US OpenFeatured

യുഎസ് ഓപ്പണിൽ തകർപ്പൻ ജയത്തോടെ എലേന റൈബാക്കിന; തുടർച്ചയായ രണ്ടാം വർഷവും പ്രീക്വാർട്ടറിൽ

Hrf9c3laqaamxik

യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ കസാക്കിസ്ഥാന്റെ സൂപ്പർ താരം എലേന റൈബാക്കിന പ്രീക്വാർട്ടറിൽ പ്രവേശിച്ചു. മൂന്നാം റൗണ്ട് പോരാട്ടത്തിൽ യൂലിയ സ്റ്റാരോഡുബ്റ്റ്സേവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് റൈബാക്കിന കീഴടക്കിയത്. സ്കോർ: 7-6, 6-3. തുടർച്ചയായ രണ്ടാം വർഷമാണ് റൈബാക്കിന യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടിൽ എത്തുന്നത്.

ആദ്യ സെറ്റിലെ ടൈബ്രേക്കറിൽ ശക്തമായ പോരാട്ടമാണ് റൈബാക്കിന കാഴ്ചവെച്ചത്. സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ മികച്ച പവർ ഷോട്ടുകളിലൂടെയും സെർവുകളിലൂടെയും കളിയിൽ ആധിപത്യം പുലർത്താൻ റൈബാക്കിനയ്ക്കായി. ഈ സീസണിലെ താരത്തിന്റെ 44-ാം വിജയമാണിത്. ടെന്നീസിലെ പുതിയ ലോക ഒന്നാം നമ്പർ താരമാകാൻ റൈബാക്കിനയ്ക്ക് ഇനി വെറും 2 വിജയങ്ങൾ കൂടി മതി.