33 ആം സീസണിനിറങ്ങാൻ ലോകത്തെ പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോൾ താരം

ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോൾ താരം കസുയോഷി മിയൂര മുപ്പത്തിമൂന്നാം സീസണിനായി തയ്യാറെടുക്കുന്നു. ജാപ്പനീസ് താരമായ കസുയോഷി മിയൂര 1986 ലാണ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. അടുത്ത മാസം അമ്പത്തിയൊന്നു വയസ് തികയ്ക്കുന്ന കസുയോഷി മിയൂര ജപ്പാന്റെ രണ്ടാമത്തെ മികച്ച ഗോൾവേട്ടക്കാരനാണ്. നിലവിൽ യോക്കോഹാമ എഫ്‌സിയുമായി പുതിയ കരാർ ഒപ്പിട്ടിരിക്കുകയാണ് കസുയോഷി മിയൂര. കസുയോഷി മിയൂര കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയത് ലോകത്തെ ഏറ്റവും പ്രായമേറിയ ഗോൾ സ്‌കോറർ എന്ന നിലയ്ക്കാണ്. വരെൻ നാഗസാക്കിക്കെതിരായ മത്സരത്തിൽ ഗോളടിച്ച് മുൻ ഇംഗ്ലണ്ട് താരം സ്റ്റാൻലി മാത്യൂസിന്റെ പേജിലുള്ള റെക്കോർഡാണ് കസുയോഷി മിയൂര തകർത്തത്.

കിംഗ് കസു എന്ന പേരിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന കസുയോഷി മിയൂര തൊണ്ണൂറുകളുടെ തുടക്കം വരെ കളിച്ചു കൊണ്ടിരുന്നത് ബ്രസീലിയൻ ക്ലബ്ബുകളിലാണ്. പെലെയുടെ സ്വന്തം സാന്റോസിലൂടെയാണ് കസുയോഷി മിയൂര കളിയാരംഭിക്കുന്നത്. ജപ്പാന് വേണ്ടി 89 മത്സരങ്ങളിൽ 55 ഗോളുകൾ നേടിയ കസുയോഷി മിയൂര ഏഷ്യൻ ഫുട്ബോളർ ആയി മാറുന്ന ആദ്യ ജാപ്പനീസ് തരാം കൂടിയാണ്. രണ്ടു ദശാബ്ദങ്ങൾക്ക് മുൻപേ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും കസുയോഷി മിയൂര വിരമിച്ചതിനാൽ റഷ്യയിൽ കാണാമെന്ന പ്രതീക്ഷ വേണ്ട. ഫുട്ബോൾ ലോകത്തെ അദ്‌ഭുത പ്രതിഭാസമാണ് കസുയോഷി മിയൂര, മെസി ജനിക്കും മുൻപേ കളിതുടങ്ങിയ കിംഗ് കസു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെനാറ്റോ സ്റ്റീഫെൻ ടീമിലെത്തിച്ച് വോൾഫ്സ്

ബുണ്ടസ് ലീഗയിൽ രണ്ടാം വിന്റർ സൈനിങ്‌ നടത്തിയിരിക്കുകയാണ് വോൾഫ്ബർഗ്. ഇത്തവണ വോൾഫ്സ് ടീമിലെത്തിച്ചിരിക്കുന്നത് റെനാറ്റോ സ്റ്റീഫനെയാണ്. ഏറെ നാളായിട്ടുള്ള വോൾഫ്‌സിന്റെ ടാർജറ്റാണ്‌ റെനാറ്റോ. സ്വിസ്സ് ചാമ്പ്യന്മാരായ ബസേലിനെ ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് സിക്സ്റ്റീനിൽ ഏത്തൻ സഹായിച്ചത് റെനാറ്റോയുടെ തകർപ്പൻ പ്രകടനമാണ്. 26 കാരനായ റെനാറ്റോ രണ്ടു മില്യൺ യൂറോയ്ക്കാണ് വോൾഫ്‌സിലെത്തുന്നത്. 2021 വരെ വോക്‌സവാഗൺ അരീനയിലേക്കുള്ളതാണ് റെനാറ്റോയുമായുള്ള കരാറ്.

