ഇന്ത്യ ആത്മവിശ്വാസമുള്ള ടീം

ഇന്ത്യ ആത്മവിശ്വാസമുള്ള ടീമാണെന്നും ടൂര്‍ണ്ണമെന്റിലെ ആദ്യ വിജയം എന്നും പ്രാധാന്യമുള്ളതാണെന്നും പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ പരിഗണിക്കുമ്പോള്‍ വേണ്ടത്ര കരുതലോടെ വേണമായിരുന്നു ബാറ്റ് വീശാനെന്നും അനുഭവ പരിചയമുള്ള താരങ്ങള്‍ മുന്നിലോട്ട് വരണമായിരുന്നുവെന്നും രോഹിത് അതാണ് ചെയ്തതെന്നും വിരാട് കോഹ്‍ലി പറഞ്ഞു.

രോഹിത്തിന്റെ വളരെ സവിശേഷമായ ഇന്നിംഗ്സായിരുന്നു, ആദ്യ മൂന്ന് പേരില്‍ ഒരാള്‍ ശതകം നേടിയാല്‍ ജയം ഉറപ്പാണെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും രോഹിത് ഇന്ന് തന്റെ പരിചയസമ്പത്ത് മുഴുവന്‍ ഉപയോഗിച്ച് ഇന്നിംഗ്സ് പടുത്തുയര്‍ത്തിയെന്നും വിരാട് പറഞ്ഞു. രോഹിത്തിനൊപ്പം രാഹുലും ധോണിയും മികച്ച രീതിയിലാണ് ബാറ്റഅ വീശിയത്. ഹാര്‍ദ്ദിക് വന്ന് മത്സരം അവസാനിപ്പിക്കുകയും ചെയ്തുവെന്നതും നല്ല കാര്യമാണെന്ന് വിരാട് വ്യക്തമാക്കി.