BadmintonFeatured

ചൈന മാസ്റ്റേഴ്സ് കിരീടം ചൂടി സാത്വിക് – ചിരാഗ് സഖ്യം; ആതിഥേയരെ തകർത്ത് മാസ്മരിക വിജയം

Resizedimage 2026 09 06 16 35 32 5550[1]

ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സാത്വിക്സായിരാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിന് കിരീടം. വാശിയേറിയ കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ചൈനയുടെ ഹി – റിൻ സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ ജോഡി കിരീടത്തിൽ മുത്തമിട്ടത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയ സാത്വിക് – ചിരാഗ് സഖ്യം 11-21, 21-13, 21-17 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്.

തീപാറുന്ന പോരാട്ടം കണ്ട നിർണ്ണായകമായ മൂന്നാം സെറ്റിൽ 14-16 ന് പിന്നിൽ നിന്ന ശേഷമാണ് ഇന്ത്യൻ സഖ്യം അവിശ്വസനീയ പോരാട്ടവീര്യത്തോടെ തിരിച്ചുവന്നത്. തുടർച്ചയായി പോയിന്റുകൾ നേടി 21-17 ന് സെറ്റും മത്സരവും സ്വന്തമാക്കാൻ സാത്വിക്കിനും ചിരാഗിനും സാധിച്ചു. ഈ വർഷം ഇന്ത്യൻ സഖ്യം നേടുന്ന രണ്ടാമത്തെ സൂപ്പർ 750 കിരീടമാണിത്.