ലോര്‍ഡ്സിലേക്കുള്ള പന്ത്രണ്ടംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, പാറ്റിന്‍സണ്‍ ടീമില്‍ ഇല്ല

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള പന്ത്രണ്ടംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ആദ്യ മത്സരത്തില്‍ സ്റ്റീവന്‍ സ്മിത്തിന്റെ ബാറ്റിംഗ് മികവിലാണ് ഓസ്ട്രേലിയയുടെ വിജയം. പിച്ച് പേസ് ബൗളിംഗിന് അനുകൂലമല്ലാത്തതിനാല്‍ മൂന്ന് പേസ് ബൗളര്‍മാരുമായിയാവും ഓസ്ട്രേലിയ മത്സരത്തിനിറങ്ങുകയെന്ന സൂചനയാണ് ലഭിയ്ക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന് ടീം വിശ്രമം നല്‍കിയേക്കുമെന്നും ചില അഭ്യൂഹങ്ങള്‍ ഓസീസ് മാധ്യമങ്ങളില്‍ വരുന്നുണ്ട്.

പീറ്റര്‍ സിഡില്‍, ജോഷ് ഹാസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരില്‍ രണ്ട് പേര് മാത്രമാണ് കളിക്കുവാന്‍ സാധ്യത. അതേ സമയം ജെയിംസ് പാറ്റിന്‍സണിന് ടീമില്‍ ഇടം ലഭിച്ചില്ല.

സ്ക്വാ‍ഡ്: ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യൂ വെയിഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പീറ്റര്‍ സിഡില്‍, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

Previous article“താൻ രണ്ട് ടീമുകൾക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്, മെസ്സിക്ക് അതാവില്ല” – റൊണാൾഡോ
Next articleലാംഗര്‍ ഞങ്ങള്‍ തളരുന്നത് കാത്തിരിക്കട്ടേ, പക്ഷേ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല