വെഗോർസ്റ്റിനെ ഹോഫെൻഹെയിം സ്വന്തമാക്കി

ബേൺലി സ്‌ട്രൈക്കർ വൗട്ട് വെഗോർസ്റ്റിനെ ഹോഫൻഹെയിം സ്വന്തമാക്കി. ലോൺ കരാറിൽ ആണ് താരത്തെ ജർമ്മൻ ക്ലബ് സ്വന്തമാക്കിയത്. 30-കാരനായ സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലോണിൽ കളിച്ചിരുന്നു‌. എങ്കിലും സീസൺ അവസാനം യുണൈറ്റഡ് താരത്തെ ബേർൺലിയിലേക്ക് തന്നെ തിരികെ അയച്ചു. ബേർൺലി പ്രീമിയർ ലീഗിലേക്ക് തിരികെയെത്തി എങ്കിലും വെഗോർസ്റ്റിനെ നിലനിർത്താൻ അവർ ആഗ്രഹിച്ചില്ല.

2022 ജനുവരിയിൽ വോൾഫ്സ്ബർഗിൽ നിന്ന് ആയിരുന്നു ബേൺലിയിലേക്ക് വെഗോർസ്റ്റ് എത്തിയത്‌. ജർമ്മനിയിൽ ഗംഭീര ഫോമിൽ മുമ്പ് കളിച്ചിട്ടുള്ളത് കൊണ്ടാണ് ലെവർകൂസൺ വെഗോർസ്റ്റിനായി ശ്രമിക്കുന്നത്‌. ബേർൺലിയിൽ എത്തിയ താരം 20 ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോൾ മാത്രം ആണ് നേടിയത്‌.

കഴിഞ്ഞ സീസൺ ആദ്യ പകുതിയിൽ തുർക്കിയിൽ
Beşiktaş-ൽ ലോണിൽ കളിച്ച താരം രണ്ടാം പകുതിയിൽ മാഞ്ചസ്റ്ററിലെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിലും ഗോൾ നേടാൻ വെഗോർസ്റ്റ് പ്രയാസപ്പെട്ടിരുന്നു.

ആഞ്ചലീനോ ലൈപ്സിഗ് വിടുന്നു

ഫുൾബാക്കായ ആഞ്ചലീനോ ലെപ്സിഗ് വിടുന്നു‌. ലോൺ അടിസ്ഥാനത്തിൽ ആണ് ആഞ്ചലീനോ ലൈപ്സിഗ് വിടുന്നത്. താരത്തെ ജർമ്മൻ ക്ലബായ ഹോഫൻഹെയിം സ്വന്തമാക്കും. കഴിഞ്ഞ സീസണിൽ ആയിരുന്നു ആഞ്ചലീനോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സ്ഥിര കരാറിൽ ലൈപ്സിഗിലേക്ക് എത്തിയത്. മുപ്പതോളം മത്സരങ്ങൾ കഴിഞ്ഞ സീസണിൽ ആഞ്ചലീനോ കളിച്ചിരുന്നു.

സിറ്റി താരത്തെ വിൽക്കുന്നതിന് മുമ്പ് ഒരു സീസണിൽ ലോൺ അടിസ്ഥാനത്തിൽ ആഞ്ചലീനോ ലൈപ്സിഗിൽ കളിച്ചിരുന്നു. നേരത്തെ പി എസ് വിക്ക് മാഞ്ചസ്റ്റർ സിറ്റി വിറ്റ താരമായിരുന്നു ആഞ്ചലീനോ. മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒന്നായ ആഞ്ചലീനോ പി എസ് വിയിൽ പോയ സീസണിൽ തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചു. ഇതു കണ്ട മാഞ്ചസ്റ്റർ സിറ്റി ബൈ ബാക്ക് ക്ലോസ് ഉപയോഗിച്ച് താരത്തെ തിരികെ വാങ്ങുകയായിരുന്നു. 5 മില്യൺ മാത്രമേ ആഞ്ചലീനോയ്ക്ക് വേണ്ടി അന്ന് സിറ്റിക്ക് ചിലവഴിക്കേണ്ടി വന്നിരുന്നുള്ളൂ.

തിരിച്ച് വാങ്ങിയിട്ടും ഗ്വാർഡിയോള താരത്തിന് സിറ്റിയിൽ അവസരം നൽകിയില്ല. തുടർന്നാണ് താരം ക്ലബ് വിട്ടത്. ഇനി ജർമ്മമിയിൽ തന്റെ മികവ് കാണിക്കുക ആകും ആഞ്ചലീനോയുടെ ലക്ഷ്യം.

