കളിമണ്ണ് മൈതാനത്തെ റാണി! ഇഗ സ്വിറ്റെക് തുടർച്ചയായ മൂന്നാം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

തുടർച്ചയായ മൂന്നാം ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി നിലവിലെ ജേതാവും ലോക ഒന്നാം നമ്പറും ആയ ഇഗ സ്വിറ്റെക്. മൂന്നാം സീഡ് അമേരിക്കൻ താരം കൊക്കോ ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ആണ് പോളണ്ട് താരം ഫൈനലിൽ എത്തിയത്. ആദ്യ സെറ്റിൽ ഇഗയുടെ സമ്പൂർണ ആധിപത്യം കണ്ടപ്പോൾ സെറ്റ് താരം 6-2 നു നേടി.

രണ്ടാം സെറ്റിൽ ഒരു തവണ ബ്രേക്ക് വഴങ്ങിയെങ്കിലും തിരിച്ചു ബ്രേക്ക് കണ്ടെത്തി സെറ്റ് 6-4 നു നേടിയ ഇഗ ഫൈനൽ ഉറപ്പിച്ചു. കളിമണ്ണ് മൈതാനത്തെ തുടർച്ചയായ 18 മത്തെ ജയം കുറിച്ച ഇഗക്ക് ഫ്രഞ്ച് ഓപ്പൺ മൈതാനത്ത് തുടർച്ചയായ 20 മത്തെ ജയം ആണ് ഇത്. കൂടാതെ കരിയറിലെ അഞ്ചാമത്തെ ഗ്രാന്റ് സ്ലാം ഫൈനലും. ഫൈനലിൽ ജാസ്മിൻ പെയോലിനി, മിറ ആന്ദ്രീവ മത്സരവിജയിയെ ആണ് ഇഗ നേരിടുക.

രോഹൻ ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പൺ സെമിയിൽ പുറത്ത്

കളിമണ്ണ് കോർട്ടിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടാനുള്ള രോഹൻ ബൊപ്പണ്ണയുടെ മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് സെമു ഫൈനലിൽ രോഹൻ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു. റോളണ്ട് ഗാരോസ് സെമിയിൽ ഇറ്റാലിയൻ ജോഡികളായ വാവസോറി-ബൊലെല്ലി സഖ്യം ആണ് ബൊപ്പണയെയും എബ്ദെനെയും പരാജയപ്പെടുത്തിയത്.

കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഇതേ സഖ്യത്തെ തോൽപ്പിച്ച് ആയിരുന്നു ബൊപ്പണ്ണ എബ്ദൻ സഖ്യം കിരീടം നേടിയത്. ഇന്ന് ആ വിജയം ആവർത്തിക്കാൻ അവർക്ക് ആയില്ല. ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ പങ്കാളി എബ്ഡനും 7-5, 2-6, 2-6 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. നേരത്തെ മിക്സ്ഡ് ഡബിൾസിൽ ബൊപ്പണ്ണ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടിരുന്നു‌

രോഹൻ ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പൺ സെമിയിൽ

രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡൻ സഖ്യം ഫ്രഞ്ച് ഓപ്പൺ 2024 പുരുഷ ഡബിൾസിൻ്റെ സെമി ഫൈനലിലേക്ക് കടന്നു. ഇന്ന് ഇൻഡോ-ഓസ്‌ട്രേലിയൻ ജോഡി 7-6 (7-3), 5-7, 6-1 എന്ന സ്‌കോറിന് സാൻഡർ ഗില്ലെ-ജോറാൻ വിലെഗൻ സഖ്യത്തെ പരാജയപ്പെടുത്തി. ബൊപ്പണ്ണയും എബ്ഡനും രണ്ട് മണിക്കൂറും 4 മിനിറ്റും എടുത്താണ് മത്സരം വിജയിച്ചത്.