ഈ സീസണിൽ സ്വിസ്സ് സൂപ്പർ ലീഗിൽ മൂന്നു അസിസ്റ്റുകളും മൂന്നു ഗോളുകളും പതിനേഴ് മത്സരങ്ങളിൽ ബൂട്ടണിഞ്ഞു റെനാറ്റോ സ്റ്റീഫൻ സ്വന്തമാക്കിയിട്ടുണ്ട്. സ്വിറ്റ്സർലാൻഡിനു വേണ്ടി അഞ്ചു തവണ ദേശിയ ടീമിൽ റെനാറ്റോ കളിച്ചിട്ടുണ്ട്. 149 സ്വിസ് സൂപ്പർ കപ്പ് മത്സരങ്ങളിൽ നിന്നായി 35 ഗോളുകൾ റെനാറ്റോ സ്റ്റീഫൻ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ISL ൽ 50 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി സന്ദേശ് ജിങ്കൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ 50 മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമായി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പടത്തലവൻ ഈ നേട്ടം സ്വന്തമാക്കിയത്. ഐഎസ്എല്ലിലെ തകർപ്പൻ പ്രകടനത്തോട് കൂടി ഇന്ത്യൻ ഫുട്ബോളിൽ സ്വന്തമായൊരു ഇടമുണ്ടാക്കിയ താരങ്ങളിലൊരാളാണ് സന്ദേശ് ജിങ്കൻ. കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സിനോടൊപ്പം ജിങ്കന്റെ നാലാം സീസണാണിത്. രണ്ടു തവണ ഫൈനൽ വരെ എത്തിയെങ്കിലും കപ്പുയർത്താനുള്ള ഭാഗ്യം ജിങ്കാനും ബ്ലാസ്റ്റേഴ്‌സിനുമുണ്ടായിട്ടില്ല.

24 കാരനായ സന്ദേശ് ജിങ്കൻ തകർപ്പൻ ടാക്ക്ലിങ്ങുകളിലൂടെയും പെര്ഫോമന്സിലൂടെയുമാണ്‌ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹം പിടിച്ച് പറ്റിയത്. മൂന്നു തവണ ലോണിൽ ക്ലബ്ബ് വിട്ട് പോയെങ്കിലും മൂന്നു തവണയും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ജിങ്കാൻ തിരിച്ചു കൊണ്ട് വന്നു. എന്നാൽ ഏറ്റവുമധികം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ കളിച്ചത് ജിങ്കന്റെ സഹതാരമായ ബ്ലാസ്റ്റേഴ്സ്റ്റിന്റെ ഇയാൻ ഹ്യുമാണ്. ATK ക്ക് വേണ്ടിയും രണ്ടു സീസണുകളിൽ ഹ്യൂം കളിച്ചിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റഫറിയെത്തിയില്ല, ഗോവയിൽ ഫുട്ബോൾ മത്സരം മാറ്റിവെച്ചു

സാധാരണയായി മോശം റെഫെറിയിങ്ങ് കാരണവും കാർഡുകളുടെ ബാഹുല്യം കാരണവുമാണ് റഫറിമാർ വാർത്തകളിൽ ഇടം നേടുക. ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും സംഭവിച്ച ഒട്ടേറെ വാർത്തകൾ നമ്മൾ കണ്ടു. എന്നാൽ ഇത്തവണ ഗോവയിൽ സംഭവിച്ചത് നേർവിപരീതമായിരുന്നു. ഇരു ടീമുകളിലേയും കളിക്കാർ ഗ്രൗണ്ടിലിറക്കിയിരുന്നെങ്കിലും റഫറിമാർ മത്സരത്തിനെത്തിയില്ല. സംഘാടകർ അറിയിക്കാത്തതിനെ തുടർന്നാണ് റഫറിമാർ കളിക്കളത്തിലെത്താതിരുന്നത്.