Story Highlight: Hoffenheim are closing on Angeliño deal.

അലയൻസ് അറീനയിൽ ഗോൾ മഴ, ബയേണിന് ജയം

ബുണ്ടസ് ലീഗയിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ഹോഫൻഹെയിമിനെ തകർത്താണ് ബയേൺ മ്യൂണിക്ക് വിജയിച്ചത്. ആദ്യ പന്ത്രണ്ടു മിനിറ്റുകൾക്കുള്ളിൽ രണ്ടു ഗോൾ വഴങ്ങിയ ശേഷമാണ് ബയേൺ ശക്തമായി തിരിച്ചു വന്നത്. ബയേണിന് വേണ്ടി ലെവൻഡോസ്‌കിയും ബോട്ടെങ്ങും കോമനും വിദാലും സാൻഡ്രോ വാഗ്നരും ഗോളടിച്ചപ്പോൾ ഹോഫൻഹെയിമിന് വേണ്ടി മാർക്ക് ഉത്തും സെർജ് ഗ്നാബ്രിയും ഗോളടിച്ചു.

ബയേണിന്റെ കോച്ച് യപ്പ് ഹൈങ്കിസിന്റെ ബയേണിനോടൊത്തുള്ള നൂറാം വിജയം ആയിരുന്നു ഇന്നത്തേത്ത്. ഹോഫൻഹെയിമിൽ നിന്നും ബയേണിലേക്ക് എത്തിയ സാൻഡ്രോ വാഗ്നർ തന്റെ പഴയ ടീമിനെതിരെ നേടിയ ആദ്യ ഗോൾ ആയിരുന്നു ഇന്നത്തേത്. രണ്ടു ഗോളുകൾക്ക് പിന്നിട്ട നിന്നതിനു ശേഷം തിരിച്ചു വന്ന ബയേൺ അർഹിക്കുന്ന വിജയമാണ് നേടിയത്.

സെർജ് ഗ്നബ്രിയേ ബോക്സിൽ ജോഷ്വ കിമ്മിഷ് വീഴ്ത്തിയപ്പോൾ കളിയുടെ തുടക്കത്തിൽ തന്നെ ഹോഫൻഹെയിമിന് പെനാൽറ്റി ലഭിച്ചു. അത് ലക്‌ഷ്യം കണ്ടില്ലെങ്കിലും റീബൗണ്ടിൽ മാർക്ക് ഊത്ത് സ്‌കോർ ചെയ്തു. എന്നാൽ രണ്ടാം ഗോൾ ഗ്നാബ്രി നേടി. പിന്നീട ലെവൻഡോസ്‌കി തന്റെ പതിനാലാം മത്സരത്തിലെ പതിമൂന്നാം ഗോൾ സ്വന്തമാക്കി. ഇരുപത്തിയഞ്ചാം മിനുട്ടിൽ റോബന്റെ കോർണർ ഹെഡ്ഡ് ചെയ്ത ബോട്ടെങ് സമനില നേടി. രണ്ടാം പകുതിയിൽ കോമനും വിദാലും വാഗ്നറും ബയേണിന്റെ വിജയമുറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബയേണും ഹോഫൻഹെയിമും വീണ്ടും നേർക്ക് നേർ

ബുണ്ടസ് ലീഗയിൽ ആരാധകർ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ന് അരങ്ങേറുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ജൂലിയൻ നൈഗൽസ്മാന്റെ ഹോഫൻഹെയിമിനെ നേരിടും. മൂന്നാം മാച്ച് ഡേയിൽ ബയേണിന് സീസണിലെ ആദ്യ പരാജയം സമ്മാനിച്ചത് നൈഗൽസ്മാന്റെ തന്ത്രങ്ങളും ഹോഫൻഹെയിമിന്റെ തകർപ്പൻ പ്രകടനവുമാണ്. അന്ന് ഹോഫൻഹെയിമിനോട് പരാജയപ്പെട്ട ആൻസലോട്ടിയുടെ ബയേൺ ആറാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയിരുന്നു. എന്നാൽ ഇരുപതാം മാച്ച് ഡേയിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. നിലവിൽ 47 പോയിന്റുമായി ബയേൺ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 27 പോയിന്റുമായി ഹോഫൻഹെയിം ഒൻപതാം സ്ഥാനത്താണ്. യപ്പ് ഹൈങ്കിസ് തിരിച്ചു വന്നതിനു ശേഷം ശക്തമായി നിലകൊള്ളുന്ന ബയേൺ ബുണ്ടസ് ലീഗ കിരീടത്തിനോടടുത്ത് കൊണ്ടിരിക്കുകയാണ്. 

