ഇന്ത്യൻ ക്യാപ്റ്റൻ സന്ദേശ് ജിംഗന് പരിക്ക്; നിർണായക മത്സരത്തിൽ പുറത്ത്


പനാജി: തജിക്കിസ്ഥാനിൽ നടക്കുന്ന CAFA നേഷൻസ് കപ്പിൽ ഇറാനെതിരായ മത്സരത്തിനിടെ താടിയെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സന്ദേശ് ജിംഗന് ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. തജിക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ‘പ്ലെയർ ഓഫ് ദ മാച്ച്’ പുരസ്കാരം നേടിയ ജിംഗൻ, പരിക്കോടെയാണ് ഇറാനെതിരായ മത്സരം പൂർത്തിയാക്കിയത്.

പിന്നീട് നടത്തിയ സ്കാനിലാണ് പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്.
ജിംഗന്റെ പരിക്ക് പരിശീലകൻ ഖാലിദ് ജമീലിന് വലിയ തിരിച്ചടിയാണ്. അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യ വിജയിച്ചാൽ മാത്രമേ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ സാധിക്കൂ.


ജിംഗന്റെ പരിക്ക് അദ്ദേഹത്തിന്റെ ക്ലബ്ബായ എഫ് സി ഗോവയ്ക്കും തലവേദനയാണ്. സെപ്റ്റംബർ 17-ന് ഇറാഖ് ക്ലബ്ബായ അൽ-സാവ്രയ്ക്കെതിരെ AFC ചാമ്പ്യൻസ് ലീഗ് ടൂവിൽ ഗോവയുടെ ആദ്യ മത്സരം നടക്കാനിരിക്കെ, ജിംഗന്റെ അഭാവം ടീമിന്റെ പ്രതിരോധത്തെ സാരമായി ബാധിച്ചേക്കാം. എത്രയും പെട്ടെന്ന് ജിംഗൻ സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകരും ക്ലബ്ബും.

സന്ദേശ് ജിങ്കന് ശസ്ത്രക്രിയ വേണം, ആറ് മാസത്തോളം പുറത്തിരിക്കും

സന്ദേശ് ജിങ്കന് പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടി വരും. താരം ദീർഘകാലം പുറത്തിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. എ സി എൽ ഇഞ്ച്വറിയാണ്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയ വേണ്ടി വരും. ചുരുങ്ങിയത് ആറ് മാസം എങ്കിലും ജിങ്കൻ കളം വിട്ടു നിൽക്കേണ്ടു വരും. എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് ആയി കളിക്കുന്നതിന് ഇടയിൽ ആണ് ഡിഫൻഡർ സന്ദേശ് ജിങ്കന് പരിക്കേറ്റത്.

എഫ് സി ഗോവയ്ക്കായി കളിക്കുന്ന താരത്തിന്റെ അഭാവം ഇതിനകം തന്നെ ഗോവക്ക് തിരിച്ചടിയായിട്ടുണ്ട്. ജിങ്കന്റെ അഭാവത്തിൽ ഗോവ പോയിന്റ് നഷ്ടപ്പെടുത്തുന്നതാണ് അവസാന ആഴ്ചകളിൽ കണ്ടത്. ഈ സീസണിൽ 10 ഐ എസ് എൽ മത്സരങ്ങൾ കളിച്ച ജിങ്കൻ 6 ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിരുന്നു. ജിങ്കന് ഇന്ത്യയുടെ വരാനിരിക്കുന്ന നിർണായക മത്സരങ്ങളും നഷ്ടമാകും.

സന്ദേശ് ജിങ്കന് പരിക്ക്, ഈ സീസണിൽ ഇനി കളിക്കില്ല

സന്ദേശ് ജിങ്കന് പരിക്ക്. താരം ദീർഘകാലം പുറത്തിരിക്കും എന്ന് എഫ് സി ഗോവ ഇന്ന് അറിയിച്ചു. 2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് ആയി കളിക്കുന്നതിന് ഇടയിൽ ആണ് ഡിഫൻഡർ സന്ദേശ് ജിങ്കന് പരിക്കേറ്റത്. വലതു കാൽമുട്ടിന് ഏറ്റ പരിക്ക് സാരമുള്ളതാണ്. ഈ സീസൺ അവസാനം വരെ ജിങ്കൻ പുറത്തിരിക്കും എന്നാണ് സൂചനകൾ.

