യുഎസ് ഓപ്പണിൽ അട്ടിമറി; നോവാക് ജോക്കോവിച്ച് ആദ്യ റൗണ്ടിൽ പുറത്ത്
![Resizedimage 2026 08 31 10 43 28 5719[1]](https://fanport.in/wp-content/uploads/2026/08/ResizedImage_2026-08-31_10-43-28_57191.avif)
യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ വമ്പൻ അട്ടിമറി. 24 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ നോവാക് ജോക്കോവിച്ച് ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി. അർജന്റീനയുടെ മരിയാനോ നവോണെയാണ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ജോക്കോവിച്ചിനെ വീഴ്ത്തിയത്. 7-6, 5-7, 4-6, 6-2, 6-1 എന്ന സ്കോറിനായിരുന്നു നവോണെയുടെ ചരിത്ര വിജയം. 20 വർഷത്തിന് ശേഷമാണ് ജോക്കോവിച്ച് ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ പുറത്താകുന്നത്.
തുടർച്ചയായ 78 ഗ്രാ സ്ലാം ആദ്യ റൗണ്ട് മത്സരങ്ങൾ ജയിച്ച ശേഷമാണ് ജോക്കോവിച്ചിന്റെ ഈ തോൽവി. 2006 ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ ഗോൾഡ്‌സ്റ്റീനോട് തോറ്റ ശേഷം ആദ്യമായാണ് താരം ആദ്യ ഘട്ടത്തിൽ തഴയപ്പെടുന്നത്. മത്സരത്തിൽ ഒരു ഘട്ടത്തിൽ 2-1 ന് മുന്നിലായിരുന്ന ജോക്കോവിച്ചിനെതിരെ ശക്തമായി തിരിച്ചടിച്ചാണ് നവോണെ കരിയറിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്.
യുഎസ് ഓപ്പൺ മെയിൻ ഡ്രോയിൽ നവോണെയുടെ രണ്ടാമത്തെ മാത്രം വിജയമാണിത്. കരിയറിലെ രണ്ടാമത്തെ ടോപ്പ് 10 വിജയത്തോടെ അർജന്റീന താരം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ചാമ്പ്യൻ താരത്തിനെതിരെ അവിസ്മരണീയ തിരിച്ചുവരവ് നടത്തിയ നവോണെയ്ക്ക് ഇത് കരിയറിലെ തന്നെ ഏറ്റവും വലിയ നിമിഷമായി മാറി.