ഇന്ത്യൻ ടീം ലഖ്നൗവിൽ എത്തി
രണ്ട് ദിവസത്തെ വിശ്രമത്തിനു ശേഷം ഇന്ത്യ അടുത്ത മത്സരത്തിനായുള്ള ഒരുക്കം ആരംഭിച്ചു. ടീം ഇന്നലെ രാത്രി അടുത്ത മത്സരത്തിന്റെ വേദിയായ ലഖ്നൗവിൽ എത്തി. ടീമിന് മികച്ച സ്വീകരണമാണ് ലഖ്നൗവിൽ ലഭിച്ചത്. ടീം ലഖ്നൗവിൽ എത്തിയ വീഡിയോ ബി സി സി ഐ പങ്കുവെച്ചു.

ഇന്ന് മുതൽ ഇന്ത്യ പരിശീലനം പുനരാരംഭിക്കും. ന്യൂസിലൻഡിന് എതിരായ മത്സര ശേഷം ധരംശാലയിൽ ഇന്ത്യൻ ടീം രണ്ട് ദിവസം വിശ്രമത്തിൽ ആയിരുന്നു. അടുത്തതായി ഒക്ടോബർ 29-ന് ലക്‌നൗവിൽ ഇംഗ്ലണ്ടിനെ ആണ് ഇന്ത്യ നേരിടുന്നത്. ഹാർദിക് പാണ്ഡ്യ ഇല്ലാതെയാണ് ടീം ലഖ്നൗവിൽ എത്തിയത്. പാണ്ഡ്യ ഇനി സെമി ഫൈനലിന് മുമ്പ് മാത്രമെ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ സാധ്യതയുള്ളൂ.
Hello Lucknow 👋#TeamIndia are here for their upcoming #CWC23 clash against England 👌👌#MenInBlue | #INDvENG pic.twitter.com/FNF9QNVUmy
— BCCI (@BCCI) October 25, 2023