സെർജിയോ റാമോസ് ഇനി മെക്സിക്കൻ ക്ലബിൽ

സ്പാനിഷ് ഡിഫൻഡർ സെർജിയോ റാമോസ് മെക്സിക്കൻ ക്ലബ് മോണ്ടെറിയിൽ (റയാഡോസ്) ചേരുമെന്ന് സ്ഥിരീകരിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഒരു പ്രാരംഭ കരാർ ഇതിനകം താരം ഒപ്പുവച്ചിട്ടുണ്ട്. ട്രാൻസ്ഫർ അന്തിമമാക്കാൻ റാമോസ് മെക്സിക്കോയിലേക്ക് പോകാൻ ഒരുങ്ങുകയാണ്.

സെവിയ്യയുമായി കരാർ അവസാനിപ്പിച്ച 38 കാരനായ വെറ്ററൻ ഒരു സൌജന്യ ട്രാൻസ്ഫറിൽ ആണ് ലിഗ എംഎക്സിലേക്ക് മാറുന്നത്. യൂറോപ്പിൽ തുടരാൻ റാമോസ് ആഗ്രഹിച്ചിരുന്നു എങ്കിലും നല്ല ഓഫറുകൾ ഒന്നും താരത്തെ തേടി വന്നില്ല.

സെർജിയോ റാമോസിന്റെ തിരിച്ചു വരവിൽ സീസണിലെ ആദ്യ ജയം നേടി സെവിയ്യ

ലാ ലീഗയിലെ ആദ്യ ജയം നേടി സെവിയ്യ. സീസണിൽ ആദ്യ 3 മത്സരവും പരാജയപ്പെട്ട സെവിയ്യ ലാസ് പാമോസിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് തോൽപ്പിച്ചത്. 18 വർഷങ്ങൾക്ക് ശേഷം ക്ലബിൽ തിരിച്ചെത്തിയ സെർജിയോ റാമോസിന്റെ രണ്ടാം അരങ്ങേറ്റം കൂടിയായിരുന്നു ഇത്. പ്രതിരോധത്തിൽ മികച്ചു നിന്ന റാമോസ്‌ ടീമിന് സീസണിലെ ആദ്യ ക്ലീൻ ഷീറ്റും സമ്മാനിച്ചു.

പന്ത് കൂടുതൽ നേരം കൈവശം വെച്ചത് എതിരാളികൾ ആയിരുന്നു എങ്കിലും മത്സരത്തിൽ 26 ഷോട്ടുകൾ ആണ് സെവിയ്യ ഉതിർത്തത്. എങ്കിലും ഗോൾ കണ്ടത്താൻ അവർ ബുദ്ധിമുട്ടി. മത്സരത്തിൽ രണ്ടാം പകുതിയിൽ 71 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡോഡി ലുകബാകിയോ നേടിയ ഗോളിന് ആണ് സെവിയ്യ ജയം കണ്ടത്. ജയത്തോടെ റിലഗേഷൻ സോണിൽ നിന്നും അവർ പുറത്ത് കടന്നു.

റാമോസ് വീണ്ടും സ്പെയിനിൽ, 18 വർഷങ്ങൾക്ക് ശേഷം സെവിയ്യയിലേക്ക് മടങ്ങിയെത്തി

പി എസ് ജിയുടെ സെന്റർ ബാക്കായിരുന്ന സെർജിയോ റാമോസ് അവസാനം പുതിയ ക്ലബ് ഏതെന്നു തീരുമാനിച്ചു. റാമോസ് വളർന്നു വന്ന ക്ലബായ സെവിയ്യയിലേക്ക് മടങ്ങി പോകാൻ അദ്ദേഹം തീരുമാനിച്ചു. 18 വർഷങ്ങൾക്കു ശേഷമാണ് റാമോസ് സെവിയ്യയിൽ എത്തുന്നത്. 1996 മുതൽ 2005 വരെ റാമോസ് സെവിയ്യയിൽ ഉണ്ടായിരുന്നു. അവിടെ നിന്നായിരുന്നു റയലിൽ എത്തിയത്