എഫ് സി ഗോവയെ സംബന്ധിച്ചെടുത്തോളം ഇത് വലിയ തിരിച്ചടിയാണ്‌. ഈ സീസണിൽ 10 ഐ എസ് എൽ മത്സരങ്ങൾ കളിച്ച ജിങ്കൻ 6 ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിരുന്നു. ജിങ്കന് പകരം ഗോവ പുതിയ ഡിഫൻഡറെ സൈൻ ചെയ്യും എന്നാണ് സൂചന.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വെറുപ്പിന് താൻ തന്നെ കാരണക്കാരൻ, താൻ ആ വാക്ക് പറയരുതായിരുന്നു എന്ന് ജിങ്കൻ

കേരളത്തോട് തനിക്ക് എന്നും സ്നേഹം ആണെന്നും എനിക്ക് അവിടെ നിന്ന് ഒരുപാട് സ്നേഹം കിട്ടിയിട്ടുണ്ട് എന്നും സന്ദേശ് ജിങ്കൻ. ഇപ്പോൾ താനും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല. അത് ഞാൻ മനസ്സിലാക്കുന്നു എന്നും തന്റെ ഭാഗത്ത് തെറ്റുണ്ട് എന്നും താരം പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിന് നൽകിയ അഭിമുഖത്തിലാണ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സംസാരിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം ജിങ്കൻ ബ്ലാസ്റ്റേഴ്സിനെതിരെ ഒരു മത്സര ശേഷം നടത്തിയ കമന്റ് വലിയ വിവാദമായിരുന്നു. അന്ന് മുതൽ ജിങ്കനും ബ്ലാസ്റ്റേഴ്സ് ആരാധകരും തമ്മിൽ നല്ല ബന്ധമല്ല ഉള്ളത്.

“ഓരോ തവണയും ഞാൻ കൊച്ചി സ്റ്റേഡിയത്തിൽ കാലുകുത്തുമ്പോൾ എനിക്ക് ലഭിച്ച സ്നേഹം ഓർമ്മ വരും, ഇപ്പോൾ തീർച്ചയായും ആ ബന്ധത്തിൽ മാറ്റമുണ്ട്, പക്ഷേ ഇപ്പോഴും എനിക്ക് വ്യക്തിപരമായി ആ നഗരത്തെ ഇഷ്ടമാണ്, എന്റെ അമ്മ കേരളത്തെ സ്നേഹിക്കുന്നു, പക്ഷേ ആ ബന്ധം തകർന്നത് എന്റെ തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നു, അത് ഞാൻ പറയരുതായിരുന്നു. ആ വാക്ക് ഞാൻ പറയരുതായിരിന്നു. എന്റെ തെറ്റ് അംഗീകരിക്കുന്നു” – ജിങ്കൻ പറഞ്ഞു.

താൻ ദൈവമല്ല എന്നും മനുഷ്യനാണെന്നും തെറ്റ് പറ്റാം എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ബ്ലാസസ്റ്റേഴ്സിനൊപ്പം ഉള്ള നല്ല ഓർമ്മകളും അഭിമുഖത്തിൽ പങ്കുവെച്ചു.

“എനിക്ക് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം നല്ല ഓർമ്മകളുണ്ടായിരുന്നു. അന്ന് ഞാൻ റൈറ്റ് ബാക്ക് ആയി കളിക്കാറുണ്ടായിരുന്നു, ഞങ്ങളുടെ ടീമിൽ നിന്ന് ഒരാൾ അന്ന് ഒരു ഗോൾ നേടി, അക്ഷരാർത്ഥത്തിൽ എനിക്ക് ഒരു ഭൂകമ്പം സ്റ്റേഡിയത്തുൽ അനുഭവപ്പെട്ടു. എന്നെപ്പോലെയുള്ള 21 വയസ്സുകാരന് അത് അത്ഭുതകരമായ കാര്യമായിരുന്നു.” അദ്ദേഹം പറഞ്ഞു.

