ഡീൻ സ്മിത്ത് യുഗത്തിന് നോർവിച്ചിൽ ജയത്തോടെ തുടക്കം

പരിശീലകനായുള്ള തന്റെ ആദ്യ മത്സരത്തിൽ നോർവിച്ച് സിറ്റിക്ക് ജയം നേടിക്കൊടുത്തത് ഡീൻ സ്മിത്ത്. സൗതാമ്പ്ടണെയാണ് നോർവിച്ച് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽ പോയതിന് ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് നോർവിച്ച് സിറ്റി മത്സരത്തിൽ ജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ചെ ആഡംസിന്റെ ഗോളിൽ സൗതാമ്പ്ടൺ മത്സരത്തിൽ ലീഡ് നേടി. എന്നാൽ അധികം വൈകാതെ മത്സരത്തിന്റെ ഏഴാം മിനുട്ടിൽ പൂകി നോർവിച്ച് സിറ്റിക്ക് സമനില ഗോൾ നേടിക്കൊടുത്തു. തുടർന്ന് മത്സരത്തിന്റെ 79 മിനിറ്റിൽ ക്യാപ്റ്റൻ ഹാൻലിയാണ്. നോർവിച്ച് സിറ്റിക്ക് വിജയ ഗോൾ നേടിക്കൊടുത്തത്. ജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ന്യൂ കാസിലിനെ മറികടന്ന് 19ആം സ്ഥാനത്തെത്താൻ നോർവിച്ച് സിറ്റിക്കായി.

ജെറാർഡ് അവതരിച്ചു, തോൽ‌വിയിൽ നിന്ന് കരകയറി ആസ്റ്റൺ വില്ല

ആസ്റ്റൺ വില്ല പരിശീലകനായുള്ള ആദ്യ മത്സരത്തിൽ സ്റ്റീവൻ ജെറാർഡിന് ജയം. ബ്രൈറ്റനെ നേരിട്ട ആസ്റ്റൺ വില്ല ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ മുഖ്യ ഭാഗവും ഗോൾ രഹിതമായ മത്സരത്തിൽ കളി തീരാൻ 7 മിനിറ്റ് ബാക്കി നിൽക്കെ രണ്ട് ഗോൾ നേടിയാണ് ആസ്റ്റൺ വില്ല ജയം സ്വന്തമാക്കിയത്. തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷമാണ് ആസ്റ്റൺ വില്ല ഒരു ജയം സ്വന്തമാക്കുന്നത്.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ ബ്രൈറ്റൻ ആസ്റ്റൺ വില്ലയെക്കാൾ മികച്ചു നിന്നെങ്കിലും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കുമായില്ല. തുടർന്ന് മത്സരത്തിന്റെ 83മത്തെ മിനുറ്റിൽ വാറ്റ്കിൻസ് ആണ് ആസ്റ്റൺ വില്ലക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. അധികം താമസിയാതെ മിങ്‌സ് ആസ്റ്റൺ വില്ലയുടെ ലീഡ് ഇരട്ടിയാകുകയും ചെയ്തു.

ലെസ്റ്ററിനും തടയാനായില്ല, പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് ചെൽസി

പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെ മികച്ച ജയവുമായി ചെൽസി. ഇന്ന് ലെസ്റ്റർ സിറ്റിയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ചെൽസിയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും ചെൽസിക്ക് കാര്യമായ വെല്ലുവിളി സൃഷ്ട്ടിക്കാൻ ലെസ്റ്റർ സിറ്റിക്കായില്ല. ജയത്തോടെ പ്രീമിയർ ലീഗിന്റെ തലപ്പത്ത് 6 പോയിന്റിന്റെ ലീഡ് നേടാനും ചെൽസിക്കായി.

