സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തകർത്തെറിഞ്ഞ് ബെൻ ഷെൽട്ടൺ; യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു

യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കയുടെ യുവതാരം ബെൻ ഷെൽട്ടൺ ക്വാർട്ടർ ഫൈനലിൽ കടന്നു. ആവേശകരമായ നാലാം റൗണ്ട് പോരാട്ടത്തിൽ ഗ്രീസിന്റെ സൂപ്പർ താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഷെൽട്ടൺ കീഴടക്കിയത്. സ്കോർ: 6-2, 6-3, 6-4. 2023 ന് ശേഷം ആദ്യമായാണ് ഷെൽട്ടൺ യുഎസ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയത്.
തന്റെ കരിയറിലെ 6-ാം ഗ്ലാൻഡ് സ്ളാം ക്വാർട്ടർ ഫൈനൽ യോഗ്യതയാണ് താരം ഈ വിജയത്തോടെ സ്വന്തമാക്കിയത്. അവസാനമായി കളിച്ച 10 മത്സരങ്ങളിൽ 9 എണ്ണത്തിലും വിജയിച്ച ഷെൽട്ടൺ, 2026 സീസണിലെ തന്റെ 36-ാം വിജയവും കുറിച്ചു. ന്യൂയോർക്കിൽ സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ ഗ്ലാൻഡ് സ്ളാം ഫൈനൽ ലക്ഷ്യമിട്ട് മികച്ച ഫോമിലാണ് ഈ അമേരിക്കൻ താരം മുന്നേറുന്നത്.