ഏഷ്യൻ കപ്പിൽ ഇന്ത്യ ആരെയും ഭയപ്പെടാതെ കളിക്കണം എന്ന് ജിങ്കൻ

ഏഷ്യൻ കപ്പിൽ ഒരു എതിരാളികളും എളുപ്പം അല്ല എന്ന് ഇന്ത്യൻ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ. “ഏഷ്യൻ കപ്പിൽ ഒരു ഗ്രൂപ്പും എളുപ്പമല്ല. തീർച്ചയായും, ഞങ്ങൾക്ക് ഓസ്‌ട്രേലിയ ലഭിച്ചു, അവർക്ക് ആമുഖം ആവശ്യമില്ല. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മൾ പഠിച്ചത്, ഒരു എതിരാളികളെയും നമ്മൾ ഒരിക്കലും ഭയക്കേണ്ടതില്ല എന്നതാണ്,” aiff.com-ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“നിങ്ങൾ ചെയ്യുന്ന ജോലിയിൽ വിശ്വസിക്കുക, നിങ്ങളുടെ ഗ്രൂപ്പിൽ വിശ്വസിക്കുക, സ്കൈ മാത്രമാണ് ഈ ടീമിന്റെ ലിമിറ്റ്. നാം വിനയാന്വിതരായി നിലകൊള്ളണം, മെച്ചപ്പെടണം, പ്രത്യാശയോടെ പൊരുതണം” ജിംഗൻ പറഞ്ഞു.

“ഞങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കുന്നു, ഞങ്ങൾക്ക് ഒരു മികച്ച വർഷമായിരുന്നു കഴിഞ്ഞത്, ഇത് ഞങ്ങൾ എത്ര വേഗത്തിൽ മെച്ചപ്പെടുന്നുവെന്ന് കാണിക്കുന്നു. ”ജിംഗൻ പറഞ്ഞു.

സന്ദേശ് ജിങ്കനും ഏഷ്യൻ ഗെയിംസിൽ കളിക്കും

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത. ഏഷ്യൻ ഗെയിംസിനായി യാത്ര ചെയ്യുന്ന ടീമിലേക്ക് സന്ദേശ് ജിങ്കൻ കൂടെയെത്തും എന്ന് revsports റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ പ്രഖ്യാപിച്ച ടീമിനൊപ്പം ജിങ്കന്റെ പേരു കൂടെ ചേർക്കപ്പെടും. ജിങ്കനെ ഏഷ്യൻ ഗെയിംസിന് അയക്കാൻ അദ്ദേഹത്തിന്റെ ക്ലബ് ആയ എഫ് സി ഗോവ തയ്യാറായിട്ടുണ്ട്. സന്ദേശ് ഉൾപ്പെടെ പുതിയ പേരുകൾ സ്ക്വാഡിലേക്ക് ചേർക്കപ്പെടും എന്നാണ് സൂചന‌.

ഏഷ്യൻ ഗെയിംസിലേക്ക് താരങ്ങളെ വിട്ടു നൽകാൻ ഐ എസ് എൽ ക്ലബുകൾ തയ്യാറാകാത്തതോടെ ഇന്നലെ താരതമ്യേന ദുർബല ടീമിനെ ആയിരുന്നു എ ഐ എഫ് എഫ് പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രി ടീമിൽ ഉണ്ടായിരുന്നു എങ്കിലും പ്രതീക്ഷിക്കപ്പെട്ട വേറെ പല വലിയ പേരുകളും ഒഴിവാക്കപെട്ടു. സെപ്റ്റംബർ 19നാണ് ഏഷ്യൻ ഗെയിംസ് ആരംഭിക്കുന്നത്.