അൽ ഇത്തിഹാദിന്റെ അടക്കം ഓഫർ നിരസിച്ചാണ് താരം തന്റെ ബോയ്ഹൂഡ് ക്ലബിലേക്ക് പോയത്‌‌. റാമോസ് ഫ്രീ ഏജന്റായതിനാൽ സെവിയ്യക്ക് താരത്തെ രജിസ്റ്റർ ചെയ്യാൻ ആകും. പി എസ് ജിയിൽ ആയിരുന്നു റാമോസ് അവസാന രണ്ട് സീസണിൽ കളിച്ചിരുന്നത്‌. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസൺ ആയിരുന്നു റാമോസിന് പി എസ് ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ രണ്ടാം സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി. റാമോസിന്റെ പ്രകടനങ്ങൾ താരത്തിന് വലിയ ആരാധക പിന്തുണയും നൽകി. റാമോസിനെ നിലനിർത്താൻ പി എസ് ജി ശ്രമിച്ചിരുന്നു എങ്കിലും താരം ക്ലബിൽ തുടരാൻ താല്പര്യപ്പെട്ടില്ല.

റാമോസും സൗദിയിലേക്ക്? അൽ ഇത്തിഹാദിന്റെ ഓഫർ

പി എസ് ജിയുടെ സെന്റർ ബാക്കായിരുന്ന സെർജിയോ റാമോസ് സൗസിയിലേക്ക് തന്നെ പോകാൻ സാധ്യത. റാമോസിനെ സ്വന്തമാക്കാനുള്ള ശ്രമം സൗസി ക്ലബായ അൽ ഇത്തിഹാദ് ആരംഭിച്ചിരിക്കുകയാണ്. റാമോസിന് മുന്നിൽ രണ്ട് വർഷത്തെ കരാർ അൽ ഇത്തിഹാദ് വെച്ചിട്ടുണ്ട്. ഈ ട്രാൻസ്ഫർ നടന്നാൽ ബെൻസീമയും റാമോസും വീണ്ടും ഒരുമിക്കുന്നത് കാണാൻ ആകും.

റാമോസിന് 10 മില്യൺ വാർഷിക വരുമാനം ലഭിക്കുന്ന ഒരു കരാർ തുർക്കി ക്ലബായ ഗലറ്റസറെയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ റാമോസ് തന്റെ അവസാന തീരുമാനം ഗലറ്റസറെയെ അറിയിക്കും.

റാമോസ് ഇപ്പോഴും ഫ്രീ ഏജന്റായി തുടരുകയാണ്. പി എസ് ജിയിൽ ആയിരുന്നു റാമോസ് അവസാന രണ്ട് സീസണിൽ കളിച്ചിരുന്നത്‌. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസൺ ആയിരുന്നു റാമോസിന് പി എസ് ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ രണ്ടാം സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി. റാമോസിന്റെ പ്രകടനങ്ങൾ താരത്തിന് വലിയ ആരാധക പിന്തുണയും നൽകി. റാമോസിനെ നിലനിർത്താൻ പി എസ് ജി ശ്രമിച്ചിരുന്നു എങ്കിലും താരം ക്ലബിൽ തുടരാൻ താല്പര്യപ്പെട്ടില്ല.

സെർജിയോ റാമോസ് തുർക്കിയിലേക്ക് അടുക്കുന്നു

പി എസ് ജിയുടെ സെന്റർ ബാക്കായിരുന്ന സെർജിയോ റാമോസ് തുർക്കിയിലേക്ക് തന്നെ പോകാൻ സാധ്യത. റാമോസിനെ സ്വന്തമാക്കാനുള്ള ശ്രമം തുർക്കി ക്ലബായ ബെസികസ് അവസാനിപ്പിച്ചു എങ്കിലും മറ്റൊരു തുർക്കി ക്ലബായ ഗലറ്റസറെ ഇപ്പോൾ ട്രാൻസ്ഫർ ചർച്ചകളിൽ ഏറെ മുന്നിൽ എത്തൊയിരിക്കുകയാണ്. റാമോസിന് 10 മില്യൺ വാർഷിക വരുമാനം ലഭിക്കുന്ന ഒരു കരാർ ഗലറ്റസറെ വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ട് വർഷത്തെ കരാറും റാമോസിനു മുന്നിൽ അവർ വെക്കുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ റാമോസ് തന്റെ അവസാന തീരുമാനം ഗലറ്റസറെയെ അറിയിക്കും.