നേരത്തെ മിക്സിഡ് ഡബിൾസിൽ വെറോണിക്ക കുദർമെറ്റോവയ്‌ക്കൊപ്പം മിക്‌സഡ് ഡബിൾസിൻ്റെ ആദ്യ റൗണ്ടിൽ ബൊപ്പണ്ണ പരാജയപ്പെട്ടിരുന്നു. പുരുഷ ഡബിൾസിൽ ശ്രീറാം ബാലാജിക്കെതിരായ പുരുഷ ഡബിൾസിൻ്റെ മൂന്നാം റൗണ്ടിൽ വലിയ പോരാട്ടം മറികടന്നായിരുന്നു ബൊപ്പണ്ണ സഖ്യം നാലാം റൗണ്ടിലേക്ക് എത്തിയത്.

ഫ്രഞ്ച് ഓപ്പണിൽ നിന്നു ജ്യോക്കോവിച് പിന്മാറി, യാനിക് സിന്നർ ലോക ഒന്നാം നമ്പർ ആവും

ഫ്രഞ്ച് ഓപ്പണിൽ നിന്നു ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച് പിന്മാറി. പരിക്കേറ്റിട്ടും അവസാന പതിനാറിൽ 5 സെറ്റ് മാരത്തോൺ പോരാട്ടത്തിന് ഒടുവിൽ ക്വാർട്ടർ ഫൈനലിൽ എത്തിയ ജ്യോക്കോവിച് പക്ഷെ ഇന്ന് പിന്മാറുക ആണെന്ന് പ്രഖ്യാപിക്കുക ആയിരുന്നു. ഇതോടെ ഏഴാം സീഡ് കാസ്പർ റൂഡ് സെമിഫൈനലിലേക്ക് മുന്നേറി. അതേസമയം ഇതോടെ ജ്യോക്കോവിച്ചിന്റെ ലോക ഒന്നാം നമ്പർ പദവിയും നഷ്ടമാകും. ഇറ്റാലിയൻ താരം യാനിക് സിന്നർ ലോക ഒന്നാം നമ്പറിൽ എത്തും.

ക്വാർട്ടർ ഫൈനലിൽ ദിമിത്രോവിനെ തകർത്ത സിന്നർ തന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിലേക്ക് യോഗ്യത നേടിയിട്ടും ഉണ്ട്. 6-2, 6-4, 7-6 എന്ന സ്കോറിന് ആയിരുന്നു സിന്നറിന്റെ ജയം. സെമിയിൽ 5 സെറ്റ് പോരാട്ടത്തിൽ 13 സീഡ് ഹോൾഗർ റൂണെയെ മറികടന്ന നാലാം സീഡ് സാഷ സെരവിനെ ആണ് സിന്നർ നേരിടുക. അതേസമയം വനിതകളുടെ ആദ്യ സെമിയിൽ ഒന്നാം സീഡ് ഇഗ സ്വിറ്റെകും മൂന്നാം സീഡ് കൊക്കോ ഗോഫും തമ്മിൽ ഏറ്റുമുട്ടും. മികച്ച ഫോമിലുള്ള ഇരു താരങ്ങളും തമ്മിൽ കനത്ത പോരാട്ടം ആവും ഉണ്ടാവുക.

6-0, 6-0! 40 മിനിറ്റിൽ കളി തീർത്തു ഇഗ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡും നിലവിലെ ചാമ്പ്യനും ആയ പോളണ്ട് താരം ഇഗ സ്വിറ്റെക്. എതിരാളിയായ റഷ്യൻ താരം അനസ്ത്യാഷയെ വെറും 40 മിനിറ്റിനുള്ളിൽ 6-0, 6-0 എന്ന സ്കോറിന് ആണ് ഇഗ തകർത്തത്. മത്സരത്തിൽ വെറും 10 പോയിന്റുകൾ ആണ് ഇഗ എതിരാളിക്ക് ആകെ നൽകിയത്. കഴിഞ്ഞ കളിയിൽ ഒസാക്കയോട് മാരത്തോൺ മത്സരം കളിച്ച ഇഗ പക്ഷെ ഇവിടെ കാര്യങ്ങൾ എളുപ്പമാക്കി.

