ഫ്രീ ഏജന്റായ എറിക്സൺ വോൾഫ്സ്ബർഗിലേക്ക്


മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ ബുണ്ടസ്ലിഗ ക്ലബ്ബായ വിഎഫ്എൽ വോൾഫ്സ്ബർഗിൽ ചേരാൻ ഔദ്യോഗികമായി ധാരണയായി. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായിരുന്ന 33-കാരനായ ഈ ഡാനിഷ് താരം വോൾഫ്സ്ബർഗിന്റെ നിർദ്ദേശം അംഗീകരിച്ചു.

മെഡിക്കൽ പരിശോധനകൾക്കായി എറിക്സൺ ജർമ്മനിയിൽ എത്തിയിട്ടുണ്ട്, ഇത് ഡീൽ പൂർത്തിയാകാൻ അടുത്തെത്തിയെന്ന് സൂചിപ്പിക്കുന്നു. ക്ലബ്ബിലെ മറ്റ് അഞ്ച് ഡാനിഷ് കളിക്കാരുൾപ്പെടെയുള്ള ശക്തമായ ഡാനിഷ് സാന്നിധ്യം, എറിക്സണിന് പുതിയ ചുറ്റുപാടുകളുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


300-ലധികം പ്രീമിയർ ലീഗ് മത്സര പരിചയവും ഡെന്മാർക്കിനായി കളിച്ച വിപുലമായ അന്താരാഷ്ട്ര അനുഭവസമ്പത്തും ഉള്ളതിനാൽ, എറിക്സൺ വോൾഫ്സ്ബർഗിന് വിലയേറിയ നേതൃത്വവും കഴിവും നൽകും.

പുതുയുഗത്തിൽ ജയിച്ചു തുടങ്ങി ബയേൺ മ്യൂണിക്

ജർമ്മൻ ബുണ്ടസ് ലീഗയിൽ പുതിയ പരിശീലകൻ വിൻസെന്റ്‌ കൊമ്പനിക്ക് കീഴിൽ ജയിച്ചു തുടങ്ങി ബയേൺ മ്യൂണിക്. ആവേശകരമായ മത്സരത്തിൽ വോൾവ്സ്ബർഗിനെ അവരുടെ മൈതാനത്ത് 3-2 നു ആണ് ബയേൺ തോൽപ്പിച്ചത്. പന്ത് കൈവശം വെക്കുന്നതിൽ ബയേണിന്റെ വലിയ ആധിപത്യം കണ്ടെങ്കിലും വോൾവ്സ്ബർഗ് അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. 19 മത്തെ മിനിറ്റിൽ സാഷ ബോയെയുടെ പാസിൽ നിന്നു ഗോൾ നേടിയ ജമാൽ മുസിയാല ബയേണിനെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ വോൾവ്സ്ബർഗ് തിരിച്ചടിച്ചു. തോമസിനെ ബോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ലോവ്റോ മേഹർ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മത്സരം സമനിലയിലാക്കി. തുടർന്ന് വോൾവ്സ്ബർഗിന്റെ ഒരു ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങിയപ്പോൾ പലപ്പോഴും ന്യൂയർ രക്ഷകനായി.

മുസിയാല

55 മത്തെ മിനിറ്റിൽ ബയേണിന്റെ പ്രതിരോധത്തിൽ കിം വരുത്തിയ വലിയ പിഴവിന് ഒടുവിൽ പന്ത് റാഞ്ചിയ പാട്രിക് വിമ്മറിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ലോവ്റോ മേഹർ വോൾവ്സ്ബർഗിനെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. 65 മിനിറ്റിൽ പകരക്കാരനായി തോമസ് മുള്ളർ എത്തിയതോടെ ബയേണിന്റെ ആക്രമണം കൂടി. തുടർന്ന് മുള്ളറിന്റെ കോർണറിൽ നിന്നു ഹാരി കെയിന്റെ ഹെഡറിൽ നിന്നു അബദ്ധത്തിൽ ജേക്കുവ് കമിൻസ്കി സെൽഫ്‌ ഗോൾ നേടിയതോടെ ബയേൺ മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് വിജയത്തിന് ആയി ബയേണിന്റെ നിയന്ത്രണ ആക്രമണം കാണാൻ ആയി, ഇടക്ക് ഗോൾ എന്നുറച്ച കെയിനിന്റെ ഷോട്ട് കമിൻസ്കി ബ്ലോക്ക് ചെയ്തു. 82 മത്തെ മിനിറ്റിൽ മുള്ളറിന്റെ അതുഗ്രൻ നീക്കത്തിന് ഒടുവിൽ കെയിൻ നൽകിയ പാസിൽ നിന്നു സെർജ് ഗനാബ്രി ഗോൾ നേടിയതോടെ ബയേൺ വീണ്ടും മുന്നിലെത്തി. തുടർന്ന് മികച്ച ഒരവസരം സമനില ഗോൾ നേടാനായി വോൾവ്സ്ബർഗിനു ലഭിച്ചെങ്കിലും അവർക്ക് അത് മുതലാക്കാൻ ആയില്ല. അതേസമയം അവസാന നിമിഷം ന്യൂയറിന്റെ മികവും അവർക്ക് തുണയായി.

