US OpenFeatured

അലക്സ് മിഷേൽസണെ വീഴ്ത്തി ഫ്രാൻസിസ് തിയാഫോ; അവിശ്വസനീയ തിരിച്ചുവരവോടെ യുഎസ് ഓപ്പൺ സെമി ഫൈനലിൽ

Hrufumca0aa H3t

അമേരിക്കൻ താരം ഫ്രാൻസിസ് തിയാഫോ യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. സ്വന്തം നാട്ടുകാരനായ അലക്സ് മിഷേൽസണിനെതിരെ രണ്ട് സെറ്റുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് തിയാഫോ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്. 4 മണിക്കൂറിലധികം നീണ്ട കടുത്ത പോരാട്ടത്തിൽ 5-7, 3-6, 7-5, 6-3, 7-6(6) എന്ന സ്കോറിനായിരുന്നു തിയാഫോയുടെ തകർപ്പൻ വിജയം.

ഈ ടൂർണമെന്റിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ക്വാർട്ടറിലേക്ക് മുന്നേറിയ മിഷേൽസൺ മൂന്നാം സെറ്റിൽ വിജയത്തിനായി സർവ് ചെയ്യവേയാണ് തിയാഫോ കളി തിരിച്ചുപിടിച്ചത്. തട്ടകത്തിലെ കാണികളുടെ പിന്തുണയോടെ പോരാട്ടവീര്യം പുറത്തെടുത്ത തിയാഫോയുടെ കരിയറിലെ മൂന്നാം ഗ്ലാൻഡ് സ്ലാം സെമി ഫൈനൽ പ്രവേശനം കൂടിയാണിത്. കരിയറിലെ മൂന്ന് ഗ്ലാൻഡ് സ്ലാം സെമികളും ന്യൂയോർക്കിൽ തന്നെ സ്വന്തമാക്കിയെന്ന അപൂർവ്വ നേട്ടവും ഈ പോരാളി കൈവരിച്ചു.