ജിങ്കൻ ഇനി ഗോവയിൽ, ഔദ്യോഗിക പ്രഖ്യാപനം വന്നു

ഇന്ത്യൻ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ ഇനി എഫ് സി ഗോവയുടെ താരം. ഇന്ന് എഫ് സി ഗോവ ജിങ്കന്റെ സൈനിംഗ് ഔദ്യോഗികമായി അറിയിച്ചു. താരം ബെംഗളൂരു എഫ്വ്സിയിൽ കരാർ പുതുക്കില്ല എന്നും നേരത്തെ തന്നെ അറിയിച്ചിരുന്നു. ഒരു വർഷത്തെ കരാറിലാണ് ജിങ്കൻ ഒപ്പുവെച്ചത്.

ഈ സീസണിൽ ബെംഗളൂരു എഫ് സിയെ ഐ എസ് എൽ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ ജിങ്കനായിരുന്നു. ഈ കഴിഞ്ഞ സീസൺ തുടക്കത്തിൽ എ ടി കെ മോഹൻ ബഗാൻ വിട്ടാണ് ജിങ്കൻ ബെംഗളൂരു എഫ് സിയിൽ എത്തിയത്‌. .

രണ്ട് സീസൺ മുമ്പ് വരെ ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിൽ ആയിരുന്നു‌ 30കാരനായ താരം ക്ലബ് വിടുന്ന അൻവർ അലിയുടെ പകരക്കാരനായാകും ഗോവയിൽ എത്തുക

Story Highlight: FC Goa Signed Sandesh Jhingan

ജിങ്കൻ ബെംഗളൂരു എഫ് സി വിട്ടു, ഔദ്യോഗിക പ്രഖ്യാപനം എത്തി

ഇന്ത്യൻ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ ബെംഗളൂരു എഫ് സി വിട്ടു‌. താരം കരാർ പുതുക്കില്ല എന്നും ക്ലബ് വിടുകയാണെന്നും ഇന്ന് ബെംഗളൂരു എഫ് സി അറിയിച്ചു. എഫ് സി ഗോവ ആയിരിക്കും ജിങ്കന്റെ അടുത്ത ക്ലബ്. ബെംഗളൂരു എഫ് സി ജിങ്കന്റെ കരാർ നീട്ടാൻ ചർച്ചകൾ നടത്തിയിരുന്നു എങ്കിലും ഫലം ഉണ്ടായില്ല.

ഈ സീസണിൽ ബെംഗളൂരു എഫ് സിയെ ഐ എസ് എൽ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ ജിങ്കനായിരുന്നു. ഈ സീസൺ തുടക്കത്തിൽ എ ടി കെ മോഹൻ ബഗാൻ വിട്ടാണ് ജിങ്കൻ ബെംഗളൂരു എഫ് സിയിൽ എത്തിയത്‌. .

രണ്ട് സീസൺ മുമ്പ് വരെ ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിൽ ആയിരുന്നു‌ 30കാരനായ താരം ക്ലബ് വിടുന്ന അൻവർ അലിയുടെ പകരക്കാരനായാകും ഗോവയിൽ എത്തുക

Story Highlight: FC Goa Signed Sandesh Jhingan

ഇനി ജിങ്കന്റെ കളികൾ ഗോവയിൽ!!

ഇന്ത്യൻ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ ഇനി പുതിയ ക്ലബിൽ. ജിങ്കനെ എഫ് സി ഗോവയെ സ്വന്തമാക്കിയത്. ബെംഗളൂരു എഫ് സിയുടെ താരം ഫ്രീ ട്രാൻസ്ഫറിൽ ആണ് ഗോവയിലേക്ക് എത്തുന്നത്. അടുത്ത സീസണിൽ ആയിരിക്കും ജിങ്കൻ ഗോവയുടെ ഭാഗമാവുക. ടൈംസ് ഓഫ് ഇന്ത്യ ആണ് ജിങ്കൻ എഫ് സി ഗോവയുമായി കരാഫ് ധാരണയിൽ എത്തിയതായി റിപ്പോർട്ട് ചെയ്യുന്നത്. ബെംഗളൂരു എഫ് സി ജിങ്കന്റെ കരാർ നീട്ടാൻ ചർച്ചകൾ നടത്തി എങ്കിലും ഫലം ഉണ്ടായില്ല.

