ഡൂറണ്ട് കപ്പ്; ഹൈദരാബാദ് എഫ് സിയും ക്വാർട്ടറിൽ കടന്നു

20220830 211903

ഡൂറണ്ട് കപ്പ്; ഹൈദരാബാദ് എഫ് സി ക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് നെരോകയെ നേരിട്ട ഹൈദരാബാദ് എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം ആണ് നേടിയത്. രണ്ടാം മിനുട്ടിൽ ചിയാനീസെ ആണ് ഹൈദരബാദിന്റെ ആദ്യ ഗോൾ നേടിയത്. ആകാശ് മിശ്രയുടെ ക്രോസ് ഒരു ക്ലോസ് റേഞ്ച് ഫിനിഷിലൂടെ ചിയാനീസെ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.

17ആം മിനുട്ടിൽ ഒഗ്ബെചെ ഹൈദരബാദിന്റെ ലീഡ് ഇരട്ടിയാക്കി. 82ആം മിനുട്ടിൽ ഒഗ്ബെചെ വീണ്ടും സ്കോർ ചെയ്തു. ഹിതേഷ് ശർമ്മയുടെ അസിസ്റ്റിൽ നിന്നായിരുഞ്ഞ് ഒഗ്ബെചെയുടെ ഗോൾ. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഹൈദരബാദ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ഒരു മത്സരം ശേഷിക്കെ അവർ ക്വാർട്ടർ ഉറപ്പിച്ച് കഴിഞ്ഞു ‌