ക്രൊയേഷ്യൻ താരം ലോവ്രോ മയെറിനെ സ്വന്തമാക്കി വോൾഫ്സ്ബർഗ്

ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലോവ്രോ മയെറിനെ സ്വന്തമാക്കി വോൾഫ്സ്ബെർഗ്. ഇരുപത്തുയഞ്ചുകാരന് വേണ്ടി ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണ് ജർമൻ ക്ലബ്ബ് മുടക്കിയിരിക്കുന്നത്. മുപ്പത് മില്യൺ യൂറോ ആണ് കൈമാറ്റ തുക. അഞ്ച് മില്യൺ യൂറോ ആഡ് ഓണുകളും ഉണ്ടായിരിക്കും. ഇതിനെല്ലാം പുറമെ താരത്തിനെ ഭാവിയിൽ കൈമാറുമ്പോൾ അതിന്റെ 15% തുകയും താരത്തിന്റെ ക്ലബ്ബ് ആയിരുന്ന റെന്നെക്ക് പോക്കറ്റിൽ ആക്കാൻ സാധിക്കും.

നേരത്തെ വളരെ നീണ്ട നീക്കങ്ങൾക്ക് ശേഷമാണ് ക്രോയേഷ്യൻ താരത്തെ സ്വന്തമാക്കാൻ വോൾഫ്‌സ്ബെർഗിന് സാധിച്ചത്. നേരത്തെ അത്ലറ്റികോ മാഡ്രിഡ് അടക്കം കണ്ണു വെച്ച താരമായിരുന്നു മയേർ എങ്കിലും ഇത്തവണ വമ്പൻ ടീമുകൾ ഒന്നും കാര്യമായി താരത്തിന് വെണ്ടി മുന്നോട്ടു വന്നിരുന്നില്ല. വോൾഫ്സ്ബർഗ് ആദ്യം മുന്നോട്ടു വെച്ച് 20മില്യൺ യൂറോയോളം വരുന്ന ഓഫർ തള്ളിയ റെന്നെസ്, 30 മില്യൺ യൂറോ തന്നെ കൈമാറ്റ തുകയായി വേണമെന്ന നിർബന്ധത്തിൽ ആയിരുന്നു. താരവുമായി നേരത്തെ ധാരണയിൽ എത്തിയിരുന്ന വോൾഫ്സ്ബർഗ് പുതുക്കിയ ഓഫർ സമർപ്പിച്ചതോടെ കൈമായറ്റം സാധ്യമാവുകയായിരുന്നു. കഴിഞ്ഞ സീസണിൽ റെന്നെക്ക് വേണ്ടി മൂന്ന് ഗോളും ഏഴ് അസിസ്റ്റും സ്വന്തമാക്കാൻ സാധിച്ചിരുന്നു.

ഡച്ച് പ്രതിരോധതാരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചു ടോട്ടനം

ബുണ്ടസ് ലീഗ ക്ലബ് വോൾവ്സ്ബർഗിന്റെ ഡച്ച് പ്രതിരോധ താരം മിക്കി വാൻ ഡെ വെനിന് ആയി ശ്രമങ്ങൾ ആരംഭിച്ചു ടോട്ടനം ഹോട്സ്പർ. നിലവിൽ താരത്തിന് മുന്നിൽ വാക്കാൽ ഓഫർ വച്ച ടോട്ടനത്തിലേക്ക് വരാൻ താരവും ഒരുക്കമാണ്.

ഇതോടെ ആണ് ടോട്ടനം വോൾവ്സ്ബർഗും ആയി ചർച്ചകൾ തുടങ്ങിയത്. ബയേർ ലെവർകുസന്റെ ബുർക്കിന ഫാസോ പ്രതിരോധ താരം എഡ്മണ്ട് താപ്സോബയെയും ടോട്ടനം ലക്ഷ്യം വച്ചെങ്കിലും താരത്തിനു കൂടുതൽ പണം നൽകേണ്ടി വരും എന്നതിനാൽ അവർ ഡച്ച് പ്രതിരോധ ആണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിനെ അട്ടിമറിച്ചു വോൾവ്സ്ബർഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ തുടർച്ചയായ അഞ്ചാം മത്സരത്തിൽ ജയം കാണാനുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് ശ്രമം പരാജയപ്പെട്ടു. വോൾവ്സ്ബർഗിന് മുന്നിൽ അവർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുക ആയിരുന്നു. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ഡോർട്ട്മുണ്ട് മുന്നിട്ട് നിന്നെങ്കിലും അവസരങ്ങൾ കൂടുതൽ തുറന്നത് വോൾവ്സ്ബർഗ് ആയിരുന്നു. ഇടക്ക് ഒരു ശ്രമം ബാറിൽ തട്ടി മടങ്ങിയത് ഡോർട്ട്മുണ്ടിന് തിരിച്ചടിയായി.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ വോൾവ്സ്ബർഗ് മത്സരത്തിൽ മുന്നിലെത്തി. കോർണറിൽ നിന്നു ലഭിച്ച അവസരം ഹെഡറിലൂടെ ഡച്ച് പ്രതിരോധതാരം മികി വാൻ ഡ വെൻ ഗോൾ ആക്കി മാറ്റുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയി ഡോർട്ട്മുണ്ട് നന്നായി പരിശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ പാട്രിക് വിമ്മറിന്റെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ ലൂകാസ് നമച വോൾവ്സ്ബർഗ് ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ ഡോർട്ട്മുണ്ട് ലീഗിൽ നാലാമത് തുടരുമ്പോൾ വോൾവ്സ്ബർഗ് എട്ടാം സ്ഥാനത്തേക്ക് കയറി.