റാമോസ് ഇപ്പോഴും ഫ്രീ ഏജന്റായി തുടരുകയാണ്. റാമോസിനായി സൗദിയിൽ നിന്നും അമേരിക്കയിൽ നിന്നും ഇപ്പോഴും ഓഫറുകൾ ഉണ്ട്. എന്നാൽ പി‌എസ്‌ജി വിട്ട ഡിഫൻഡർ സെർജിയോ തന്റെ ഭാവി ഇനിയും തീരുമാനിച്ചിട്ടില്ല. റാമോസിമായി ഇന്റർ മയാമി രംഗത്ത് ഉള്ളതായി നേരത്തെ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ ചർച്ചകളും മുന്നോട്ട് പോയില്ല.

പി എസ് ജിയിൽ ആയിരുന്നു റാമോസ് അവസാന രണ്ട് സീസണിൽ കളിച്ചിരുന്നത്‌. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസൺ ആയിരുന്നു റാമോസിന് പി എസ് ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ രണ്ടാം സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി. റാമോസിന്റെ പ്രകടനങ്ങൾ താരത്തിന് വലിയ ആരാധക പിന്തുണയും നൽകി. റാമോസിനെ നിലനിർത്താൻ പി എസ് ജി ശ്രമിച്ചിരുന്നു എങ്കിലും താരം ക്ലബിൽ തുടരാൻ താല്പര്യപ്പെട്ടില്ല.

സെർജിയോ റാമോസിനായുള്ള ശ്രമങ്ങൾ ബെസികസ് അവസാനിപ്പിച്ചു

പി എസ് ജിയുടെ സെന്റർ ബാക്കായിരുന്ന സെർജിയോ റാമോസിനെ സ്വന്തമാക്കാനുള്ള ശ്രമം തുർക്കി ക്ലബായ ബെസികസ് അവസാനിപ്പിച്ചു. റാമോസ് സൈനിംഗ് ബോണസ് ആവശ്യപ്പെട്ടതിനാലാണ് ഈ ട്രാൻസ്ഫർ അവസാന ഘട്ടത്തിൽ നടക്കാതെ ആയത് എന്നാണ് റിപ്പോർട്ടുകൾ. റാമോസ് ഇപ്പോഴും ഫ്രീ ഏജന്റായി തുടരുകയാണ്. റാമോസിനായി സൗദിയിൽ നിന്നും അമേരിക്കയിൽ നിന്നും ഇപ്പോഴും ഓഫറുകൾ ഉണ്ട്.

എന്നാൽ പി‌എസ്‌ജി വിട്ട ഡിഫൻഡർ സെർജിയോ തന്റെ ഭാവി ഇനിയും തീരുമാനിച്ചിട്ടില്ല. റാമോസിമായി ഇന്റർ മയാമി രംഗത്ത് ഉള്ളതായി നേരത്തെ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ ചർച്ചകളും മുന്നോട്ട് പോയില്ല.

അൽ നസറിനെ ഉൾപ്പെടെ സൗദിയിലെ ഒരു ടോപ് 4 ക്ലബ് കൂടെ റാമോസിനായി രംഗത്ത് ഉണ്ട്. പി എസ് ജിയിൽ ആയിരുന്നു റാമോസ് അവസാന രണ്ട് സീസണിൽ കളിച്ചിരുന്നത്‌. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസൺ ആയിരുന്നു റാമോസിന് പി എസ് ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ രണ്ടാം സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി. റാമോസിന്റെ പ്രകടനങ്ങൾ താരത്തിന് വലിയ ആരാധക പിന്തുണയും നൽകി. റാമോസിനെ നിലനിർത്താൻ പി എസ് ജി ശ്രമിച്ചിരുന്നു എങ്കിലും താരം ക്ലബിൽ തുടരാൻ താല്പര്യപ്പെട്ടില്ല.