ഗോവൻ ഫുട്ബോൾ അസോസിയേഷന്റെ U20 ടാക ഗോവ ലീഗിലാണ് അത്യപൂർവ്വമായ ഈ സംഭവം നടന്നത്. ദുലെർ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന ഡെംപോ എസ്‌സിയും വാസ്കോ എസ്‌സിയും തമ്മിലുള്ള മത്സരമാണ് റഫറിമാർ ഇല്ലാത്തതിനാൽ ഉപേക്ഷിക്കേണ്ടി വന്നത്. ഗോവൻ ഫുട്ബോൾ അസോസിയേഷൻ റഫറിമാരെ നിയമിക്കുന്ന ആതോരിറ്റിയെ അറിയിക്കാൻ വിട്ടു പോയതാണ് കാരണമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാർക്ക് ഊത് ഷാൽകെയിലേക്ക്

ഹൊഫെൻഹെയിമിൽ നിന്നും സ്ട്രൈക്കെർ മാർക്ക് ഊത് ഷാൽകെയിലേക്കെത്തി. ഷാൽകെയുമായി നാല് വർഷത്തെ കരാറിലാണ് ഊത് ഒപ്പുവെച്ചത്. കരാറനുസരിച്ച് 2022 ജൂൺ 30 വരെ താരം റോയൽ ബ്ലൂസിനോടൊപ്പമുണ്ടാകും. 26 കാരനായ താരം ഈ സീസണിൽ തകർപ്പൻ ഫോമിലാണ്. 9 ഗോളുകളുമായാണ് ഊത് കുതിക്കുന്നത്. ഫ്രീ ട്രാൻസ്ഫെറിൽ ഹോഫൻഹെയിമിന് നഷ്ടപ്പെടുന്ന രണ്ടാം താരമാണ് ഊത്. കഴിഞ്ഞ സീസണിൽ സെബാസ്റ്റ്യൻ റൂഡിയെ ബയേണിലേക്ക് വിടാൻ ഹോഫൻഹെയിം നിർബന്ധിതരായിരുന്നു.

കൊളോണിലെ വിവിധ ക്ലബ്ബുകളിലായി കളിച്ച് വളർന്ന മാർക്ക് ഊത് 1 എഫ്‌സി കൊളോണിലൂടെ U23 ടീമിന് വേണ്ടി കളിച്ചു. നെതർലാണ്ടിൽ പ്രൊ ഫുട്ബോൾ ആരംഭിച്ച മാർക്ക് ഊത് 63 മത്സരങ്ങളിൽ 23 ഗോളുകൾ നേടി. ഹോഫൻഹെയിമിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷന്റെ ഇരു പാദങ്ങളിലും മാർക്ക് ഊത് ഗോളടിച്ചിട്ടുണ്ട്. 2015 ൽ ബുണ്ടസ് ലീഗയിൽ തിരിച്ചെത്തിയ മാർക്ക് ഊത് 72 മത്സരങ്ങൾ 28 ഗോളുകൾ നേടിയിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കബാബ് റെസ്റ്റോറന്റുമായി ലൂകാസ് പൊഡോൾസ്കി

ഫുട്ബോൾ താരങ്ങൾ പലതരം ബിസിനസുകൾ തുടങ്ങാറുണ്ട്. ജന്മനാടായ കൊളോണിൽ കബാബ് റെസ്റ്റോറന്റ് തുറന്നിരിക്കുകയാണ് ലോക ചാമ്പ്യനായ ലൂകാസ് പൊഡോൾസ്കി. മുൻ ആഴ്‌സണൽ, ബയേൺ മ്യൂണിക്ക് താരം ആദ്യമായല്ല ജന്മനാട്ടിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നത്. നിലവിൽ ഒരു ക്ലോത്തിങ് സ്റ്റോറും ഐസ്ക്രീം പാർലറും പ്രിൻസി പോൾഡി ജന്മനാട്ടിൽ തുടങ്ങിയിട്ടുണ്ട്. നൂറു കണക്കിന് ആരാധകരാണ് റെസ്റ്റോറന്റ് ഓപ്പണിങ് പ്രമാണിച്ച് റെസ്റ്റോറന്റിലെത്തിയത്. ടർക്കിഷ് ക്ലബായ ഗലാറ്റസറയിൽ കളിക്കുന്നതിനിടയ്ക്കാണ് ടർക്കിഷ് വിഭവങ്ങളോട് തനിക്കിഷ്ടമായതെന്ന് പൊഡോൾസ്കി പറഞ്ഞു.

