US OpenFeatured

യുഎസ് ഓപ്പണിൽ നാടകീയ ജയത്തോടെ ഇവ ജോവിച്ച്; പ്രീക്വാർട്ടറിൽ കോകോ ഗോഫ് എതിരാളി

Hrp6dg7bqaarkan

യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അവിശ്വസനീയ തിരിച്ചുവരവോടെ അമേരിക്കയുടെ 18 കാരി ഇവ ജോവിച്ച് നാലാം റൗണ്ടിൽ പ്രവേശിച്ചു. വാശിയേറിയ മൂന്ന് സെറ്റ് പോരാട്ടത്തിൽ ഫിലിപ്പീൻസ് താരം അലക്സ് ഈലയെ കീഴടക്കിയാണ് ജോവിച്ച് മുന്നേറിയത്. സ്കോർ: 7-5, 3-6, 7-5. അവസാന പന്തുവരെ ഇരുതാരങ്ങളും പോരാടിയ മത്സരം ടെന്നീസ് പ്രേമികൾക്ക് ആവേശക്കാഴ്ചയായി.

മൂന്നാം സെറ്റിൽ 2-4 ന് പിന്നിൽ നിന്ന ശേഷമാണ് ജോവിച്ച് അവിശ്വസനീയ പോരാട്ടവീര്യത്തോടെ തിരിച്ചുവന്നത്. ഈ സീസണിൽ മൂന്നാം തവണയാണ് താരം ഒരു ഗ്ലാൻഡ് സ്ളാം ടൂർണമെന്റിന്റെ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടുന്നത്. ലോക റാങ്കിംഗിൽ ആദ്യ 20 സ്ഥാനങ്ങളിലുള്ള താരങ്ങൾക്കെതിരെ ജോവിച്ചിന്റെ നാലാം വിജയമാണിത്. അടുത്ത റൗണ്ടിൽ പ്രമുഖ അമേരിക്കൻ താരം കോകോ ഗോഫാണ് ജോവിച്ചിന്റെ എതിരാളി.