റാമോസിനായി ഇന്റർ മയാമി രംഗത്ത്, സൗദിയിൽ നിന്നും ഓഫറുകൾ

പി‌എസ്‌ജി വിട്ട ഡിഫൻഡർ സെർജിയോ റാമോസ് തന്റെ ഭാവി ഇനിയും തീരുമാനിച്ചിട്ടില്ല. റാമോസിമായി ഇന്റർ മയാമി രംഗത്ത് ഉള്ളതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മെസ്സിയെ സ്വന്തമാക്കിയ ഇന്റർ മയാമി റാമോസുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മയാമിയിൽ നിന്ന് മാത്രമല്ല സൗദിയിൽ നിന്നും റാമോസിന് ഓഫറുകൾ ഉണ്ട്.

റാമോസ് തന്റെ കുടുംബവുമായി ആലോചിച്ച് ആകും എവിടേക്ക് പോകും എന്ന് തീരുമാനിക്കുക. അൽ നസർ റാമോസിനായി നേരത്തെ തന്നെ രംഗത്ത് ഉണ്ടായിരുന്നു. അൽ നസറിനെ കൂടാതെ സൗദിയിലെ ഒരു ടോപ് 4 ക്ലബ് കൂടെ റാമോസിനായി രംഗത്ത് ഉണ്ട്. എങ്കിലും ഇന്റർ മയാമി ആണ് ഇപ്പോൾ റാമോസിനായുള്ള പോരാട്ടത്തിൽ മുന്നിൽ ഉള്ളത്. അവർ ഇതിനകം മെസ്സിക്ക് ഒപ്പം ബുസ്കറ്റ്സിനെയും ആൽബയെയും ടീമിലേക്ക് എത്തിച്ചിട്ടുണ്ട്.

പി എസ് ജിയിൽ ആയിരുന്നു റാമോസ് അവസാന രണ്ട് സീസണിൽ കളിച്ചിരുന്നത്‌. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസൺ ആയിരുന്നു റാമോസിന് പി എസ് ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ രണ്ടാം സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി. റാമോസിന്റെ പ്രകടനങ്ങൾ താരത്തിന് വലിയ ആരാധക പിന്തുണയും നൽകി. റാമോസിനെ നിലനിർത്താൻ പി എസ് ജി ശ്രമിച്ചിരുന്നു എങ്കിലും താരം ക്ലബിൽ തുടരാൻ താല്പര്യപ്പെട്ടില്ല.

റാമോസിന്റെ ഭാവി എന്താകും എന്നതിൽ ചർച്ചകൾ നടക്കുക ആണെന്ന് പി എസ് ജി പരിശീലകൻ

പി‌എസ്‌ജി ഡിഫൻഡർ സെർജിയോ റാമോസ് തന്റെ ഭാവി ഇതുവരെ താൻ തീരുമാനിച്ചിട്ടില്ല. റാമോസ് ക്ലബിൽ തുടരണം എന്നാണ് തന്റെ ആഗ്രഹം എന്ന് പി എസ് ജി പരിശീലകൻ ഗാൽട്ടിയർ പറഞ്ഞു. റാമോസിന്റെ ഈ സീസണിൽ താൻ പൂർണ്ണ സന്തോഷവാൻ ആണെന്നും ക്ലബും താരവും തമ്മിൽ ചർച്ചകൾ നടക്കുക ആണെന്നും ഗാൽട്ടിയർ പറഞ്ഞു. റാമോസ് ഈ സീസൺ അവസാനം പി എസ് ജി വിടും എന്നാണ് അഭ്യൂഹങ്ങൾ. റാമോസിന് സൗദി അറേബ്യയിൽ നിന്ന് വലിയ ഓഫറുകൾ ലഭിച്ചിട്ടുണ്ട്.

