സിംഗിൾസിൽ തിരിച്ചു വന്നു വെങ്കലം നേടി സ്വിറ്റോലീന, വനിതാ ഡബിൾസിൽ വെങ്കലം നേടി ചരിത്രം എഴുതി ബ്രസീൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഒളിമ്പിക് വനിത സിംഗിൾസിൽ വെങ്കല മെഡൽ നേടി ഉക്രൈൻ താരം എലീന സ്വിറ്റോലീന. ഖാസാക്കിസ്ഥാൻ താരം എലെന റൈബയ്കാനെക്ക് എതിരെ ആദ്യ സെറ്റ് 6-1 പരാജയപ്പെട്ട ശേഷമാണ് ഉക്രൈൻ താരം ജയം കുറിച്ചത്. ആദ്യ സെറ്റിലെ കടുത്ത നിരാശക്ക് ശേഷം രണ്ടാം സെറ്റിൽ തിരിച്ചു വന്ന സ്വിറ്റോലീന ടൈബ്രേക്കറിലൂടെ കടുത്ത സമ്മർദ്ദം അതിജീവിച്ചു സെറ്റ് സ്വന്തമാക്കി. തുടർന്ന് മൂന്നാം സെറ്റ് 6-4 നു കൈക്കലാക്കിയ ഉക്രൈൻ താരം രാജ്യത്തിനു വെങ്കല മെഡൽ സമ്മാനിച്ചു.

അതേസമയം റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ മികച്ച ടീമായ വെർഷിന, വെറോണിക സഖ്യത്തെ ഞെട്ടിച്ചു ബ്രസീൽ താരങ്ങൾ ആയ ലൂസിയ, ലൗറ സഖ്യം വനിത ഡബിൾസ് വെങ്കലം സ്വന്തമാക്കി. ടെന്നീസിൽ വലിയ പേര് അല്ലാത്ത ബ്രസീലിന്റെ ആദ്യ ഒളിമ്പിക് ടെന്നീസ് മെഡൽ ആണ് ഇത്. ആദ്യ സെറ്റ് 6-4 നു തോറ്റ ശേഷം തിരിച്ചു വന്നു 6-4 തന്നെ രണ്ടാം സെറ്റ് ബ്രസീൽ ടീം സ്വന്തമാക്കി. തുടർന്ന് കടുത്ത പോരാട്ടം കണ്ട സൂപ്പർ ടൈബ്രേക്കറിൽ അവർ 11-9 നു ജയം കണ്ടു ബ്രസീലിനു ചരിത്ര മെഡൽ സമ്മാനിച്ചു.