അഞ്ചാം സീഡ് ചെക് താരം മാർകെറ്റ വോണ്ടറോസോവയെ ആണ് ഇഗ അവസാന എട്ടിൽ നേരിടുക. സെർബിയൻ താരം ഓൽഗയെ 6-4, 6-2 എന്ന സ്കോറിന് മറികടന്നു ആണ് മാർകെറ്റ അവസാന എട്ടിൽ എത്തിയത്. അതേസമയം മൂന്നാം സീഡ് അമേരിക്കൻ താരം കൊക്കോ ഗോഫും അവസാന എട്ടിലേക്ക് മുന്നേറി. ഇറ്റാലിയൻ താരം എലിസബറ്റയെ 6-1, 6-2 എന്ന സ്കോറിന് തകർത്ത കൊക്കോ തുടർച്ചയായ മൂന്നാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനലിലേക്ക് ആണ് മുന്നേറിയത്.

അതുഗ്രൻ! അൽകാരസ് ഫ്രഞ്ച് ഓപ്പൺ അവസാന എട്ടിൽ, ക്വാർട്ടർ ഫൈനലിൽ സിറ്റിപാസ് എതിരാളി

ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. അതുഗ്രൻ പ്രകടനത്തിലൂടെ കനേഡിയൻ താരം 21 സീഡ് ഫീലിക്സിനെ 6-3, 6-3, 6-1 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത അൽകാരസ് മത്സരത്തിൽ സമ്പൂർണ ആധിപത്യം ആണ് പുലർത്തിയത്. 6 തവണ എതിരാളിയുടെ സർവീസും താരം ഭേദിച്ചു. തുടർച്ചയായ മൂന്നാം തവണ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന അൽകാരസിന് ഇത് എട്ടാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ കൂടിയാണ്.

ഇറ്റാലിയൻ താരം മറ്റെയോ അർനാൾഡിയെ 3-6, 7-6, 6-2, 6-2 എന്ന സ്കോറിന് തിരിച്ചു വന്നു മറികടന്ന ഒമ്പതാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് ആണ് അൽകാരസിന്റെ ക്വാർട്ടർ ഫൈനൽ എതിരാളി. ആദ്യ സെറ്റ് 3-6 നു കൈവിട്ട സിറ്റിപാസ് രണ്ടാം സെറ്റിൽ 3-5(15-40) പിറകിൽ നിന്ന ശേഷമാണ് മത്സരത്തിൽ തിരിച്ചു വന്നു ജയം കണ്ടത്. കരിയറിലെ എട്ടാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ കളിക്കാൻ ഒരുങ്ങുന്ന സിറ്റിപാസിന് ഇത് ഫ്രഞ്ച് ഓപ്പണിലെ നാലാം ക്വാർട്ടർ ഫൈനൽ കൂടിയാണ്.

ഫ്രഞ്ച് ഓപ്പൺ; പുരുഷ ഡബിൾസിൽ ബൊപ്പണ്ണ പ്രീക്വാർട്ടറിൽ

ഫ്രഞ്ച് ഓപ്പണിൽ ബൊപ്പണ്ണ/എബ്ദൻ സഖ്യത്തിന് പുരുഷ ഡബിൾസിൽ വിജയ തുടക്കം. ഇന്ന് ആദ്യ റൗണ്ടിൽ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യന്മാരായ രോഹൻ ബൊപ്പണ്ണയും മാത്യു എബ്ഡനും 7-5, 4-6, 6-4 എന്ന സ്കോറിന് മാർസെലോ സോർമാൻ/ഒർലാൻഡോ ലൂസിനെ ആണ് പരാജയപ്പെടുത്തിയത്‌.

ബൊപ്പണ്ണ സഖ്യം ഇനി രണ്ടാം റൗണ്ടിൽ നേരിടേണ്ടിയിരുന്ന ബേസ്/സെയ്ബോത് സഖ്യം ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനാൽ ബൊപ്പണ്ണ വാക്ക് ഓവറിലൂടെ നേരിട്ട് പ്രീക്വാർട്ടറിലേക്ക് എത്തി. പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരം ശ്രീറാം ബാലാജിയും മെക്സിക്കൻ താരം റയെസ് വരേലയും ചേർന്നുള്ള ജ്ജൊഡിയെ ആകും ബൊപ്പണ്ണ ഇനി നേരിടുക.

