ആരെന്ത് പറഞ്ഞാലും ഇന്ത്യയിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ഹാർദിക് തന്നെയാണ് – MSK പ്രസാദ്

Newsroom

Picsart 23 11 04 10 34 01 861
Download the Fanport app now!
Appstore Badge
Google Play Badge 1

വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ഹാർദികിനെ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനം ആണെന്ന് മുൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്‌കെ പ്രസാദ്. ഇന്ത്യയിൽ ഹാർദികിനെക്കാൾ നല്ല ഒരു പേസ് ബൗളിംഗ് ഓൾറൗണ്ടർ ആരാണ് ഉള്ളത് എന്ന് എം എസ് കെ പ്രസാദ് ചോദിച്ചു.

ഹാർദിക് 23 09 11 20 13 53 241

ഹാർദിക്കിനെ ടീമിൽ എടുക്കുന്നതോടെ അവനെ വൈസ് ക്യാപ്റ്റൻ ആക്കുന്നതിനെ കുറിച്ചോ രണ്ടാമതൊരു ചിന്ത ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. രോഹിത് ഇല്ലാത്ത സമയത്താണ് അദ്ദേഹത്തിനാണ് ക്യാപ്റ്റൻ സ്ഥാനം ലഭിച്ചത്. അതിനാൽ നേതൃസ്ഥാനത്ത് അടുത്തതായി അദ്ദേഹത്തെ ആണ് ഇന്ത്യ കാണുന്നത്. എം എസ് കെ പ്രസാദ് പറഞ്ഞു.

“ഇപ്പോൾ രാജ്യത്ത് ഹാർദിക്കിനേക്കാൾ മികച്ച ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ആരാണെന്ന് എന്നോട് പറയൂ? അതെ, ഹാർദിക് അടുത്ത കാലത്തായി അദ്ദേഹം തൻ്റെ ഫോമുമായി മല്ലിടുകയാണ്. നിർഭാഗ്യവശാൽ മുംബൈയിലെ നേതൃമാറ്റം അദ്ദേഹത്തിൻ്റെ ഫോമിനെയും ബാധിച്ചു. എന്നാൽ ഇന്ത്യൻ ജഴ്‌സി അണിഞ്ഞാൽ ഐപിഎൽ ഫോം മറക്കും. പണ്ഡിതന്മാർ എന്ത് പറഞ്ഞാലും രാജ്യത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണെന്ന് ഒരിക്കൽ കൂടി ഞാൻ ആവർത്തിക്കുന്നു.” എംഎസ്‌കെ പ്രസാദ് പറഞ്ഞു.