World Cup

മഹേഷ് തീക്ഷണ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കില്ല

ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തങ്ങളുടെ ഓപ്പണിംഗ് മത്സരം സ്പിന്നർ മഹേഷ് തീക്ഷണയ്ക്ക് നഷ്ടമാകുമെന്ന് ശ്രീലങ്കൻ മുഖ്യ പരിശീലകൻ ക്രിസ് സിൽവർവുഡ് സ്ഥിരീകരിച്ചു. ഇന്ന് ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടും.

ശ്രീലങ്ക 23 10 07 01 12 15 933

അവരുടെ മത്സരത്തിന് മുന്നോടിയായി സംസാരിച്ച സിൽവർവുഡ്, തീക്ഷണയ്ക്ക് ഹാംസ്ട്രിംഗ് പരിക്കാണെന്നും അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചു വരികറ്റാണെന്നും പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും അടുത്ത മത്സരങ്ങളിൽ തീക്ഷണ തിരിച്ചെത്തും എന്നും സിൽവർവുഡ് സ്ഥിരീകരിച്ചു. ശ്രീലങ്കയുടെ ഏഷ്യാ കപ്പ് സൂപ്പർ-4 മത്സരത്തിനിടെ ആയിരുന്നു തീക്ഷണയ്ക്ക് പരിക്കേറ്റത്.