World Cup

ഇന്ത്യ പേടിയില്ലാതെ ഈ ലോകകപ്പ് കളിക്കണം എന്ന് ഹാർദിക് പാണ്ഡ്യ

സെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ പേടിയില്ലാതെ ക്രിക്കറ്റ് കളിക്കണം എന്ന് ഹാർദിക് പാണ്ഡ്യ. ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്. അതിനു മുന്നോടിയായി സംസാരിക്കുക ആയിരുന്നു ഹാർദിക്.

ഇന്ത്യ 23 06 04 01 11 29 953

“വളരെയധികം പ്രതീക്ഷകളോടെയാണ് ഈ ലോകകപ്പിനെ നേരിടുന്നത്. ഞങ്ങൾക്ക് വളരെയധികം സ്നേഹവും പിന്തുണയും ഈ ലോകകപ്പിൽ ലഭിക്കാൻ പോകുന്നു, അത് ഞങ്ങളുടെ മികച്ചത് പുറത്ത് എടുക്കാൻ സഹായിക്കും.” ഹാർദിക് പറഞ്ഞു.

ലോകോത്തര ബാറ്റർമാരും ലോകോത്തര ബൗളർമാരും നമുക്കുണ്ട്. ഞങ്ങൾ ഒരുമിച്ച് നിൽക്കുകയും നിർഭയമായി കളിക്കുകയും ചെയ്യണം.” പാണ്ഡ്യ പറഞ്ഞു.

“അവസാബ കുറച്ച്‌ കാലമായി ഞങ്ങൾ ഒന്നാം നമ്പർ സൈഡ് ആയിരുന്നു, അതിനർത്ഥം തീർച്ചയായും ഞങ്ങൾ നന്നായി കളിച്ചു എന്നാണ്, ആ മികവ് ലോകകപ്പിലേക്ം മാറ്റേണ്ടതുണ്ട്, ഈ വർഷം ഞങ്ങൾക്ക് അത് കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, ” പാണ്ഡ്യ കൂട്ടിച്ചേർത്തു