരിക്കുകയാണ്. ഇത് തനിക്ക് മാത്രം അവകാശപ്പെട്ടതല്ല എന്നും രണ്ട് പേർക്കും കൂടിയാണ് ഇത് ഫ്രഞ്ച് ലീഗ് അധികൃതർ നൽകേണ്ടത് എന്നും എമ്പപ്പെ പറഞ്ഞു.

Advertisement