അഞ്ചാം വിക്കറ്റിൽ കണ്ണഞ്ചിപ്പിക്കും ബാറ്റിംഗുമായി ഫിലിപ്സും ബ്രേസ്‍വെല്ലും, റണ്ണടിച്ച് കൂട്ടി ന്യൂസിലാണ്ട്

ഇന്ത്യയ്ക്കെതിരെ നാലാം ടി20യിൽ ന്യൂസിലാണ്ടിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. അവസാന ഓവറുകളിൽ ഗ്ലെന്‍ ഫിലിപ്സും മൈക്കൽ ബ്രേസ്‍വെല്ലും ആഞ്ഞടിച്ചപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 115 റൺസാണ് നേടിയത്. ന്യൂസിലാണ്ട് 259 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

ടിം സീഫെര്‍ടിനെ വേഗത്തിൽ നഷ്ടമായ ശേഷം ഫിൻ അല്ലനും (17 പന്തിൽ 31 റൺസ്) ഡാരിൽ മിച്ചലും (9 പന്തിൽ 24 റൺസ്) എന്നിവര്‍ രണ്ടാം വിക്കറ്റിൽ അതിവേഗത്തിൽ 29 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും മിച്ചലിനെയും മയാംഗ് പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ത്തു. ഫിന്‍ അല്ലനും ഗ്ലെന്‍ ഫിലിപ്സും മൂന്നാം വിക്കറ്റിൽ 59 റൺസ് നേടിയപ്പോള്‍ അല്ലനെ അക്സര്‍ പട്ടേലാണ് പുറത്താക്കിയത്.
ബെവൺ ജേക്കബ്സിനെ മയാംഗ് പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ട് 112/4 എന്ന നിലയിലായിരുന്നു. എന്നാൽ അവിടെ നിന്ന് അതിശക്തമായ തിരിച്ചുവരവാണ് ന്യൂസിലാണ്ട് നടത്തിയത്. വെറും 40 പന്തിൽ നിന്ന് ഫിലിപ്സ് – ബ്രേസ്‍വെൽ കൂട്ടുകെട്ട് 115 റൺസ് നേടിയപ്പോള്‍ ഇതിൽ കൂടുതൽ അപകടകാരിയായത് ബ്രേസ്‍വെൽ ആയിരുന്നു.
ബ്രേസ്‍വെൽ 25 പന്തിൽ 65 റൺസ് നേടി പ്രിന്‍സ് യാദവിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്സ് 49 പന്തിൽ 107 റൺസാണ് നേടിയത്.
ഇന്ത്യയ്ക്കായി മയാംഗ് യാദവ് 3 വിക്കറ്റ് നേടി.