ഫ്രഞ്ച് ഓപ്പൺ, നാലര മണിക്കൂർ പോരാട്ടത്തിന് ഒടുവിൽ ജോക്കോവിചിന് വിജയം

ഇന്ന് പുലർച്ചെ ഫ്രഞ്ച് ഓപ്പൺ 2024 ലെ മൂന്നാം റൗണ്ടിൽ നടന്ന ആവേശ പോരാട്ടത്തിൽ നൊവാക് ജോക്കോവിച്ച് വിജയിച്ചു. ലോറെൻസോ മുസെറ്റിയെ നേരിട്ട ജോക്കോവിച് 4 മണിക്കൂറും 20 മിനിറ്റും നീണ്ട പോരാട്ടത്തിന് ഒടുവിലാണ് വിജയിച്ചത്.

അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ 7-5, 6-7, 2-6, 6-3, 6-0 എന്ന സ്കോറിനായിരുന്നു വിജയം. ജൂൺ 3 തിങ്കളാഴ്ച ഫ്രാൻസിസ്കോ സെറുണ്ടൊലോയെ ആകും ഇൻ ജോക്കോവിച് നേരിടുക. മുൻ റൗണ്ടിൽ ഗെയ്ൽ മോൺഫിൽസിനെ തോൽപ്പിച്ച ശേഷം മത്സരത്തിനിറങ്ങിയ മുസെറ്റി ജോക്കോവിചിന് വലിയ വെല്ലുവിളി തന്നെയാണ് ഇന്ന് ഉയർത്തിയത്.

ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി നൊവാക് ജ്യോക്കോവിച്

അനായാസം ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം റോബർട്ടോ ബയെനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജ്യോക്കോവിച് രണ്ടാം റൗണ്ടിൽ തകർത്തത്. മത്സരത്തിൽ വലിയ വെല്ലുവിളി നേരിടാത്ത ജ്യോക്കോവിച് 6-4, 6-1, 6-2 എന്ന സ്കോറിനു ആണ് മത്സരത്തിൽ ജയം കണ്ടത്. തകർപ്പൻ ഫോമിലുള്ള ജ്യോക്കോവിച് തന്റെ 25 മത്തെ ഗ്രാന്റ് സ്ലാം കിരീടം ആണ് പാരീസിൽ ലക്ഷ്യം വെക്കുന്നത്.

അതേസമയം നാലാം സീഡ് ജർമ്മൻ താരം സാഷ സെരവ് ബെൽജിയം താരം ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 7-6 നു നേടിയ സാഷ 6-2, 6-2 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം റൗണ്ടിൽ വാക്ക് ഓവർ ലഭിച്ച അഞ്ചാം സീഡ് ഡാനിൽ മെദ്വദേവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

അൽകാരസ് ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിൽ

ഫ്രഞ്ച് ഓപ്പൺ 2024 ലെ പുരുഷ സിംഗിൾസിൽ കാർലോസ് അൽകാരസ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ലോക ഒന്നാം നമ്പർ താരം ഡച്ച് യോഗ്യതാ താരം ജെസ്‌പർ ഡി യോംഗിനെ ആണ് തോൽപ്പിച്ചത്. 6-3, 6-4, 2-6, 6-2 എന്ന സ്കോറിനായിരുന്നു വിജയം.

ഡി യോംഗിനെതിരായ പോരാട്ടം അൽകാരസിൻ അത്ര എളുപ്പമായിരുന്നില്ല. ആദ്യ രണ്ടു സെറ്റിൽ 6-3, 6-4 എന്ന സ്‌കോറിന് ജയിക്കാൻ അൽകാരസിനായെങ്കിലും മൂന്നാം സെറ്റിൽ ഡിയോങ് തിരിച്ചു വന്ന് 2-6ന് ജയിച്ചു. അവസാനം മൂന്ന് മണിക്കൂറിലധികം നീണ്ട പോരാട്ടത്തിനു ശേഷമാണ് അൽകാരസ് ജയിച്ചത്.

