Celestial TrophyCricketFeatured

29ാമത് സെലസ്റ്റിയൽ ട്രോഫി 2026: മാസ്റ്റേഴ്സ് സിസി ചാമ്പ്യൻമാർ

Masters

സെലസ്റ്റിയൽ ട്രോഫി 2026ലെ ചാമ്പ്യന്മാരായി മാസ്റ്റേഴ്സ് സിസി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഇ കെ കെ ഗ്ലോബ്സ്റ്റാർ സിസിയെ 28 റൺസിന് പരാജയപ്പെടുത്തിയാണ് മാസ്റ്റേഴ്സ് സിസി സെലസ്റ്റിയൽ ട്രോഫി ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ് 2026 കിരീടം ചൂടിയത്. തുമ്പ സെന്റ് സേവ്യേഴ്സ് കെസിഎ ഗ്രൗണ്ടിലായിരുന്നു കലാശപ്പോരാട്ടം നടന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മാസ്റ്റേഴ്സ് സിസി 44.3 ഓവറിൽ 241 റൺസിന് എല്ലാവരും പുറത്തായി. 52 റൺസ് വീതം നേടിയ അഭിജിത്ത് പ്രവീൺ, കൃഷ്ണ പ്രസാദ് എന്നിവരുടെ പ്രകടനമാണ് മാസ്റ്റേഴ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. ഗ്ലോബ്സ്റ്റാറിന് വേണ്ടി ഹരികൃഷ്ണ 4 വിക്കറ്റും വിനൂപ് മനോഹരൻ 3 വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇ കെ കെ ഗ്ലോബ്സ്റ്റാർ സിസിക്ക് 44.2 ഓവറിൽ 213 റൺസെടുക്കാനേ സാധിച്ചുള്ളൂ. 36 പന്തിൽ 52 റൺസ് നേടിയ റിബിൻ വർഗീസ് പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും മാസ്റ്റേഴ്സിന്റെ ബൗളിംഗ് കരുത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. 4 വിക്കറ്റ് വീഴ്ത്തിയ അഭിജിത്ത് പ്രവീണാണ് ഗ്ലോബ്സ്റ്റാറിനെ തകർത്തത്.
പുരസ്കാരങ്ങൾ
ടൂർണമെന്റിലെ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു:
പ്ലെയർ ഓഫ് ദി ഫൈനൽ : അഭിജിത്ത് പ്രവീൺ.

Manofthefinal

പ്ലെയർ ഓഫ് ദി ടൂർണമെന്റ്: കെ ആർ രോഹിത്(ഗ്ലോബ് സ്റ്റാർ)

Playerofthefinal


മികച്ച ബാറ്റർ: വിനൂപ് മനോഹരൻ(ഗ്ലോബ് സ്റ്റാർ)

Vinoop


മികച്ച ബൗളർ: എഫ് ഫാനൂസ് മാസ്റ്റേഴ്സ് സിസി.

Fanoos


മികച്ച വിക്കറ്റ് കീപ്പർ: എ കെ അർജുൻ. ലിറ്റിൽ മാസ്റ്റേഴ്സ്.

Arjun


പ്രോമിസിംഗ് യംഗ്സ്റ്റർ: അമേ മനോജ്.തൃപ്പൂണിത്തുറ സിസി

Amaymanoj


ഫൈൻഡ് ഓഫ് ദി സീസൺ: ആരോൺ അലക്സ്

Aaronalex