പുതിയ ലുക്കിൽ യുവന്റസ് ജേഴ്സി വരുന്നു

- Advertisement -

യുവന്റസ് 2020-21 സീസണായി ഒരുക്കുന്ന പുതിയ ജേഴ്സി സാമൂഹിക മാധ്യമങ്ങളിൽ എത്തി. യുവന്റസിന്റെ സ്ഥിരം വെളുപ്പും കറുപ്പുമുള്ള വരകൾ മടങ്ങി എത്തുന്ന ഡിസൈനിലാണ് ജേഴ്സി. ഇത് ആരാധകർക്ക് വലിയ സന്തോഷം നൽകും. ഇപ്പോൾ യുവന്റസ് ഉപയോഗിക്കുന്ന ജേഴ്സിയി അവരുടെ സ്ഥിരം ഡിസൈനുകളിൽ നിന്ന് ഏറെ വ്യത്യാസമുള്ളതാണ്. ഇത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

ആരാധകരിൽ ഭൂരിഭാഗവും ഈ ജേഴ്സി ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലാക്കിയാണ് അഡിഡാസ് പഴയ ഡിസൈനിലേക്ക് തന്നെ മടങ്ങിയത്. പുതിയ എവേ ജേഴ്സിയും തേർഡ് ജേഴ്സിയും ഒക്കെ രസകരമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോഴും ഔദ്യോഗികമായി യുവന്റസ് പുതിയ ജേഴ്സികൾ അവതരിപ്പിച്ചിട്ടില്ല.

Advertisement