ആദ്മിർ മെഹ്‌മേദിയെ ലെവർകുസനിൽ നിന്നും സ്വന്തമാക്കി വോൾഫ്സ്ബർഗ്

ബയേർ ലെവർകൂസൻ ഫോർവേഡ് ആദ്മിർ മെഹ്‌മേദിയെ വോൾഫ്സ്ബർഗ് സ്വന്തമാക്കി. ജർമ്മൻ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാനിരിക്കെയാണ് വോൾഫ്സ്ബർഗ് ഇത്തരത്തിലൊരു മൂവ് നടത്തിയത്. സ്റ്റാർ സ്ട്രൈക്കെർ മരിയോ ഗോമസ് സ്റ്റട്ട്ഗാർട്ടിലേക്ക് പോയതിനു ശേഷം ഒരു സ്‌ട്രൈക്കർക്കായുള്ള തിരച്ചിലിൽ ആയിരുന്നു വോൾഫ്സ്. സ്വിറ്റ്‌സർലൻഡ് ദേശീയ താരമായ ആദ്മിർ മെഹ്‌മേദി 2013 സീസണിലാണ് ബുണ്ടസ് ലീഗയിൽ എത്തുന്നത്.

2015 ൽ ലെവർ കൂസനിൽ എത്തിയ ആദ്മിർ മെഹ്‌മേദി ഈ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഒരു ഗോളും അസിസ്റ്റും ബയേർ ലെവർ കൂസന് നൽകിയാണ് സീസൺ ആരംഭിച്ചത്. എന്നാൽ ലിയോൺ ബെയ്‌ലിയുടെ തകർപ്പൻ പ്രകടനവും അലറിയോയുടെയും വോളണ്ടിന്റെയും കോമ്പിനേഷനും മെഹ്‌മേദിയെ സൈഡ്ലൈൻ ചെയ്തു. ട്രാൻസ്ഫെറിനായി ചിലവഴിച്ച തുകയെക്കുറിച്ച് വ്യക്തമായ റിപ്പോർട്ടുകൾ ഇല്ലെങ്കിലും 2022 വരെ താരം വോക്‌സവാഗൺ അറീനയിൽ തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെനാറ്റോ സ്റ്റീഫെൻ ടീമിലെത്തിച്ച് വോൾഫ്സ്

ബുണ്ടസ് ലീഗയിൽ രണ്ടാം വിന്റർ സൈനിങ്‌ നടത്തിയിരിക്കുകയാണ് വോൾഫ്ബർഗ്. ഇത്തവണ വോൾഫ്സ് ടീമിലെത്തിച്ചിരിക്കുന്നത് റെനാറ്റോ സ്റ്റീഫനെയാണ്. ഏറെ നാളായിട്ടുള്ള വോൾഫ്‌സിന്റെ ടാർജറ്റാണ്‌ റെനാറ്റോ. സ്വിസ്സ് ചാമ്പ്യന്മാരായ ബസേലിനെ ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് സിക്സ്റ്റീനിൽ ഏത്തൻ സഹായിച്ചത് റെനാറ്റോയുടെ തകർപ്പൻ പ്രകടനമാണ്. 26 കാരനായ റെനാറ്റോ രണ്ടു മില്യൺ യൂറോയ്ക്കാണ് വോൾഫ്‌സിലെത്തുന്നത്. 2021 വരെ വോക്‌സവാഗൺ അരീനയിലേക്കുള്ളതാണ് റെനാറ്റോയുമായുള്ള കരാറ്.

ഈ സീസണിൽ സ്വിസ്സ് സൂപ്പർ ലീഗിൽ മൂന്നു അസിസ്റ്റുകളും മൂന്നു ഗോളുകളും പതിനേഴ് മത്സരങ്ങളിൽ ബൂട്ടണിഞ്ഞു റെനാറ്റോ സ്റ്റീഫൻ സ്വന്തമാക്കിയിട്ടുണ്ട്. സ്വിറ്റ്സർലാൻഡിനു വേണ്ടി അഞ്ചു തവണ ദേശിയ ടീമിൽ റെനാറ്റോ കളിച്ചിട്ടുണ്ട്. 149 സ്വിസ് സൂപ്പർ കപ്പ് മത്സരങ്ങളിൽ നിന്നായി 35 ഗോളുകൾ റെനാറ്റോ സ്റ്റീഫൻ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version