സെലസ്റ്റിയൽ ട്രോഫി: എജിസ് ഓഫീസിനെ തകർത്ത് ഇ കെ കെ ഗ്ലോബ്സ്റ്റാർ ഫൈനലിൽ..

ആദ്യം ബാറ്റ് ചെയ്ത എജിസ് ഓഫീസ് നിശ്ചിത 45 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തിയിരുന്നു. സെഞ്ച്വറി നേടിയ സാലി വി. സാംസണിന്റെ (100)* പ്രകടനവും സച്ചിൻ ബേബി (45), മുഹമ്മദ് ഷാനു (36) എന്നിവരുടെ ബാറ്റിംഗുമാണ് അവർക്ക് കരുത്തായത്.
എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഗ്ലോബ്സ്റ്റാർ സി സിക്ക് വേണ്ടി കെ.ആർ. രോഹിത് ( 107), വിനൂപ് മനോഹരൻ (112 പന്തിൽ 111) എന്നിവർ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി തകർത്താടിയതോടെ എജിസ് ഓഫീസിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.
വെറും 43 പന്തിൽ നിന്നാണ് രോഹിത് തന്റെ വെടിക്കെട്ട് സെഞ്ച്വറി പൂർത്തിയാക്കിയത്. ലിജോ ജോസും (51) മികച്ച പിന്തുണ നൽകി. വെറും 37.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗ്ലോബ്സ്റ്റാർസ് ലക്ഷ്യം കണ്ടു.

Score:
AG’ORC: 45 ഓവറിൽ 276/6 (സാലി വി സാംസൺ 100*, സച്ചിൻ ബേബി 45)
EKK Globstar CC: 37.3 ഓവറിൽ 280/1 (വിനൂപ് മനോഹരൻ 111, കെ.ആർ. രോഹിത് 107, ലിജോ ജോസ് 51)
പ്ലെയർ ഓഫ് ദി മാച്ച്: കെ.ആർ. രോഹിത് (EKK Globstar CC)
നാളെ നടക്കുന്ന ഫൈനലിൽ Ekk Globestar CC Masters CC യെ നേരിടും.