രണ്ടിൽ രണ്ട് വിജയം, സിക്സര്‍ വെടിക്കെട്ടുമായി നജീബുള്ള സദ്രാന്‍, അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ 4ലേക്ക്

Sports Correspondent

Afghanistan

ബംഗ്ലാദേശിനെതിരെയുള്ള ഏഷ്യ കപ്പ് മത്സരത്തിലെ വിജയത്തിലൂടെ തങ്ങളുടെ രണ്ടാം വിജയം നേടി അഫ്ഗാനിസ്ഥാന്‍. ഇന്ന് ബംഗ്ലാദേശിനെ 127/7 എന്ന സ്കോറിലൊതുക്കിയ ശേഷം 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാന്റെ വിജയം.

Bangladeshപവര്‍പ്ലേയിൽ ബംഗ്ലാദേശിന് മത്സരത്തിൽ പിടിമുറുക്കാനായെങ്കിലും നജീബുള്ള സദ്രാന്‍ 17 പന്തിൽ 43 റൺസ് നേടിയാണ് വിജയം അനായാസമാക്കിയത്. ഇബ്രാഹിം സദ്രാന്‍ നജീബുള്ളയ്ക്കൊപ്പം പുറത്താകാതെ 42 റൺസ് നേടി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

4.1 ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 15 റൺസ് മാത്രമാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. രണ്ടാം വിക്കറ്റിൽ 30 റൺസ് നേടിയെങ്കിലും ഹസ്രത്തുള്ള സാസായി(23) – ഇബ്രാഹിം സദ്രാന്‍ കൂട്ടുകെട്ടിന് ഇന്നിംഗ്സിന് വേഗത നൽകാനായില്ല. നബിയും വേഗത്തിൽ പുറത്തായപ്പോള്‍ 62/3 എന്ന നിലയിൽ 69 റൺസ് കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ ഈ സദ്രാന്‍ കൂട്ടുകെട്ട് നേടിയത്.

6 സിക്സുകള്‍ നേടി നജീബുള്ളയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് അഫ്ഗാന്‍ വിജയം സാധ്യമാക്കിയത്.