തുടക്കം മുതൽ ചെൽസി ആധിപത്യം ഉറപ്പിക്കുന്ന പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്. തുടർന്ന് ചിൽവെല്ലിന്റെ കോർണറിൽ നിന്ന് ഗോൾ നേടി അന്റോണിയോ റൂഡിഗർ ചെൽസിയുടെ അക്കൗണ്ട് തുറക്കുകയായിരുന്നു. തടുർന്ന് അധികം താമസിയാതെ എൻഗോളോ കാന്റെയുടെ മനോഹരമായ ഗോളിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ഇറങ്ങിയ ലെസ്റ്റർ സിറ്റി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും പകരക്കാരനായി ഇറങ്ങിയ പുലിസിച്ച് ചെൽസിയുടെ മൂന്നാമത്തെ ഗോൾ നേടുകയായിരുന്നു. ഹക്കിം സീയെച്ചിന്റെ പാസിൽ നിന്നാണ് പുലിസിച്ച് ഗോൾ നേടിയത്. മത്സരത്തിൽ മൂന്ന് ഗോൾ മാത്രമാണ് ചെൽസി നേടിയെങ്കിലും കൂടുതൽ ഗോൾ നേടാനുള്ള സുവർണ്ണാവസരങ്ങൾ ചെൽസിക്ക് ലഭിച്ചിരുന്നു. 3 തവണയാണ് ചെൽസിയുടെ ഗോളുകൾ റഫറി ഓഫ് സൈഡ് വിളിച്ചത്.

വിരാട് കോഹ്‌ലി തിരിച്ചെത്തിയാലും സൂര്യകുമാർ യാദവ് മൂന്നാം നമ്പർ സ്ഥാനത്ത് തുടരണം : ഗൗതം ഗംഭീർ

ഇന്ത്യൻ ടി20 ടീമിലേക്ക് വിരാട് കോഹ്‌ലി തിരിച്ചു വന്നാലും യുവതാരം സൂര്യകുമാർ യാദവ് തന്നെ മൂന്നാം നമ്പർ സ്ഥാനത്ത് തന്നെ ബാറ്റ് ചെയ്യണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ന്യൂസിലാൻഡിനെതിരായ ഒന്നാം ടി20യിൽ സൂര്യകുമാർ യാദവ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. തുടർന്നാണ് വിരാട് കോഹ്‌ലി ടീമിലേക്ക് മടങ്ങിയെത്തിയാലും സൂര്യകുമാർ യാദവ് മൂന്നാം സ്ഥാനത്ത് തന്നെ തുടരണമെന്ന് ഗംഭീർ അഭിപ്രായപ്പെട്ടത്.

ത്സരത്തിൽ 40 പന്തിൽ നിന്ന് 62 റൺസ് നേടിയ സൂര്യകുമാർ യാദവ് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിന് പിന്നാലെയാണ് സൂര്യകുമാർ യാദവ് മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. വിരാട് കോഹ്‌ലി നാലാം സ്ഥാനത്ത് ബാറ്റ് ചെയുന്നത് ഇന്ത്യൻ മധ്യനിരക്ക് കൂടുതൽ കരുത്ത് പകരുമെന്നും ഗംഭീർ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിന് പുതിയ യുഗപ്പിറവി, ഇന്ത്യ – ന്യൂസിലാൻഡ് ടി20യുടെ ടോസ് അറിയാം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റ രാഹുൽ ദ്രാവിഡിന് കീഴിൽ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ന്യൂസിലാൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ നിരയിൽ ശ്രേയസ് അയ്യർ, സിറാജ്, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ എന്നിവർ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. അതെ സമയം ഇന്ത്യൻ ടീമിൽ ഇടം നേടിയ വെങ്കടേഷ് അയ്യരിന് ഇന്ന് അരങ്ങേറ്റ മത്സരമാണ്.

വിരാട് കോഹ്‌ലിയിൽ നിന്ന് ടി20 ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ്മയുടെ ആദ്യ മത്സരം കൂടിയാണിത്. ടി20 ലോകകപ്പോടെ ടി20 ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലി സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്നാണ് രോഹിത് ശർമ്മ ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തിയത്.