നിലവിൽ ജാപ്പനീസ് ലീഗിലെ ക്ലബായ വിസെൽ കോബിലാണ് ലൂകാസ് പൊഡോൾസ്കി കളിക്കുന്നത്. പരിക്കിനെ തുടർന്ന് വിശ്രമത്തിനായിട്ടാണ് കൊളോണിലെക്ക് തിരിച്ചെത്തിയത്. കൊളോണിന്റെ സ്വന്തം ക്ലബ്ബായ 1. എഫ്‌സി കൊളോണിന്റെ മോശം പ്രകടനത്തെക്കുറിച്ചും പൊഡോൾസ്കി മനസുതുറന്നു. അദ്‌ഭുദങ്ങളിൽ വിശ്വസിക്കുന്നുണ്ടെന്നും റെലെഗേഷൻ ഭീഷണിയിൽ നിൽക്കുന്ന കൊളോണിനെ എല്ലാ കൊളോൺ ആരാധകരും സപ്പോർട്ട് ചെയ്യണമെന്നും പൊഡോൾസ്കി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിഫയുടെ റെക്കോർഡ് ലിസ്റ്റിൽ ഇടം നേടി ഇന്ത്യൻ U17 താരം

ഇന്ത്യൻ U17 താരം ജിതേന്ദ്ര സിങ് ഫിഫയുടെ റെക്കോർഡ്സിൽ ഇടംനേടി. ഇന്ത്യൻ ആരോസിന്റെ പ്രതിരോധതാരമായ ജിതേന്ദ്ര സിങാണ് നിലവിൽ ഐ ലീഗിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറർ. 16 കാരനായ ജിതേന്ദ്ര സിങ് ഫിഫയുടെ ദി വീക്ക് ഇൻ നമ്പേഴ്സ് എന്ന സെഗ്മെന്റിലാണ് സ്ഥാനം പിടിച്ച് പറ്റിയത്. ഇന്ത്യയിൽ നടന്ന U17 ലോക കപ്പിലെ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ജിതേന്ദ്ര സിങ്.

ഫിഫയുടെ വീക്ലി സെഗ്മെന്റിൽ ഫുട്ബോൾ ലോകത്ത് നടക്കുന്ന പ്രധാന സംഭവങ്ങൾ ആണ് ഉൾപ്പെടുത്തുക. ആഫ്രിക്കൻ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്ത മൊഹമ്മദ് സലായും ഫിഫയുടെ സെഗ്മെന്റിൽ ഇടം പിടിച്ചിട്ടുണ്ട്. മുൻപ് ബാവോറിംഗ്ദാവോ ബോഡോയുടെ പേരിലാണ് ഐ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റെക്കോർഡ് ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ ഷില്ലോങ്ങിനെതിരെയായിരുന്നു അദ്ദേഹം ഗോൾ നേടിയത്. തിങ്കളാഴ്ച ഷില്ലോങ്ങ് ലജോങ്ങിനെതിരെയാണ് ഇന്ത്യൻ ആരോസിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യൻ U17 താരത്തിനെ ടീമിലെത്തിച്ച് ഡൽഹി ഡൈനാമോസ്

ഡൽഹി ഡൈനാമോസ് ഇന്ത്യൻ U17 താരമായ ശുഭം സാരംഗിയെ തങ്ങളുടെ ടീമിലേക്കെത്തിച്ചു. പൂനെയിലെ ആർമി പബ്ലിക്ക് സ്‌കൂളിൽ വിദ്യാർത്ഥിയായ ശുഭം സാരംഗി ട്രാൻസ്ഫർ വിൻഡോയിലൂടെ ഡല്ഹിയിലെത്തുന്ന രണ്ടാം താരമാണ്. ഇന്ത്യയുടെ ടീമിലെ പ്രധാനതാരമായ ശുഭം ഐഎസ്എലിൽ ചേരുമെന്ന് ഒട്ടേറെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നലെയാണ് ഡൽഹി ക്ലബ് സ്ഥിതീകരിച്ചത്.