‘പാരീസിൽ ഒളിമ്പിക്സ് കളിക്കാൻ തിരിച്ചെത്തും, ഇത് അവസാന ഫ്രഞ്ച് ഓപ്പൺ മത്സരം ആണെന്ന് ഉറപ്പില്ല’ – നദാൽ

ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ട് പരാജയത്തിന് പിറകെ വികാരീതനായി റാഫ നദാൽ. ഇത് തന്റെ അവസാന ഫ്രഞ്ച് ഓപ്പൺ മത്സരം ആണെന്ന് 100 ശതമാനം ഉറപ്പില്ലെന്നു പറഞ്ഞ 14 തവണത്തെ റോളണ്ട് ഗാരോസ് ചാമ്പ്യൻ അങ്ങനെ ആണെങ്കിൽ ഈ മത്സരം താൻ നന്നായി ആസ്വദിച്ചത് ആയി നദാൽ കൂട്ടിച്ചേർത്തു. ആരാധകർക്ക് നന്ദി പറഞ്ഞ താരം എന്നത്തേയും പോലെ അവർ അത്രമേൽ തനിക്ക് പ്രിയപ്പെട്ടത് ആണെന്നും കൂട്ടിച്ചേർത്തു.

മികച്ച മത്സരത്തിന് സാഷയെ അഭിനന്ദിച്ച നദാൽ താരം ജയം അർഹിച്ചത് ആയും കൂട്ടിച്ചേർത്തു. കഴിഞ്ഞ 2 വർഷം പരിക്ക് കാരണം ഭയങ്കര ബുദ്ധിമുട്ട് ആയതിനാൽ തന്നെ ഫ്രഞ്ച് ഓപ്പണിലേക്കുള്ള മടങ്ങിവരവ് സ്വപ്നം ആയിരുന്നു എന്നും നദാൽ പറഞ്ഞു. ഇനി ഒരു ഫ്രഞ്ച് ഓപ്പൺ കളിക്കും എന്നു ഉറപ്പില്ല എന്നു പറഞ്ഞ നദാൽ ഈ വർഷം ഒളിമ്പിക്സ് കളിക്കാൻ ഈ മൈതാനത്ത് തിരിച്ചെത്തും എന്നു പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ കുടുംബത്തിനും ടീമിനും ഫ്രഞ്ച് ഓപ്പൺ അധികൃതർക്കും നന്ദി പറഞ്ഞ നദാൽ ഒരിക്കൽ കൂടി കാണാം എന്ന പ്രതീക്ഷയോടെയാണ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. വളരെ വികാരീതനായി കാണപ്പെട്ട നദാൽ ഇടക്ക് കരയുന്നതും കാണാൻ ആയി, പ്രശസ്തർ ഒരുപാട് പേർ തിങ്ങിനിറഞ്ഞ റോളണ്ട് ഗാരോസ് വേദിയിൽ ആരാധകരും നദാലിന് ഒപ്പം കരയുന്നതിനും ലോകം സാക്ഷിയായി.

ഇന്ത്യയുടെ സുമിത് നഗാൽ ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്ത്

ഇന്ത്യയുടെ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിലെ പ്രതീക്ഷ ആയിരുന്ന സുമിത് നഗാൽ ആദ്യ റൗണ്ടിൽ പുറത്ത്. ഇന്ന് റഷ്യയുടെ 18-ാം സീഡായ കാരെൻ ഖച്ചനോവിനോട് തോറ്റാണ് ഇന്ത്യൻ താരം ആദ്യ റൗണ്ടിൽ തന്നെ മടങ്ങിയത്. ഫ്രഞ്ച് ഓപ്പണിലെ സുമിത് നാഗലിൻ്റെ അരങ്ങേറ്റം ആയിരുന്നു ഇത്. ഓസ്‌ട്രേലിയൻ ഓപ്പണിൽ മികച്ച പ്രകടനം നടത്തിയ നാഗലിന് ആ പ്രകടനങ്ങൾ ഇവിടെ ആവർത്തിക്കാൻ ആയില്ല.

നഗലിനെ രണ്ട് മണിക്കൂർ നിന്ന പോരാട്ടത്തിൽ 6-2, 6-0, 7-6 എന്ന സ്‌കോറിനാണ് ഖച്ചനോവ് വിജയം നേടിയത്. 91ആം റാങ്കുകാരനാണ് സുമിത് നഗാൽ ഇപ്പോൾ.

Exit mobile version