കാർലോസ് അൽക്കരാസ് യു എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു
![Resizedimage 2026 09 05 02 16 44 9002[1]](https://fanport.in/wp-content/uploads/2026/09/ResizedImage_2026-09-05_02-16-44_90021.avif)
യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ സ്പാനിഷ് സൂപ്പർ താരം കാർലോസ് അൽക്കരാസ് ക്വാർട്ടർ ഫൈനലിൽ കടന്നു. ആവേശകരമായ നാലാം റൗണ്ട് പോരാട്ടത്തിൽ അമേരിക്കയുടെ ടോമി പോളിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് അൽക്കരാസ് കീഴടക്കിയത്. സ്കോർ: 6-4, 6-3, 6-4. ടൂർണമെന്റിലെ അൽക്കരാസിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഈ മത്സരത്തിൽ കണ്ടത്.
കരിയറിലെ 15-ാം ഗ്ലാൻഡ് സ്ളാം ക്വാർട്ടർ ഫൈനൽ പ്രവേശനം കുറിച്ച അൽക്കരാസ്, യുഎസ് ഓപ്പണിൽ തുടർച്ചയായ 11-ാം വിജയമാണ് സ്വന്തമാക്കിയത്. കൂടാതെ ഹാർഡ് കോർട്ട് ഗ്ലാൻഡ് സ്ളാം മത്സരങ്ങളിൽ തുടർച്ചയായ 18-ാം വിജയമെന്ന മികച്ച റെക്കോർഡും സ്പാനിഷ് താരം നിലനിർത്തി. അഞ്ചാം തവണയാണ് അൽക്കരാസ് യുഎസ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്.