ആദ്യ സൈനിംഗ്, ഡാനിയൽ ജെയിംസ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത സീസണിലേക്കായി ടീം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ആദ്യ സൈനിംഗ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കുൻ. സ്വാൻസി സിറ്റി യുവതാരം ഡാനിയൽ ജെയിംസ് ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെയും ഒലെയുടെ യുണൈറ്റഡ് പരിശീലക കരിയറിലെ ആദ്യത്തെയും സൈനിംഗ് ആയി മാറുക. താരം ഇന്ന് മാഞ്ചസ്റ്ററിൽ മെഡിക്കലിനായി എത്തും. മെഡിക്കൽ പൂർത്തിയായാൽ താരം ക്ലബുമായി കരാർ ഒപ്പുവെക്കും.

21കാരനായ വിങർ ഈ കഴിഞ്ഞ സീസണിൽ സ്വാൻസിക്കായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. ഏകദേശം 15 മില്യണോളം ആണ് ജെയിംസിന് യുണൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്ന തുക. ഈ തുകയുടെ കാര്യത്തിൽ സ്വാൻസിയുമായി ധാരണയായതോടെയാണ് കാര്യങ്ങൾക്ക് വേഗതയേറിയേത്‌.

ഇടതു വിങ്ങിലും വലതു വിങ്ങിലും കളിക്കുന്ന ജെയിംസ് അതിവേഗതയുള്ള കളിക്കാരനാണ്. വമ്പൻ താരങ്ങളെ സൈൻ ചെയ്തത് കൊണ്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ യുണൈറ്റഡ് യുവതാരങ്ങളെ ടീമിൽ എത്തിച്ച് മികവിലേക്ക് തിരികെ വരാം എന്നാണ് കരുതുന്നത്.