സ്പാനിഷ് പ്രതിരോധ താരം മികേൽ കോർതസാർ ഗോകുലം കേരള എഫ്‌സിയിൽ

കോഴിക്കോട്, കേരളം | സെപ്റ്റംബർ 1, 2026: സ്പാനിഷ് സെന്റർ ബാക്ക് മികെൽ കോർതസാറിനെ ടീമിൽ എത്തിച്ചിരിക്കുകയാണ് ഗോകുലം കേരള എഫ്‌സി. സ്പാനിഷ്, ഇന്ത്യൻ ഫുട്ബോളിൽ നിന്നുള്ള തന്റെ അനുഭവസമ്പത്തുമായി മികേൽ പുതിയ സീസണിൽ മലബാറിയൻസിന്റെ പ്രതിരോധനിരയ്ക്ക് കരുത്തേകും.
കഴിഞ്ഞ സീസണിൽ ഡയമണ്ട് ഹാർബർ എഫ്‌സി (DHFC)ക്കായി ഡ്യൂറൻഡ് കപ്പിലും ഇന്ത്യൻ ഫുട്ബോൾ ലീഗിലും കളിച്ച മികേ ൽ, കഴിഞ്ഞ സീസണിൽ ഇന്ത്യൻ ഫുട്ബോൾ ലീഗ് കിരീടം നേടിയ ടീമിന്റെ ഭാഗവുമായിരുന്നു.
ഇന്ത്യയിലെത്തുന്നതിന് മുമ്പ് സ്പെയിനിൽ കളിച്ച മികെൽ SD Tarazona, SD Amorebieta, CD Calahorra, UD Logroñés തുടങ്ങിയ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. പ്രൈമറ ഫെഡറേഷൻ ഉൾപ്പെടെ സ്പാനിഷ് ഫുട്ബോളിന്റെ വിവിധ തലങ്ങളിൽ അദ്ദേഹം മത്സരിച്ചിട്ടുണ്ട്.
തന്റെ അനുഭവസമ്പത്തും, ശാരീരിക മികവും, പ്രതിരോധത്തിലെ കഴിവുകളുമായി താരത്തിന്റെ വരവ് മലബാറിയൻസിന്റെ പ്രതിരോധനിരയ്ക്ക് കൂടുതൽ കരുത്തും ആഴവും നൽകും.
പുതിയ താരത്തെ ടീമിലേക്ക് സ്വാഗതം ചെയ്ത ഹെഡ് കോച്ച് കാർലോസ് എഡ്വാർഡോ പരെയ്‌ര പറഞ്ഞു:
“മികെൽ മികച്ച കഴിവുകളുള്ള ഒരു യുവ താരമാണ്. പ്രതിരോധത്തിൽ അദ്ദേഹത്തിന് മികച്ച ഗുണങ്ങളുണ്ട്. കൂടുതൽ വളരാനുള്ള കഴിവുള്ള താരമാണ് അദ്ദേഹം. ടീമിലെ പ്രതിരോധനിരയിൽ കൂടുതൽ ഊർജവും മത്സരക്ഷമതയും കൊണ്ടുവരാൻ മികേലിന് കഴിയും. ഈ സീസണിലെ ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അദ്ദേഹം ടീമിന് മികച്ചൊരു കൂട്ടിച്ചേർക്കലായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”