12 ആം വയസിൽ ഇറാനിൽ നടന്ന എഎഫ്‌സി U14 ക്വാളിഫയറിൽ ശുഭം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടിത്തട്ടിലാണ് ഡൽഹി ഡൈനാമോസിന്റെ സ്ഥാനം. ശുഭം സാരംഗിയുടെ വരവ് ടീമിന് ഗുണം ചെയ്യുമെന്നാണ് ഡൈനാമോസ് മാനേജ്‌മെന്റും കോച്ച് മിഗ്വേൽ എയ്ഞ്ചേലും കരുതുന്നത്. ചെന്നെയിൻ എഫ്‌സിക്കെതിരെ ഇന്നാണ് ഡൽഹി ഡൈനാമോസിന്റെ അടുത്ത മത്സരം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആരാധകരോടൊത്ത് ഗോൾ ആഘോഷിച്ചു, ചുവപ്പ് വാങ്ങി കോസ്റ്റ പുറത്ത്

ലാ ലീഗയിലെ തിരിച്ചു വരവിൽ ചുവപ്പ് കാർഡ് കണ്ടു കോസ്റ്റ പുറത്ത്. ഇത്തവണ ബ്രസീലിയൻ ബാഡ് ബോയ്ക്ക് വിനയായത് ആരാധകരോടൊത്തുള്ള ആഘോഷമാണ്. ചെൽസിയിൽ നിന്നും തിരിച്ച് അത്ലറ്റിക്കോയിൽ എത്തിയ ശേഷമുള്ള കോസ്റ്റയുടെ ആദ്യ ലാ ലീഗ മത്സരമായിരുന്നു ഇന്നത്തേത്. ഗെറ്റാഫെക്കെതിരായ മത്സരത്തിൽ അത്ലറ്റിക്കോയുടെ രണ്ടാം ഗോൾ നേടിയ കോസ്റ്റ ആരാധകരോടൊത്താണ് ഗോൾ ആഘോഷിച്ചത്. ഇതേ തുടർന്ന് റഫറി ഹുവാൻ മാർട്ടിനെസ് മനുവെര രണ്ടാം മഞ്ഞക്കാർഡ് നൽകി കോസ്റ്റയെ പുറത്തയക്കുകയായിരുന്നു.

തിരിച്ചുവരവിന് ശേഷം ആദ്യമായാണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കോസ്റ്റ സ്റ്റാർട്ട് ചെയ്യുന്നത്. 62 ആം മിനുട്ടിൽ ഗെറ്റാഫെ താരത്തിനെ എൽബോ ചെയ്തതിനു മഞ്ഞക്കാർഡ് ഡിയാഗോ കോസ്റ്റ വാങ്ങി. എന്നാൽ അധികം വൈകാതെ 68 ആം മിനുട്ടിൽ കോസ്റ്റ അത്ലറ്റികോയുടെ ലീഡുയർത്തി. ആരാധകരോടൊത്തുള്ള ആഘോഷത്തിന് ശേഷം അടുത്ത മിനുട്ടിൽ തന്നെ മഞ്ഞക്കാർഡ് കണ്ടു പുറത്ത് പോകേണ്ടിയും വന്നു. രണ്ടു മഞ്ഞക്കാർഡിന്റെ സസ്പെൻഷനെ തുടർന്ന് ഐബറിനെതിരായ മത്സരം കോസ്റ്റയ്ക്ക് നഷ്ടമാകും. അത്ലറ്റിക്കോ മാഡ്രിഡിന്റെ ലയടയ്ക്കെതിരായ മത്സരത്തിൽ കോസ്റ്റ തിരിച്ചെത്തും. ഇതോടു കൂടി മടങ്ങി വരവിൽ രണ്ടു മത്സരങ്ങളിലായി രണ്ടു ഗോളുകളും ഒരു ചുവപ്പ് കാർഡുമാണ് അത്ലറ്റിക്കോയിലെ കോസ്റ്റയുടെ സമ്പാദ്യം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാർലോസ് ടെവസ് അർജന്റീനയിൽ തിരിച്ചെത്തി