പി‌എസ്‌ജിയുമായുള്ള റാമോസിന്റെ കരാർ ജൂണിൽ അവസാനിക്കാനിരിക്കുകയാണ്. പി എസ് ജിയിൽ റാമോസിന് ഇത് രണ്ടാം സീസൺ ആണ്. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസൺ ആയിരുന്നു റാമോസിന് പി എസ് ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ ഇപ്പോൾ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമാണ്. റാമോസിന്റെ പ്രകടനങ്ങൾ താരത്തിന് വലിയ ആരാധക പിന്തുണയും നൽകുന്നുണ്ട്. ഈ സീസൺ അവസാനം റാമോസ് ക്ലബ് വിടും എന്ന് തന്നെയാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്.

പരിശീലന മത്സരത്തിനിടയിൽ റാമോസിന് പരിക്ക്

പാരീസ് സെന്റ് ജെർമെയ്ൻ ഡിഫൻഡർ സെർജിയോ റാമോസിന് പരിക്ക്. ഇന്നലെ പരിശീലന സെഷൻ പൂർത്തിയാക്കാൻ പരിക്ക് കാരണം റാമോസിനായില്ല. ഫസ്റ്റ്-ടീം കളിക്കാരും യൂത്ത് അക്കാദമി കളിക്കാരും തമ്മിലുള്ള മത്സരത്തിനിടെയാണ് റാമോസിന് പരിക്കേറ്റത്‌. പരിക്കിന്റെ സ്വഭാവവും തീവ്രതയും വ്യക്തമല്ല.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിൽ നിന്ന് എത്തിയ സമയത്ത് റാമോസിനെ പരുക്ക് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ ഈ സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് ഈ സീസണിൽ മികച്ച ഫോമിലാണ്. ഈ സീസണിൽ ഇതിനകം 36 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം ഞായറാഴ്ച റെന്നസിനെതിരായ മത്സരത്തിൽ കളിക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

സങ്കടത്തോടെ റാമോസ് വിരമിച്ചു, “മെസ്സിയും മോഡ്രിചും പോലുള്ള താരങ്ങളോട് അസൂയ ഉണ്ട്, ഫുട്ബോളിൽ പലപ്പോഴും നീതിയില്ല”

സ്പാനിഷ് ഫുട്ബോൾ ഇതിഹാസം സെർജിയോ റാമോസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സ്പെയിനിനായി 180 മത്സരങ്ങൾ കളിക്കുകയും 2010 ലെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത റാമോസ്, തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സങ്കടകരമായ ഒരു എഴുത്തും പങ്കിട്ടു.

“നിലവിലെ ഹെഡ് കോച്ചിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചു, എന്റെ കരിയറിൽ ഞാൻ എങ്ങനെ പ്രകടനം നടത്തിയാലും അദ്ദേഹത്തിന്റെ പ്ലാനുകളുടെ ഭാഗമല്ല ഞാൻ എന്ന് എന്നെ അറിയിച്ചു,” റാമോസ് പറഞ്ഞു. “ഭാരമുള്ള ഹൃദയത്തോടെ ആണ് ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുന്നത്, ഇത് കൂടുതൽ നീണ്ടുനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിച്ച യാത്രയുടെ പെട്ടെന്നുള്ള അവസാനമാണ്” റാമോസ് കുറിച്ചു.

ലൂക്കാ മോഡ്രിച്ച്, ലയണൽ മെസ്സി, പെപ്പെ തുടങ്ങിയ പ്രായമായിട്ടും അന്താരാഷ്ട്ര ഫുട്ബോളിൽ തുടരാൻ കഴിയുന്ന മറ്റ് മുൻനിര കളിക്കാരോട് അസൂയ ഉണ്ട് എന്ന് റാമോസ് പറഞ്ഞു. “നിർഭാഗ്യവശാൽ, എനിക്ക് അവരെ പോലെയല്ല കാര്യങ്ങൾ, കാരണം ഫുട്ബോൾ എല്ലായ്പ്പോഴും ന്യായമല്ല, ഫുട്ബോൾ ഒരിക്കലും ഫുട്ബോൾ മാത്രമല്ല,” അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വിജയകരവും പ്രിയപ്പെട്ടതുമായ കളിക്കാരിൽ ഒരാളായ റാമോസിന്റെ വിരമിക്കൽ സ്പാനിഷ് ഫുട്ബോളിന്റെ ഒരു യുഗത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. താരം ക്ലബ് ഫുട്ബോളിൽ പി എസ് ജിക്ക് ഒപ്പം തുടരും.

