യുദ്ധ ഭീഷണി സജീവം, വിന്റർ ഒളിംപിക്സിൽ പങ്കെടുക്കാനുറച്ച് നോർത്ത് കൊറിയ

നോർത്ത് കൊറിയ – അമേരിക്ക യുദ്ധ ഭീഷണികൾ സജീവമാകുമ്പോളും 2018 ലെ വിന്റർ ഒളിംപിക്സിൽ നോർത്ത് കൊറിയ പങ്കെടുക്കുന്നെന്ന തരത്തിലുള്ള പ്രതികരണം നോർത്ത് കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ ഭാഗത്ത് നിന്നുണ്ടായി. രാജ്യത്തിനായുള്ള ന്യൂ ഇയർ സന്ദേശത്തിലാണ് കിം ജോങ് ഉൻ ഇത്തരത്തിലുള്ള ഒരു പ്രതികരണം നടത്തിയത്.

വിന്റർ ഒളിംപിക്സ് സൗത് കൊറിയയിലെ പ്യോഞ്ചെങ്കിൽ വെച്ചാണ് നടക്കുന്നത്. സൗത്ത് നോർത്ത് കൊറിയയിലെ രാജ്യത്തലവന്മാർ തമ്മിലൊരു കൂടിക്കാഴ്ച ഒളിപിക്‌സിന്റെ നല്ല നടത്തിപ്പിനായി ഉണ്ടാകണമെന്നും കിം ജോങ് ഉൻ കൂട്ടിച്ചേർത്തു. ഈ വര്ഷം ഫെബ്രുവരി 7 മുതൽ 28 വരെയാണ് വിന്റർ ഒളിംപിക്സ് നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തിരിച്ചുവരവ് ആഘോഷമാക്കി ഡിയാഗോ കോസ്റ്റ, അത്ലറ്റിക്കോയ്ക്ക് ജയം

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഡിയാഗോ കോസ്റ്റ കളത്തിലിറങ്ങിയ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ലെയാടെയെ ഗോൾ മഴയിൽ മുക്കി. കളത്തിലിറങ്ങി അഞ്ചുമിനുട്ടിനുള്ളിൽ സ്‌കോർ ചെയ്ത് ഡിയാഗോ കോസ്റ്റയും തിരിച്ചുവരവ് ഗംഭീരമാക്കി. കോപ്പ ഡെൽ റേയിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ലെയാടെയെ അത്ലറ്റികോ മാഡ്രിഡ് തകർത്തത്. ചെൽസിയിൽ നിന്നും ട്രാൻസ്ഫർ ആയതിൽ പിന്നെ കോസ്റ്റയുടെ ആദ്യമത്സരമായിരുന്നു ഇന്നത്തേത്.

2013 /14 സീസണിന് ശേഷം ആദ്യമായാണ് കോസ്റ്റ അത്ലറ്റിക്കോയ്ക്ക് വേണ്ടിയിറങ്ങുന്നത്. 63 മിനുട്ടിൽ കളത്തിൽ ഇറങ്ങിയ കോസ്റ്റ അത്ലറ്റിക്കോയുടെ ലീഡ് മൂന്നായി ഉയർത്തി. ഇതിനു മുൻപ് അവസാനമായി കോസ്റ്റ അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോളടിച്ചത് ചെൽസിക്കെതിരെയായിരുന്നു. അതിനു ശേഷം പ്രീമിയർ ലീഗിൽ ചെൽസിയിൽ കളിച്ച കോസ്റ്റ പ്രീമിയർ ലീഗ് നേടിയിരുന്നു. ഡിയാഗോ ഗോഡിനും ടോറസും ഗ്രീസ്മാനുമാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോളടിച്ച മറ്റു താരങ്ങൾ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലൂക്ക മോഡ്രിച് ക്രൊയേഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ

ക്രൊയേഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയറായി റയൽ മാഡ്രിഡിന്റെ സൂപ്പർ തരാം ലൂക്ക മോഡ്രിച്ചിനെ തിരഞ്ഞെടുത്തു. ഇത് ആറാം തവണയാണ് ക്രൊയേഷ്യൻ താരം ഈ ബഹുമതി നേടുന്നത്. ക്രൊയേഷ്യയുടെ ഇതിഹാസ താരം ദാവോർ സുക്കറിന്റെ നേട്ടത്തോടൊപ്പം മോഡ്രിച്ച് ഇതോടെ എത്തിച്ചേർന്നു. ഈ വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിന്റെ യോഗ്യത നേടിയ ക്രൊയേഷ്യൻ ടീമിനെ നയിച്ചതും മോഡ്രിച്ചായിരുന്നു.

പ്ലേ ഓഫിൽ ഗ്രീസിനെ തകർത്താണ് സുവർണ നേട്ടം ക്രൊയേഷ്യ സ്വന്തമാക്കിയത്. ആദ്യ പാദ മത്സരത്തിലെ ഓപ്പണിങ് ഗോൾ മോഡ്രിച്ചിന്റെതായിരുന്നു. റയൽ മാഡ്രിഡിനോടൊപ്പം ലാ ലീഗ്‌ നേടാനും തുടർച്ചയായ രണ്ടാം തവണ ചാമ്പ്യൻസ് ലീഗ് നേടാനും മോഡ്രിച്ചിന് സാധിച്ചു. കഴിഞ്ഞ വർഷം ഒട്ടേറെ ട്രോഫികൾ സ്വന്തമാക്കിയ റയലിന്റെ താരം ഡിസംബറിൽ നടന്ന ക്ലബ്ബ് ലോകകപ്പിലെ പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version