1 Rohit Sharma (capt), 2 KL Rahul, 3 Suryakumar Yadav, 4 Shreyas Iyer, 5 Rishabh Pant (wk), 6 Venkatesh Iyer, 7 Axar Patel, 8 R Ashwin, 9 Bhuvneshwar Kumar, 10 Mohammed Siraj, 11 Deepak Chahar

New Zealand: 1 Martin Guptill, 2 Daryl Mitchell, 3 Glenn Phillips, 4 Mark Chapman, 5 Tim Seifert (wk), 6 Rachin Ravindra, 7 Mitchell Santner, 8 Tim Southee (capt), 9 Todd Astle, 10 Lockie Ferguson, 11 Trent Boult.

രാഹുൽ ദ്രാവിഡിനും രോഹിത് ശർമ്മക്കും കീഴിൽ ആദ്യ പരിശീലനം പൂർത്തിയാക്കി ഇന്ത്യ

ഇന്ത്യൻ ടി20 ക്രിക്കറ്റിൽ പുതിയ യുഗപ്പിറവി സൃഷ്ട്ടിച്ചുകൊണ്ട് പുതുതായി പരിശീലക സ്ഥാനം ഏറ്റെടുത്ത രാഹുൽ ദ്രാവിഡിനും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ്മക്കും കീഴിൽ ഇന്ത്യ പരിശീലനം നടത്തി. നാളെ ന്യൂസിലാൻഡിനെതിരെ തുടങ്ങുന്ന ടി20 പരമ്പരക്ക് മുന്നോടിയായാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്.

ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്. ടി20 ലോകകപ്പോടെ പരിശീലകനായുള്ള രവി ശാസ്ത്രിയുടെ കാലാവധി കഴിഞ്ഞതോടെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റെടുത്തത്. ടി20 ലോകകപ്പോടെ ടി20 ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്‌ലി ഒഴിഞ്ഞിരുന്നു. തുടർന്നാണ് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയത്.

സമനിലയിൽ കുടുങ്ങി ഇറ്റലി, ലോകകപ്പ് യോഗ്യതക്കായി പ്ലേ ഓഫ് കളിക്കണം

ലോകകപ്പ് യോഗ്യത മത്സരത്തിൽ നോർത്തേൺ അയർലണ്ടിനെതിരെ ഗോൾ രഹിത സമനിലയിൽ കുടുങ്ങി യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലി. ഇതോടെ ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ ഇറ്റലി പ്ലേ ഓഫ് കളിച്ചു ജയിക്കണം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലൻഡ് ബൾഗേറിയയെ ഏകപക്ഷീയമായ 4 ഗോളിന് തോൽപ്പിച്ചതോടെയാണ് ഇറ്റലിക്ക് നേരിട്ട് യോഗ്യത നേടാനാവാതെ പോയത്.

ഇതോടെ സ്വിറ്റ്സർലൻഡ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുകയും ചെയ്തു. 2018ൽ പ്ലേ ഓഫ് വഴി യോഗ്യത നേടാനുള്ള ശ്രമത്തിൽ ഇറ്റലി പരാജയപ്പെട്ടിരുന്നു. നോർത്തേൺ അയർലണ്ട് താരങ്ങളായ കോണോർ വാഷിംഗ്ടണും ജോർജ് സാവില്ലേക്കും മത്സരത്തിൽ ഗോൾ നേടാനുള്ള സുവർണ്ണാവസരം ലഭിച്ചെങ്കിലും അവസരം മുതലാക്കാനായില്ല. കോണോർ വാഷിംഗ്ടന്റെ ശ്രമം ഗോൾ ലൈനിൽ നിന്ന് തടഞ്ഞ ബൊനൂച്ചിയാണ് ഇറ്റലിയെ തോൽ‌വിയിൽ നിന്ന് രക്ഷിച്ചത്.

