സിന്ധുവിനു പരാജയം, അട്ടിമറി വിജയം സ്വന്തമാക്കി തായ്‍ലാന്‍ഡ് താരം, ഡബിള്‍സിലും തോല്‍വി

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ പിവി സിന്ധുവിനു തോല്‍വി. സിന്ധു ഇന്ന് രണ്ടാം റൗണ്ടില്‍ തായ്‍ലാന്‍ഡിന്റെ ലോക റാങ്കിംഗില്‍ 29ാം സ്ഥാനത്തുള്ള നിച്ചോണ്‍ ജിന്‍ഡാപോളിനോട് നേരിട്ടുള്ള ഗെയിമിലാണ് പരാജയപ്പെട്ടത്. ഇതോടെ വനിത സിംഗിള്‍സിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. സ്കോര്‍: 19-21, 18-21. സായി പ്രണീതും തന്റെ സിംഗിള്‍സ് മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങി.

പുരുഷ ഡബിള്‍സിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ചൈനീസ് കൂട്ടുകെട്ടിനോട് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് 19-21, 18-21 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍വിയേറ്റ് വാങ്ങി രണ്ടാം റൗണ്ട് കടക്കാതെ മടങ്ങി.