Asian GamesFeatured

ഷൂട്ടിംഗിൽ വെള്ളിത്തിളക്കം, 10m എയര്‍ റൈഫിള്‍ ടീം ഇവന്റിൽ വെള്ളി നേടി ഇന്ത്യ

10mairrifle

ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് ഇന്ത്യയ്ക്ക് വീണ്ടും സന്തോഷവാർത്ത. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി. ടൂർണമെന്റിൽ ഷൂട്ടിംഗിൽ നിന്ന് ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.


​രുദ്രാങ്ക്ഷ് പാട്ടീൽ, ഹിമാൻഷു ധില്ലൻ, പാർത്ഥ് മാനെ എന്നിവരടങ്ങിയ സഖ്യമാണ് ഇന്ത്യയ്ക്കായി ഈ മിന്നുന്ന നേട്ടം കൈവരിച്ചത്. മികച്ച പോരാട്ടം പുറത്തെടുത്ത മൂവർ സംഘം ആകെ 1890.1 പോയിന്റ് നേടി രണ്ടാമതെത്തി. ഇന്ത്യൻ നിരയിൽ രുദ്രാങ്ക്ഷ് 631.8 പോയിന്റും ഹിമാൻഷു 630.0 പോയിന്റും പാർത്ഥ് 628.3 പോയിന്റും സ്വന്തമാക്കി.