ഹാരി കെയ്നിന് നാല് ഗോൾ, വമ്പൻ ജയവുമായി ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ഇംഗ്ലണ്ട്

വമ്പൻ ജയവുമായി ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ച് ഇംഗ്ലണ്ട് ടീം. ദുർബലരായ സാൻ മറീനോയെ ഏകപക്ഷീയമായ 10 ഗോളുകൾക്ക് തോല്പിച്ചത് ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ചത്. നാല് ഗോളുകൾ നേടിയ ഹാരി കെയ്ൻ ആണ്‌ ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ഹാരി കെയ്‌നിന്റെ നാല് ഗോളിൽ രണ്ടെണ്ണം പെനാൽറ്റിയിൽ നിന്നാണ് പിറന്നത്. മത്സരത്തിന്റെ 39മത്തെ മിനിറ്റ് ആവുമ്പോഴേക്കും ഹാട്രിക് തികയ്ക്കാൻ ഹരി കെയ്‌നിനായി. ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തിൽ പത്ത് ഗോളുകൾ നേടുന്നത്.

പ്രതിരോധ താരം മഗ്വയറിലൂടെയാണ് ഇംഗ്ലണ്ട് ഗോളടി തുടങ്ങിയത്. തുടർന്ന് ഫാബ്രിയുടെ സെൽഫ് ഗോളിൽ ലീഡ് ഇരട്ടിപ്പിച്ച ഇംഗ്ലണ്ട് ഹാരി കെയ്‌നിന്റെ നാല് ഗോളോടെ ആദ്യ പകുതിയിൽ തന്നെ 6 ഗോളിന് മുൻപിൽ എത്തി. തുടർന്ന് രണ്ടാം പകുതിൽ എമിൽ സ്മിത്ത് റോ, മിങ്‌സ്, ടാമി എബ്രഹാം, സാക എന്നിവരും ഗോൾ നേടുകയായിരുന്നു. മത്സരത്തിന്റെ 68ആം മിനുട്ടിൽ സാൻ മറീനോ താരം റോസ്സി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് അവർ മത്സരം പൂർത്തിയാക്കിയത്.

ടി20 ലോകകപ്പ് ജയിച്ച ഓസ്ട്രേലിയക്ക് സമ്മാനതുകയായി കോടികൾ ലഭിക്കും

ന്യൂസിലാണ്ടിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയക്ക് സമ്മാനത്തുകയായി ലഭിക്കുക കോടികൾ. വിജയികളായ ഓസ്‌ട്രേലിയക്ക് ഏകദേശം 11.9 കോടി രൂപയാകും സമ്മാനത്തുകയായി ലഭിക്കുക. കൂടാതെ സൂപ്പർ 12 ഘട്ടത്തിൽ 4 മത്സരങ്ങൾ ജയിച്ച ഓസ്ട്രേലിയക്ക് 1.2 കോടി രൂപ വേറെയും ലഭിക്കും.

സൂപ്പർ 12 ഘട്ടത്തിൽ ഒരു മത്സരത്തിൽ ജയിക്കുന്ന ടീമിന് 30 ലക്ഷം രൂപയാണ് ഐ.സി.സി നൽകുന്നത്. സൂപ്പർ ലീഗ് ഘട്ടത്തിലെ സമ്മാന തുകയടക്കം മൊത്തം 13.1 കൂടി രൂപ ഓസ്‌ട്രേലിയക്ക് പ്രതിഫലമായി ലഭിക്കും.

ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ന്യൂസിലാന്റിന് സമ്മാന തുകയായി ലഭിക്കുക 5.95 കോടി രൂപയാണ്. കൂടാതെ സൂപ്പർ 12 ഘട്ടത്തിൽ 4 മത്സരങ്ങൾ ജയിച്ച ന്യൂസിലാൻഡിനു 1.2 കൂടി രൂപ വേറെയും ലഭിക്കും. രണ്ട് സമ്മാനതുകയും കൂടി ഏകദേശം 7.15 കോടി രൂപയാണ് ന്യൂസിലാൻഡിനു ലഭിക്കുക.

ഡേവിഡ് വാർണർ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരമായി മാറും: ഗാവസ്‌കർ

അടുത്ത വർഷത്തെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരമായി ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ മാറുമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഐ.പി.എല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ ടി20 ലോകകപ്പിൽ ഡേവിഡ് വാർണർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള അവാർഡും വാർണർ സ്വന്തമാക്കിയിരുന്നു.

