ആദ്യ മത്സരത്തില്‍ രോഹിത്, രണ്ടാം മത്സരത്തില്‍ ശിഖര്‍ – ശതകം ശീലമാക്കി ഇന്ത്യന്‍ ഓപ്പണര്‍മാര്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത് രോഹിത് ശര്‍മ്മയാണെങ്കില്‍ ഇത്തവണ ഓസ്ട്രേലിയയ്ക്കെതിരെ ആ ദൗത്യം ഏറ്റെടുത്തത് ഇന്ത്യയുടെ മറ്റേ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ആണ്. 95 പന്തില്‍ നിന്ന് ശതകം പൂര്‍ത്തിയാക്കിയ ധവാന്റെയും രോഹിത് ശര്‍മ്മ നേടിയ അര്‍ദ്ധ ശതകത്തിന്റെയും(57) ബലത്തില്‍ ഇന്ത്യ 33 ഓവറുകള്‍ പിന്നിടുമ്പോള്‍ 190/1 എന്ന നിലയിലാണ്.
രോഹിത്ത് ശര്‍മ്മയുടെ വിക്കറ്റ് നഥാന്‍ കോള്‍ട്ടര്‍-നൈലിനാണ് ലഭിച്ചത്. 28 റണ്‍സുമായി വിരാട് കോഹ്‍ലിയും മികച്ച രീതിയില്‍ ധവാന് പിന്തുണ നല്‍കുന്നുണ്ട്.