CricketFeatured

നാലാം ടി20യിൽ 87 റൺസ് വിജയവുമായി ന്യൂസിലാണ്ട്

Jacobduffy

ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയിലെ നാലാം ടി20യിൽ ന്യൂസിലാണ്ടിന് വിജയം. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ നേടിക്കഴിഞ്ഞിരുന്നു. ഇന്ന് ഗ്ലെന്‍ ഫിലിപ്സിന്റെ ശതകത്തിന്റെയും മൈക്കൽ ബ്രേസ്‍വെല്ലിന്റെ തകര്‍പ്പന്‍ ഫിഫ്റ്റിയുടെയും ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 259/7 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് മാത്രമേ നേടാനായുള്ളു. ഇതോടെ 87 റൺസിന്റെ വലിയ വിജയം ആണ് ന്യൂസിലാണ്ട് കരസ്ഥമാക്കിയത്.

India

പവ‍ർപ്ലേയ്ക്കുള്ളിൽ തന്നെ 4 വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് പിന്നീട് മത്സരത്തിൽ തിരിച്ചുവരുവാന്‍ സാധിച്ചില്ല.

35 പന്തിൽ 35 റൺസ് നേടിയ തിലക് വര്‍മ്മ ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ നമന്‍ ധിര്‍ (13 പന്തിൽ 28), നിതീഷ് കുമാര്‍ റെഡ്ഢി (10 പന്തിൽ 21), അഭിഷേക് ശര്‍മ്മ (15 പന്തിൽ 27), ശ്രേയസ്സ് അയ്യര്‍ (11 പന്തിൽ 22) എന്നിവര്‍ അതിവേഗത്തിൽ സ്കോറിംഗ് നടത്തിയെങ്കിലും ആര്‍ക്കും വലിയൊരു സ്കോറിലേക്ക് എത്തുവാന്‍ സാധിക്കാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ന്യൂസിലാണ്ടിന് വേണ്ടി ജേക്കബ് ഡഫി നാല് വിക്കറ്റ് നേടിയപ്പോള്‍ മാത്യു ഫിഷറും മിച്ചൽ സാന്റനറും 2 വീതം വിക്കറ്റ് നേടി.