Super League KeralaFeatured

മൊറോക്കൻ താരം അദ്‌നാൻ ബെന്റഗാനയെ സൈൻ ചെയ്ത് മലപ്പുറം എഫ്സി

Resizedimage 2026 08 30 23 21 29 1

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ വരും സീസണിന് മുന്നോടിയായി മറ്റൊരു മധ്യനിര താരത്തെ കൂടി ടീമിലെത്തിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്. മൊറോക്കൻ വംശജനായ അദ്‌നാൻ ബെന്റഗാനയെയാണ് സൈൻ ചെയ്തിരിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർ ബാക്കായും ഒരുപോലെ കളിക്കാൻ കഴിവുള്ള താരമാണ് അദ്‌നാൻ.25 വയസ്സാണ് പ്രായം.

ഇതാദ്യമായാണ് ഈ താരം ഇന്ത്യയിൽ പന്തുതട്ടാനെത്തുന്നത്. മൊറോക്കോയിലെ പ്രമുഖ ക്ലബ്ബുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. മൊറോക്കൻ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഒളിമ്പിക് ഖൗറിബ്ഗയിൽ നിന്നാണ് താരം ഇപ്പോൾ മലപ്പുറം എഫ്‌സിയിൽ ചേരുന്നത്. ജ്യൂനെസ് സ്പോർട്ടീവ് ഡി സൗലെം, റബാത്ത് എസ്പോയേഴ്സ് തുടങ്ങിയ മൊറോക്കോയിലെ മറ്റ് ടീമുകൾക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.

ജ്യൂനെസ് സ്പോർട്ടീവിനായി 27 മത്സരങ്ങളിൽ നിന്ന് രണ്ട് അസിസ്റ്റും നേടിയിരുന്നു. മികച്ച പാസ്സുകൾ നൽകുന്നതിലും നല്ല പന്തടക്കവുമാണ് അദ്‌നാനെ വ്യത്യസ്താനാക്കുന്നത്.