പി എസ് ജിയിൽ തുടരണമോ എന്ന് സീസൺ അവസാനം തീരുമാനിക്കും – റാമോസ്

പി‌എസ്‌ജി ഡിഫൻഡർ സെർജിയോ റാമോസ് തന്റെ ഭാവി ഇതുവരെ താൻ തീരുമാനിച്ചിട്ടില്ല എന്ന് അറിയിച്ചു. താൻ നിലവിൽ ഒരോ ദിവസവും ആസ്വദിക്കുകയാണ്. ഒരോ കളിയിലും ആണ് ഇപ്പോൾ എന്റെ ശ്രദ്ധ, ഭാവിയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. റാമോസ് പറഞ്ഞു. പി‌എസ്‌ജിയുമായുള്ള കരാർ ജൂണിൽ അവസാനിക്കാനിരിക്കുന്ന റാമോസിന്റെ പ്രതികരണം.

പി എസ് ജിയിൽ റാമോസിന് ഇത് രണ്ടാം സീസൺ ആണ്. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസൺ ആയിരുന്നു റാമോസിന് പി എസ് ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ ഇപ്പോൾ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമാണ്. റാമോസിന്റെ പ്രകടനങ്ങൾ താരത്തിന് വലിയ ആരാധക പിന്തുണയും നൽകുന്നുണ്ട്. ഈ സീസൺ അവസാനം റാമോസ് ക്ലബ് വിടും എന്ന് തന്നെയാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. റാമോസിനെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് അൽ നാസർ ശ്രമിക്കുന്നുണ്ട്.

റാമോസിന്റെ കരാർ പുതുക്കാൻ തയ്യാറാകാതെ പി എസ് ജി

പി എസ് ജി അവരുടെ സെന്റർ ബാക്കായ സെർജിയോ റാമോസിന്റെ കരാർ നീട്ടാൻ തയ്യാറാകുന്നില്ല. ഈ സീസൺ അവസാനത്തോടെ റാമോസിന്റെ പി എസ്‌ ജിയിലെ കരാർ അവസാനിക്കും. 37കാരനായ താരത്തിന്റെ പി എസ്‌ ജിയിലെ രണ്ടാം സീസണാണ് ഇത്. എന്നാൽ റാമോസിന് ഇതുവരെ താൻ മുമ്പ് റയലിൽ കാഴ്ചവെച്ച പോലെ ഒരു പ്രകടനം പി എസ്‌ ജിയിൽ കാഴ്ചവെക്കാൻ ആയിട്ടില്ല. അതുകൊണ്ട് തന്നെ റാമോസിന്റെ കരാർ പുതുക്കണോ എന്ന സംശയത്തിലാണ് പി എസ്‌ ജി.

ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ചാൽ സീസൺ അവസാനം വരെ നോക്കി മാത്രമേ റാമോസിന് പി എസ്‌ ജി കരാർ വാഗ്ദാനം ചെയ്യണോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂ‌. റാമോസിനായി അമേരിക്കയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഇപ്പോൾ ഓഫറുകൾ ഉണ്ട്‌. റാമോസ് ഈ ഓഫറുകൾ പരിഗണിക്കാൻ സാധ്യതയുണ്ട്. പി എസ്‌ ജിയിൽ എത്തിയ തുടക്കത്തിൽ പരിക്ക് റാമോസിന് വില്ലനായിരുന്നു. ഇപ്പോൾ പരിക്ക് മാറി എത്തി എങ്കിലും റാമോസിന്റെ പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നതല്ല. കഴിഞ്ഞ ഞായറാഴ്ച ലെൻസിനെതിരെ പി എസ്‌ ജി തോൽക്കുമ്പോൾ റാമോസ് ആയിരുന്നു ഡിഫൻസിൽ ഉണ്ടായിരുന്നത്.

Exit mobile version