ഈ സീസണിൽ ബെംഗളൂരു എഫ് സിയെ ഐ എസ് എൽ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ ജിങ്കനായിരുന്നു. ഈ സീസൺ തുടക്കത്തിൽ എ ടി കെ മോഹൻ ബഗാൻ വിട്ടാണ് ജിങ്കൻ ബെംഗളൂരു എഫ് സിയിൽ എത്തിയത്‌. സൂപ്പർ കപ്പിലും ജിങ്കൻ ബെംഗളൂരു എഫ് സിക്ക് ഒപ്പം ഫൈനൽ കളിച്ചു

രണ്ട് സീസൺ മുമ്പ് വരെ ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിൽ ആയിരുന്നു‌ 30കാരനായ താരം ക്ലബ് വിടാൻ പോകുന്ന അൻവർ അലിയുടെ പകരക്കാരനായാകും ഗോവയിൽ എത്തുക

Story Highlight: FC Goa Signed Sandesh Jhingan

സന്ദേശ് ജിങ്കന്റെ വിധി!! നാലാം തവണയും ഐ എസ് എൽ ഫൈനലിൽ തോറ്റു!!

എവിടെ ചെന്നിട്ടും സന്ദേശ് ജിങ്കന്റെ നിർഭാഗ്യം ഒഴിയുന്നില്ല. ഒരു ഐ എസ് എൽ കിരീടം എന്ന ജിങ്കന്റെ സ്വപ്നത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് ജിങ്കന്റെ ബെംഗളൂരു എഫ് സി എ ടി കെ മോഹൻ ബഗാനു മുന്നിൽ ഫൈനലിൽ പരാജയപ്പെട്ടത്. ഇത് ജിങ്കൻ തോൽക്കുന്ന നാലാമത്തെ ഐ എസ് എൽ ഫൈനലാണ്.ബെംഗളൂരു എഫ് സിക്ക് ഒപ്പം ഒരു ഫൈനൽ, എ ടി കെയ്ക്ക് ഒപ്പം ഒരു ഫൈനൽ, ബ്ലാസ്റ്റേഴ്സിനൊപ് രണ്ട് ഫൈനൽ എന്നിങ്ങനെയാണ് ജിങ്കന്റെ ഫൈനലിലെ റെക്കോർഡ്.

രണ്ട് സീസൺ മുമ്പ് എ ടി കെ മോഹൻ ബഗാനിൽ ഇരിക്കെ ഐ എസ് എൽ ഫൈനലിൽ മുംബൈ സിറ്റിയോടും ജിങ്കൻ പരാജയപ്പെട്ടിരുന്നു. ഈ സീസണിലായിരുന്നു ജിങ്കൻ എ ടി കെ വിട്ട് ബെംഗളൂരുവിൽ എത്തിയത്. കിരീടവും മറ്റു വലിയ ലക്ഷ്യങ്ങളും ആണ് താരം ക്ലബ് വിട്ട് ക്ലബുകളിലേക്ക് മാറാം കാരണം. എന്നാൽ ജിങ്കന്റെ കിരീട മോഹം ഇത്തവണയും നടന്നില്ല. മുമ്പ്‌ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കവെ രണ്ട് തവണ ജിങ്കൻ ഐ എസ് എൽ ഫൈനലിൽ എത്തുകയും പരാജയപ്പെടുകയും ചെയ്തിരുന്നു.

