ലാംഗര്‍ ഞങ്ങള്‍ തളരുന്നത് കാത്തിരിക്കട്ടേ, പക്ഷേ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല

ജോഫ്ര ആര്‍ച്ചര്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് ബൗളര്‍മാരെ തളര്‍ത്തി അവരുടെ മൂന്നും നാലും സ്പെല്ലിലേക്ക് അവരെ എത്തിക്കുന്നതായിരിക്കണം ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരുടെ ലക്ഷ്യമെന്ന് പറഞ്ഞ ജസ്റ്റിന്‍ ലാംഗര്‍ക്ക് മറുപടിയുമായി ജോഫ്ര ആര്‍ച്ചര്‍. താന്‍ അടുത്ത് തന്നെ സസ്സെക്സിനായി 50 ഓവര്‍ ഒരു മത്സരത്തില്‍ എറിഞ്ഞതാണെന്നും പൊതുവേ എല്ലാ മത്സരത്തിലും കൂടുതല്‍ ഓവറുകള്‍ താനാണ് എറിയുന്നതെന്നും തങ്ങള്‍ തളരുന്നതും പ്രതീക്ഷിച്ച് ലാംഗര്‍ കാത്തിരിക്കട്ടേ എന്നാല്‍ അതുണ്ടാകില്ലെന്നും ജോഫ്ര ആര്‍ച്ചര്‍ വ്യക്തമാക്കി.

സ്റ്റീവ് സ്മിത്തിന്റെ മികവില്‍ എഡ്ജ്ബാസ്റ്റണില്‍ ഓസ്ട്രേലിയ വിജയം കൊയ്തതിന് ശേഷം ലാംഗറുടെ പേസിന് മാത്രമേ സ്റ്റീവ് സ്മിത്തിനെ തളയ്ക്കാനാകൂ എന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ വലിയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ 11 മാസത്തില്‍ സസ്സെക്സിനായി താരം ഒരു മത്സരം മാത്രമാണ് ഈ ഫോര്‍മാറ്റില്‍ കളിച്ചതെന്നതാണ് ഏവരും ഒരു തിരിച്ചടിയായി വിലയിരുത്തുന്നത്. തനിക്ക് സസ്സെക്സിന് വേണ്ടി സെക്കന്‍ഡ് ഇലവന്‍ ചാമ്പ്യന്‍ഷിപ്പില്‍ അവസരം കിട്ടയത് പൂര്‍ണ്ണമായും മുതലാക്കുകയായിരുന്നു ജോഫ്ര ആര്‍ച്ചര്‍.

മത്സരത്തില്‍ ബാറ്റിംഗ് അവസരം ലഭിച്ച ജോഫ്ര ശതകം നേടുകയും ആദ്യ ഇന്നിംഗ്സില്‍ 27 റണ്‍സിന് 6 വിക്കറ്റും നേടിയിരുന്നു. തനിക്ക് ലോകകപ്പില്‍ അധികം ബാറ്റിംഗ് അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ബാറ്റിംഗിനായി കിട്ടിയ അവസരം പൂര്‍ണ്ണമായും മുതലാക്കാനായതിലും തനിക്ക് സന്തോഷമുണ്ടെന്ന് ജോഫ്ര ആര്‍ച്ചര്‍ വ്യക്തമാക്കി. അത് കൂടാതെ താന്‍ ശരിക്കും എറിയേണ്ട ഓവറുകളിലും അധികം ഓവറുകള്‍ താന്‍ മത്സരത്തില്‍ എറിഞ്ഞുവെന്നും ഇത് മികച്ച ഒരു പരിശീലന അവസരം തന്നെയാണ് തന്റെ ആദ്യ ടെസ്റ്റിന് മുന്നേയെന്നും ജോഫ്ര ആര്‍ച്ചര്‍ വ്യക്തമാക്കി.

Previous articleലോര്‍ഡ്സിലേക്കുള്ള പന്ത്രണ്ടംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, പാറ്റിന്‍സണ്‍ ടീമില്‍ ഇല്ല
Next articleഡി വില്ലിയേഴ്സിന് പകരം മുഹമ്മദ് ഹഫീസ്, പകരക്കാരനാകുന്നത് ഡി വില്ലിയേഴ്സ് തിരികെ മടങ്ങിയെത്തുന്നത് വരെ