ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പതിനൊന്നാം സീഡ് ഗോഫിനെ അട്ടിമറിച്ച് യാനിക്ക് സിന്നർ

ആദ്യ റൗണ്ടിൽ തന്നെ അട്ടിമറി കണ്ട് ഫ്രഞ്ച് ഓപ്പണിന് തുടക്കം. പതിനൊന്നാം സീഡ് ആയ ബെൽജിയം താരം ഡേവിഡ് ഗോഫിൻ ആണ് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്. 19 വയസ്സുകാരൻ ആയ സീഡ് ചെയ്യാത്ത ഇറ്റാലിയൻ യുവതാരം യാനിക് സിന്നർ ആണ് നേരിട്ടുള്ള സെറ്റുകൾക്ക് ഗോഫിനെ ഞെട്ടിച്ചത്. മത്സരത്തിൽ ആദ്യ സെറ്റിൽ അല്ലാതെ പിന്നീട് ഒരിക്കലും മത്സരത്തിൽ പിടിച്ചു നിൽക്കാൻ ഗോഫിനു ആയില്ല. 2 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഗോഫിൻ 7 തവണയാണ് സർവീസ് ബ്രൈക്ക് വഴങ്ങിയത്. 7-5 നു ആദ്യ സെറ്റ് നേടിയ സിന്നർ രണ്ടാം സെറ്റിൽ ഗോഫിനെ ശരിക്ക് നാണം കെടുത്തി 6-0 ത്തിനു സെറ്റ് നേടി. മൂന്നാം സെറ്റ് 6-3 നും നേടിയ ഇറ്റാലിയൻ യുവതാരം റോളണ്ട് ഗാരോസിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

32 സീഡ് ആയ ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ 5 സെറ്റ് പോരാട്ടത്തിൽ മറികടന്ന ജപ്പാൻ താരം കെയ്‌ നിഷികോരിയും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് നഷ്ടമായ ശേഷം ആയിരുന്നു ഒരു ടൈബ്രേക്കർ അടക്കം കണ്ട 5 സെറ്റ് പോരാട്ടത്തിൽ നിഷികോരിയുടെ ജയം. സ്‌കോർ : 1-6, 6-1, 7-6, 1-6, 6-4. അതേസമയം അമേരിക്കൻ താരങ്ങൾ ആയ ജോൺ ഇസ്‌നർ, ടൈയ്‌ലർ ഫ്രിറ്റ്സ് എന്നിവർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 21 സീഡ് ആയ ഇസ്നർ 6-4, 6-1, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ഫ്രഞ്ച് താരം എലിയറ്റിനെ മറികടന്നു. തോമസിന് എതിരെ 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനു ഒടുവിൽ ആയിരുന്നു 27 സീഡ് ആയ ഫ്രിറ്റ്സിന്റെ ജയം.

ഫ്രഞ്ച് ഓപ്പണും മാറ്റിവെച്ചു

കൊറോണ വൈറസ് ഭീതി തുടരുന്ന സാഹചര്യത്തിൽ ഫ്രഞ്ച് ഓപ്പണും മാറ്റിവെക്കാൻ തീരുമാനിച്ചു. മെയ് 24 മുതൽ ജൂൺ 7 വരെ ആയിരുന്നു ഫ്രഞ്ച് ഓപ്പൺ നടക്കേണ്ടിയിരുന്നത്. എന്നാൽ അത് ഇനി സെപ്റ്റംബറിൽ ആകും നടക്കുക. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 4 വരെയാകും ഇനി ഫ്രഞ്ച് ഓപ്പൺ നടക്കുക എന്ന് അധികൃതർ അറിയിച്ചു.

പുതിയ തീയതി പ്രകാരം നോക്കിയാൽ യു എസ് ഓപ്പൺ അവസാനിച്ച് ഒരാഴ്ചക്ക് അകം ഫ്രഞ്ച് ഓപ്പൺ തുടങ്ങുന്ന രീതിയിലാകും ഉണ്ടാവുക.