അപാര ഫോമിലുള്ള ബയേൺ മ്യൂണിക്കിനെ തളയ്ക്കുക എന്നത് ഹോഫൻഹെയിമിനെ സംബന്ധിച്ചടുത്തോളം ശ്രമകരമാണ്. മുള്ളറും ലെവൻഡോസ്‌കിയും റോഡ്രിഗസും തകർപ്പൻ ഫോമിലാണ്. കോമനും റിബറിയും റോബനും ബയേണിന്റെ അക്രമണനിരയുടെ കുന്തമുനകളായി തുടരുന്നു. നിക്‌ളാസ് സുലെയും സെബാസ്റ്റിയൻ റൂഡിയും ഹോഫൻഹെയിമിനെ വിട്ട് ബയേണിലേക്ക് പോയതിൽ പിന്നെ ഹോഫൻഹെയിമിന് കഴിഞ്ഞ സീസണിലെ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. അവർക്ക് പിന്നാലെ സാൻഡ്രോ വാഗ്നറും ബയേണിലേക്ക് എത്തി. റൈറ്റ് ബാക്ക് ജെറെമി ടോലിജൻ ഡോർട്ട്മുണ്ടിലേക്കും കൂടുമാറി. യൂറോപ്പ്യൻ ചാംപ്യൻഷിപ്പുകളിൽ പകച്ചു നിന്ന ഇനിയൊരു തിരിച്ചു വരവ് സാധ്യമാകുമോ എന്ന് കാത്തിരുന്നു കാണാം. ഈ സീസൺ അവസാനത്തോടെ ക്ലബ്ബിനോട് വിടപറയുന്ന യപ്പ് ഹൈങ്കിസിനു റീപ്ലെയിസ്മെന്റായി ജൂലിയൻ നൈഗൽസ്‌മാനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിലെ തിരിച്ചടി അദ്ദേഹത്തിന് വിനയായി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാർക്ക് ഊത് ഷാൽകെയിലേക്ക്

ഹൊഫെൻഹെയിമിൽ നിന്നും സ്ട്രൈക്കെർ മാർക്ക് ഊത് ഷാൽകെയിലേക്കെത്തി. ഷാൽകെയുമായി നാല് വർഷത്തെ കരാറിലാണ് ഊത് ഒപ്പുവെച്ചത്. കരാറനുസരിച്ച് 2022 ജൂൺ 30 വരെ താരം റോയൽ ബ്ലൂസിനോടൊപ്പമുണ്ടാകും. 26 കാരനായ താരം ഈ സീസണിൽ തകർപ്പൻ ഫോമിലാണ്. 9 ഗോളുകളുമായാണ് ഊത് കുതിക്കുന്നത്. ഫ്രീ ട്രാൻസ്ഫെറിൽ ഹോഫൻഹെയിമിന് നഷ്ടപ്പെടുന്ന രണ്ടാം താരമാണ് ഊത്. കഴിഞ്ഞ സീസണിൽ സെബാസ്റ്റ്യൻ റൂഡിയെ ബയേണിലേക്ക് വിടാൻ ഹോഫൻഹെയിം നിർബന്ധിതരായിരുന്നു.

കൊളോണിലെ വിവിധ ക്ലബ്ബുകളിലായി കളിച്ച് വളർന്ന മാർക്ക് ഊത് 1 എഫ്‌സി കൊളോണിലൂടെ U23 ടീമിന് വേണ്ടി കളിച്ചു. നെതർലാണ്ടിൽ പ്രൊ ഫുട്ബോൾ ആരംഭിച്ച മാർക്ക് ഊത് 63 മത്സരങ്ങളിൽ 23 ഗോളുകൾ നേടി. ഹോഫൻഹെയിമിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷന്റെ ഇരു പാദങ്ങളിലും മാർക്ക് ഊത് ഗോളടിച്ചിട്ടുണ്ട്. 2015 ൽ ബുണ്ടസ് ലീഗയിൽ തിരിച്ചെത്തിയ മാർക്ക് ഊത് 72 മത്സരങ്ങൾ 28 ഗോളുകൾ നേടിയിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version