Celestial Trophy

ഫൈറ്റേഴ്സിനെ 104 റൺസിലൊതുക്കി, 7 വിക്കറ്റ് വിജയവുമായി ടിസിയു

സെലസ്റ്റിയൽ ട്രോഫിയിൽ 7 വിക്കറ്റ് വിജയവുമായി ടിസിയു. ഇന്ന് നടന്ന മത്സരത്തിൽ ഫൈറ്റേഴ്സ് സിസിയ്ക്കെതിരെ ആയിരുന്നു ടിസിയുവിന്റെ മിന്നും ജയം. ആദ്യം ബാറ്റ് ചെയ്ത ഫൈറ്റേഴ്സിനെ 104 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ടിസിയു വിജയം കുറിച്ചു.

50 റൺസ് നേടിയ ആസിഫ് അഹമ്മദ് ആണ് ടിസിയുവിന്റെ ടോപ് സ്കോറര്‍. വിനോദ് സുരേഷ് പുറത്താകാതെ 17 റൺസ് നേടി. ഫൈറ്റേഴ്സിനായി സുഫിയന്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ഫൈറ്റേഴ്സ് ബാറ്റിംഗിൽ 27 റൺസ് നേടിയ അഖിൽ രാജ് ആണ് ടോപ് സ്കോറര്‍. മഹാദേവന്‍ 18 റൺസ് നേടി. ടിസിയുവിനായി വിശ്വജിത്ത് ബാഹുലേയന്‍, എഡ്സൺ ഡി സിൽവ, അരുൺ ആര്‍എ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.