Football

ബ്രസീലിയൻ താരം ഡിയോഗോ റാപോസോ പഞ്ചാബ് എഫ്സിയിൽ

Hrshenfakaaazbw

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ പഞ്ചാബ് എഫ്സി 2026-27 സീസണിന് മുന്നോടിയായി തങ്ങളുടെ ആക്രമണനിര ശക്തിപ്പെടുത്തി. ബ്രസീലിയൻ ഫോർവേഡ് ഡിയോഗോ ഹെൻറിക്ക് ഒലിവേര റാപോസോയെ ക്ലബ്ബ് ഔദ്യോഗികമായി ടീമിലെത്തിച്ചു. മുന്നേറ്റ താരമായ റാപോസോ 2027 മേയ് 31 വരെയുള്ള കരാറിലാണ് പഞ്ചാബ് എഫ്സിയുമായി ഒപ്പുവെച്ചിരിക്കുന്നത്.

ബൾഗേറിയൻ ഒന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ എഫ്സി ലോക്കോമോട്ടീവ് സോഫിയയിൽ നിന്ന് എത്തുന്ന 29 കാരനായ ഈ സാന്റോസ് താരം അവിടെ 19 ലീഗ് മത്സരങ്ങളിൽ അണിനിരന്നിട്ടുണ്ട്.

പോർച്ചുഗീസിലെ ആഗ്വേഡ, ഫെൽഗെയ് റാസ്, ബെയ് റ-മാർ, ടോറെൻസെ എന്നീ ക്ലബ്ബുകളിലൂടെ കരിയർ ആരംഭിച്ച താരം യുഎഇ പ്രോ ലീഗ് ടീമായ അൽ ധഫ്ര എഫ്സിയിലും കളിച്ച് പരിചയസമ്പന്നനാണ്. ആൽഫ്രഡ് പ്ലാനസ് മോയ, ജെഫ്റ്റെ പാട്രിക് ജെറാർഡ് ബഹനാക്ക്, റഫാ ഏൽ മെസ്സി ബൗലി എന്നിവർക്ക് ശേഷം ഈ സീസണിൽ പഞ്ചാബ് എഫ്സി സ്വന്തമാക്കുന്ന നാലാമത്തെ വിദേശ താരമാണ് റാപോസോ.