Celestial Trophy

17 റൺസ് വിജയവുമായി ഏരീസ് പട്ടൗഡി സിസി

സെലസ്റ്റിയൽ ട്രോഫിയിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ വിജയം നേടി ഏരീസ് പട്ടൗഡി സിസി. എറണാകുളം സിസിയ്ക്കെതിരെ ആണ് ഏരീസിന്റെ വിജയം. വിജയത്തോടെ ഏരീസ് ഗ്രൂപ്പിലെ മൂന്നാം സ്ഥാനത്ത് ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഏരീസ് 27.4 ഓവറിൽ 166 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

Lijojose

62 റൺസ് നേടിയ ലിജോ ജോസിനൊപ്പം വത്സൽ ഗോവിന്ദ്(20), നീൽ സണ്ണി(17) എന്നിവരാണ് ടീം സ്കോര്‍ 166ൽ എത്തിക്കുവാന്‍ സഹായിച്ചത്. എറണാകുളം സിസിയ്ക്കായി പദ്മേഷ് കൃഷ്ണ അഞ്ചും ആദിത്യ വിനോദ് 5 വിക്കറ്റും നേടി.

എറണാകുളം സിസിയ്ക്കായി അസ്ലം 55 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ അജയ് ഭട്ട് 25 റൺസ് നേടി. പദ്മേഷ്, ആദിത്യ ബിജു എന്നിവര്‍ 17 റൺസ് നേടിയെങ്കിലും 28 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസിലേക്ക് എത്തുവാനെ എറണാകുളം സിസിയ്ക്ക് സാധിച്ചുള്ളു. ഇതോടെ 17 റൺസ് വിജയം ഏരീസ് പട്ടൗഡി സ്വന്തമാക്കി.

ഏരീസിനായി അന്‍ഷാദ് നാലും അഷിത് അശോക് 2 വിക്കറ്റും നേടി.