തുടർന്നാണ് 2022ലെ മെഗാ ലേലത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരമായി ഡേവിഡ് വാർണർ മാറുമെന്ന് സുനിൽ ഗാവസ്‌കർ പറഞ്ഞത്. 2021ലെ ഐ.പി.എല്ലിലെ മോശം പ്രകടനത്തെ തുടർന്ന് ഡേവിഡ് വാർണറിനു അവസാന മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് നിരയിൽ ഇടം നേടാനായിരുന്നില്ല. തുടർന്ന് താരവും ടീമും തമ്മിലുള്ള ബന്ധവും വഷളായിരുന്നു. ഇത് കൊണ്ട് തന്നെ താരത്തെ സൺറൈസേഴ്‌സ് ഹൈദരാബാദ് നിലനിർത്താനുള്ള സാധ്യത കുറവാണ്.

യുവരാജ് സിംഗിന്റെ നേട്ടത്തിനൊപ്പമെത്തി മിച്ചൽ മാർഷും ഹേസൽവുഡും

ടി20 ലോകകപ്പ് ഓസ്ട്രേലിയ സ്വന്തമാക്കിയതോടെ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ നേട്ടത്തിനൊപ്പമെത്തി ഓസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ മാർഷും ഹേസൽവുഡും. ഐ.സി.സിയുടെ മൂന്ന് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ യുവരാജ് സിംഗിന്റെ റെക്കോർഡിനൊപ്പമാണ് ഓസ്‌ട്രേലിയൻ താരങ്ങൾ എത്തിയത്. അണ്ടർ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് എന്നിവ സ്വന്തമാക്കുന്ന ആദ്യ താരമായി യുവരാജ് സിങ് നേരത്തെ മാറിയിരുന്നു. ഈ നേട്ടത്തിനൊപ്പമാണ് മിച്ചൽ മാർഷും ഹേസൽവുഡും എത്തിയത്.

യുവരാജ് സിങ് 2000ൽ അണ്ടർ 19 ലോകകപ്പ് നേടുകയും തുടർന്ന് 2007ൽ ടി20 ലോകകപ്പ് കിരീടവും 2011ൽ ഏകദിന ലോകകപ്പ് കിരീടവും നേടിയിരുന്നു. 2010ൽ അണ്ടർ 19 കിരീടം നേടിയ ഓസ്‌ട്രേലിയൻ ടീമിലെ അംഗങ്ങൾ ആയിരുന്നു മിച്ചൽ മാർഷും ഹേസൽവുഡും. തുടർന്ന് 2015ൽ ഇവർ ഏകദിന ലോകകപ്പ് കിരീടവും നേടിയിരുന്നു.

“ടി20 ക്രിക്കറ്റിൽ ഇന്ത്യ ഒരുപാട് പിറകിലാണ്”

നിലവിൽ ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഒരുപാട് പിറകിൽ ആണെന്ന് മുൻ ഇന്ത്യൻ താരം സാബ കരീം. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ടി20 ക്രിക്കറ്റിൽ ഇന്ത്യ എങ്ങനെ കളിക്കണമെന്ന കാര്യത്തിൽ ഒരു പദ്ധതി രൂപീകരിക്കണമെന്നും സാബ കരീം പറഞ്ഞു.

ടീമിലെ ഓരോ റോളിന് അനുസരിച്ച് ഇന്ത്യ താരങ്ങളെ കണ്ടെത്തണമെന്നും ഇനിവരുന്ന ലോകകപ്പുകൾക്ക് ഈ ലോകകപ്പ് വലിയൊരു പാഠമാണ് നൽകുന്നതെന്നും സാബ കരീം പറഞ്ഞു. ടി20 ലോകകപ്പിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്താനോടും ന്യൂസിലാൻഡിനോടും ദയനീയമായി പരാജയപ്പെട്ട ഇന്ത്യ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു. ടി20 ലോകകപ്പോടെ ക്യാപ്റ്റ വിരാട് കോഹ്‌ലി ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രാജി വെച്ചിരുന്നു. തുടർന്ന് രോഹിത് ശർമ്മയെ ബി.സി.സി.ഐ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തിരുന്നു.

Exit mobile version