സെലസ്റ്റിയൽ ട്രോഫി : മാസ്റ്റേഴ്സ് സി സി ഫൈനലിൽ.

മംഗലാപുരം കെ.സി.എ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 4 വിക്കറ്റുകൾക്കാണ് മാസ്റ്റേഴ്സ് സി സി വിജയം കൈപ്പിടിയിലാക്കിയത്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത മാസ്റ്റേഴ്സിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ കാഴ്ചവെച്ചത്.
സ്കോർ :
മുത്തൂറ്റ് മൈക്രോഫിൻ സി സി: 39.3 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്തായി. മുത്തൂറ്റിനായി ആനന്ദ് കൃഷ്ണൻ (68), അനുജ് ജോട്ടിൻ (52) എന്നിവർ മികച്ച പ്രകടനം നടത്തിയെങ്കിലും മാസ്റ്റേഴ്സിന്റെ ആദിത്യ വിനോദിന്റെ (4 വിക്കറ്റ്) തകർപ്പൻ ബൗളിംഗ് സ്കോർ നിയന്ത്രിച്ചു.

മാസ്റ്റേഴ്സ് സി സി: 34.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് എടുത്ത് ലക്ഷ്യം മറികടന്നു. പുറത്താകാതെ 77 റൺസ് നേടിയ ഷോൺ റോജറുടെ ഉജ്ജ്വല ഇന്നിംഗ്സാണ് മാസ്റ്റേഴ്സിന് വിജയം എളുപ്പമാക്കിയത്. കൃഷ്ണ പ്രസാദ് (35), രോഹൻ എസ് കുന്നുമ്മൽ (33) എന്നിവരും ബാറ്റിംഗിൽ തിളങ്ങി.
മാൻ ഓഫ് ദി മാച്ച്: ഷോൺ റോജർ (മാസ്റ്റേഴ്സ് സി സി)