“ജിങ്കന് എതിരെയല്ല കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്” – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് നാളെ ബെംഗളൂരു എഫ് സിയെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്ന് ഏറെ പ്രതിഷേധങ്ങൾ നേരിടാൻ പോകുന്നത് ജിങ്കൻ ആകും. ക്ലബ് വിട്ട ശേഷം ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിനെ നടത്തിയ പരാമർശങ്ങൾ ക്ലബിന്റെ ആരാധകർ മറന്നു കാണില്ല. ജിങ്കൻ നാളെ വീണ്ടും കൊച്ചിയിൽ എത്തുന്നത് കൊണ്ട് തന്നെ ജിങ്കനെ കുറിച്ച് ഇന്ന് പരിശീലകൻ ഇവാൻ വുകമാനോവിചിനോട് ചോദ്യങ്ങൾ ഉയർന്നു.

ജിങ്കനെ നേരിടുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നിരുന്നോ എന്നായിരുന്നു ചോദ്യം. എന്നാൽ ജിങ്കനെ കുറിച്ച് പ്രത്യേകിച്ച് ഒരു ചർച്ചയും നടന്നില്ല എന്ന് കോച്ച് പറഞ്ഞു. ഞങ്ങൾ ഒരു താരത്തെയല്ല നേരിടുന്നത് എന്നും ഒരു ടീമിനെ ആണെന്നും കോച്ച് പറഞ്ഞു. ജിങ്കൻ അവരുടെ പ്രധാന താരമാണ് എന്ന് ഞങ്ങൾക്ക് അറിയാം. അദ്ദേഹം ഇന്ത്യൻ ടീമിലെയും പ്രധാന താരമാണ്. ജിങ്കനും കേരള ബ്ലാസ്റ്റേഴ്സിനും ഇടയിൽ സംഭവിച്ചത് എല്ലാം കഴിഞ്ഞു പോയതാണ്. അതിൽ ശ്രദ്ധ കൊടുക്കുന്നില്ല. നാളെ മികച്ച പ്രകടനം നടത്തി ആരാധകർക്ക് വിരുന്ന് ഒരുക്കുന്നതിൽ ആണ് ടീമിന്റെ ശ്രദ്ധ എന്നും ഇവാൻ പറഞ്ഞു.

ബെംഗളൂരു എഫ് സിയിൽ എത്തിയ ശേഷം ഇതാദ്യമായാണ് ജിങ്കൻ ബ്ലാസ്റ്റേഴ്സിനെ നേരിടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വൈരികൾക്ക് ഒപ്പം ജിങ്കൻ എത്തുമ്പോൾ ആരാധകരിൽ നിന്ന് വലിയ രീതിയിൽ ഉള്ള ചാന്റ്സുകൾ പ്രതീക്ഷിക്കാം.

ജിങ്കൻ ആദ്യ ഇലവനിൽ, വിയ്റ്റ്നാമിന് എതിരായ ഇന്ത്യൻ ടീം അറിയാം

ഇന്ന് വിയറ്റ്നാമിന് എതിരായ സൗഹൃദ മത്സരത്തിനായുള്ള സ്ക്വാഡ് ഇന്ത്യ പ്രഖ്യാപിച്ചു. സന്ദേശ് ജിങ്കൻ ആദ്യ ഇലവനിൽ തിരികെയെത്തി. കഴിഞ്ഞ മത്സരത്തിൽ ജിങ്കൻ ബെഞ്ചിൽ ആയിരുന്നു. നരേന്ദർ ഇന്ന് ബെഞ്ചിലേക്ക് പോയി. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആശിഖ് കുരുണിയനും ആദ്യ ഇലവനിൽ ഉണ്ട്. ആശിഖ് ആദ്യ മത്സരത്തിൽ വിയറ്റ്നാമിനെതിരെ ഗോൾ നേടിയിരുന്നു‌. മറ്റൊരു മലയാളി താരമായ രാഹുൽ കെ പി ബെഞ്ചിൽ ആണ്‌

ഇന്ത്യൻ ടീം;

Gurpreet, Anwar Ali, Chinglensana, Jhingan, Akash, Anirudh Thapa, Sunil Chhetri, Udanta, Samad, Ashique, Jeakson

Exit mobile version