കാർലോസ് ടെവസ് ചൈനീസ് സൂപ്പർ ലീഗിൽ നിന്നും അർജന്റീനയിലേക്ക്. ചൈനീസ് സൂപ്പർ ലീഗ് ക്ലബായ ഷാങ്ഹായ് ഷെൻഹുവ കരാർ റദ്ദാക്കിയതിനെ തുടർന്നാണ് ടെവസ് തിരിച്ച് ബൊക്ക ജൂനിയേഴ്‌സിലേക്ക് മടങ്ങുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി താരമായ ടെവസ് ഒരു വർഷത്തേക്ക് കൂടിയുണ്ടായിരുന്നു കരാർ വെട്ടിച്ചുരുക്കിയാണ് തിരിച്ചെത്തുന്നത്. 2016 ഡിസംബറിലാണ് ടെവസ് ചൈനയിലേക്ക് കാലം മാറ്റിച്ചവിട്ടിയത്. എന്നാൽ 20 മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ മാത്രമേ താരത്തിന് നേടാനായുള്ളു. പ്രീമിയർ ലീഗിൽ ഏഴുവർഷം കളിച്ച ടെവസ് ഇരു ടീമുകൾക്ക് വേണ്ടിയും കിരീടങ്ങൾ നേടിയിട്ടുണ്ട്. യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് നേടിയ ടീമിലംഗമായിരുന്നു.
2001 ൽ ബൊക്ക ജൂനിയേഴ്‌സിലൂടെയാണ് ടെവസ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് കൊരിന്ത്യൻസിലെത്തിയ ടെവസ് വെസ്റ്റ് ഹാമിലൂടെ പ്രീമിയർ ലീഗിലെത്തി. പിന്നീട് യുണൈറ്റഡിൽ എത്തിയ ടെവസ് റെഡ് ഡെവിൾസിനോടൊപ്പം രണ്ടു സീസണുകളിലായി 19 ഗോളുകളും നേടി . പിന്നീട് സിറ്റിയിലേക്ക് ചേക്കേറിയ ടെവസ് സിറ്റിക്ക് വേണ്ടി 58 ഗോളുകളും നേടി. പ്രീമിയർ ലീഗ് വിട്ട് യുവന്റസിനൊപ്പം സീരി എ യിലും ടെവസ് കളിച്ചു. രണ്ടു ഇറ്റാലിയൻ ടൈറ്റിലുകളും നേടിയ താരം പിന്നീട് ജന്മനാട്ടിലേക്ക് തിരിച്ചു പറന്നു. ബൊക്ക ജൂനിയേഴ്‌സിലേക്കുള്ള ടെവെസിന്റെ രണ്ടാം വരവാണ് ഇന്നത്തേത്. നാല് രാജ്യങ്ങളിലായി എട്ടു ലീഗ് ടൈറ്റിലുകൾ സ്വന്തമാക്കാൻ ടെവെസിന് സാധിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റാമോസിന് പരിക്ക്, സെൽറ്റ വിഗോയ്‌ക്കെതിരെയിറങ്ങില്ല

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് വീണ്ടും പരിക്കിന്റെ പിടിയിൽ. ഞായറാഴ്ച നടക്കാനിരിക്കുന്ന സെൽറ്റ വിഗോയ്‌ക്കെതിരായ മത്സരത്തിൽ താരം ടീമിൽ ഉണ്ടാകില്ലെന്നുറപ്പായി. ക്ലബ് ലോകകപ്പിന് മുൻപേ തന്നെ കാലിലെ പരിക്കിനെ തുടർന്ന് വിഷമിച്ചിരുന്ന താരം. തുടർച്ചയായ താരങ്ങളുടെ പരിക്ക് സിദാനെ വലയ്ക്കുകയാണ്. നിലവിൽ കരീം ബേനസീമയും പരിക്കേറ്റ് കാലത്തിനു പുറത്താണ്. ഗ്രീമിയോയ്ക്കെതിരായ ക്ലബ് ലോകകപ്പ് ഫൈനലിൽ മാത്രമാണ് സിദാന് ഈ സീസണിൽ ആദ്യമായി റയലിന്റെ ഫുൾ സ്‌ക്വാഡിനെ ലഭ്യമായത്. മാഡ്രിഡ് ഡെർബിയിൽ റാമോസിന്റെ മൂക്കിനും പരിക്കേറ്റിരുന്നു. പിന്നീട് ഫേസ് മാസ്കുമായാണ് താരം കളത്തിലിറങ്ങിയിരുന്നത്.
കോപ്പ ഡെൽ റേയിൽ ഏകപക്ഷീയമായ മൂന്നു ഗോൾ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്. എന്നാൽ നിലവിലെ ടേബിൾ ടോപ്പേഴ്‌സായ ബാഴ്‌സയെ സമനിലയിൽ കുരുക്കിയാണ് സെൽറ്റ വിഗോ ഞായറാഴ്ച റയലിനെതിരെ ഇറങ്ങുന്നത്. എൽ ക്‌ളാസിക്കോയിൽ പരാജയപ്പെട്ട് ബാഴ്‌സയ്ക്ക് 14 പോയന്റുകൾക്ക് പിന്നിലാണ് ഇപ്പോൾ റയൽ. റയൽ മാഡ്രിഡ് വെബ് സൈറ്റ് വഴിയാണ് റാമോസിന്റെ പരിക്കിന്റെ കാര്യം ക്ലബ്ബ് സ്ഥിതീകരിച്ചത്. റാമോസിന്റെ റിക്കവറി ടൈമിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുവന്റസ് താരം മാർകോ പിയറ്റ്സ ഷാൽക്കെയിൽ

യുവന്റസ് സ്ട്രൈക്കെർ മാർകോ പിയറ്റ്സ ലോണിൽ ബുണ്ടസ് ലീഗ്‌ ക്ലബ്ബായ ഷാൽകെയിലേക്കെത്തി. ക്രൊയേഷ്യൻ താരമായ മാർകോ പിയറ്റ്സ 2016 ലാണ് യുവന്റസിലെത്തുന്നത്. ക്രൊയേഷ്യൻ ക്ലബായ എൻകെ ലോക്കോമോട്ടീവയിലൂടെ കളിയാരംഭിച്ച പിയറ്റ്സ പിന്നീട് ഡൈനാമോ സാഗ്രെബിലേക്ക് മാറി. തുടർച്ചയായ രണ്ടു ലീഗ് കിരീടങ്ങൾ നേടിയതിനു ശേഷമാണ് സീരി എയിലേക്ക് മാർകോ പിയറ്റ്സ ചുവട് മാറ്റുന്നത്.

https://twitter.com/s04_en/status/949000186726178816

ക്രൊയേഷ്യക്ക് വേണ്ടി പതിമൂണിന് മത്സരങ്ങൾ കളിച്ചിട്ടുള്ള മാർകോ പിയറ്റ്സ യൂറോ കപ്പിൽ കളിച്ച ടീമിൽ അംഗമായിരുന്നു. ചാമ്പ്യൻസ് ലീഗിലാണ് യുവന്റസിന് വേണ്ടിയുള്ള മാർകോ പിയറ്റ്സയുടെ ആദ്യ ഗോൾ പിറന്നത്. പോർട്ടോയ്‌ക്കെതിയുള്ള ക്വാർട്ടർ ഫൈനലിലായിരുന്നു അത്. പിന്നീട് പരിക്കിന്റെ പിടിയിലായ മാർകോ പിയറ്റ്സ റോയൽ ബ്ലൂസിനു ഒരു മുതൽ കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. 22 കാരനായ മാർകോ പിയറ്റ്സ ഷാൽകെ കോച്ച് ഡൊമിനിക്ക് ട്രേഡ്‌സ്‌കോയുടെ നിർബന്ധപ്രകാരമാണ് ജർമ്മനിയിലേക്കെത്തുന്നത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version