ഈ വർഷം മുതൽ ഫ്രഞ്ച് ഓപ്പണിലും മേൽക്കൂരക്ക് കീഴിൽ കളിക്കാം

മറ്റ് ഗ്രാന്റ് സ്‌ലാമുകൾക്ക് പിറകെ മേൽക്കൂരയും ആയി ഫ്രഞ്ച് ഓപ്പണും. ഈ വർഷം മുതൽ മഴ തടസ്സം സൃഷ്ടിച്ചാൽ ഫ്രഞ്ച് ഓപ്പണിൽ പ്രധാന മത്സരങ്ങൾ മുടങ്ങില്ല. പ്രധാന മൈതാനം ആയ ഫിലിപ്പ് കാർട്ടിയർ മൈതാനത്ത് ഇനിമുതൽ മേൽക്കൂരക്ക് കീഴിലും കളിക്കാൻ ആവും. റോളണ്ട് ഗാരോസിൽ മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പ് മേൽക്കൂര ഏതാണ്ട് സജ്ജമാക്കിയിരിക്കുകയാണ് ഫ്രഞ്ച് ടെന്നീസ് അസോസിയേഷൻ. കഴിഞ്ഞ പല വർഷങ്ങളിലും പലപ്പോഴും മഴ ഫ്രഞ്ച് ഓപ്പണിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

ഇതോടെ വിംബിൾഡൺ, ഓസ്‌ട്രേലിയൻ ഓപ്പൺ, യു.എസ് ഓപ്പൺ എന്നിവക്ക് പുറമെ ഫ്രഞ്ച് ഓപ്പണിലും മേൽക്കൂര ആയി. വിംബിൾഡണിൽ നിലവിൽ സെന്റർ കോർട്ടിൽ അടക്കം രണ്ട് മേൽക്കൂര ഉള്ള മൈതാനങ്ങൾ ഉണ്ട്. ഓസ്‌ട്രേലിയൻ ഓപ്പണിൽ ആവട്ടെ റോഡ്‌ ലേവർ അറീന, മാർഗരറ്റ് കോർട്ട് അറീന എന്നിവയിൽ അടക്കം മൂന്ന് മൈതാനങ്ങളിൽ മേൽക്കൂര സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. യു.എസ് ഓപ്പണിൽ ആർതർ ആഷെ മൈതാനം അടക്കം രണ്ട് മൈതാനങ്ങളിൽ മേൽക്കൂര ഉണ്ട്. പലപ്പോഴും മേൽക്കൂരയുടെ കീഴിൽ കളിക്കേണ്ടി വരുന്നത് പല താരങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

ഫ്രഞ്ച് ഓപ്പൺ കിരീടം നദാലിന്

ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ പന്ത്രണ്ടാമത് തവണയും നദാൽ ‘കടിച്ചു’. ഓരോ കിരീട മധുരവും പല്ലുകൾ കൊണ്ട് രുചിയ്ക്കുന്നതാണ് നദാൽ സ്റ്റൈൽ. ജയത്തോടെ ഒരു ഗ്രാൻഡ്സ്ലാം ഏറ്റവും അധികം നേടിയ സ്വന്തം പേരിലുള്ള റെക്കോർഡ് നദാൽ ഒരിക്കൽ കൂടി തിരുത്തി.

ക്ലേ കോർട്ട് സീസണിന്റെ തുടക്കത്തിലേറ്റ തിരിച്ചടികളിൽ പതറാതെയാണ് നദാൽ മുന്നേറിയത്. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവർത്തനമായിരുന്നു ഈ ഫൈനലും. അതേ എതിരാളികൾ, പക്ഷേ നദാലിൽ നിന്ന് ഒരു സെറ്റ് കൈക്കലാക്കാൻ തിമിന് സാധിച്ചു എന്നത് വലിയ കാര്യമാണ്. ഒരുപക്ഷേ ആദ്യ സെറ്റിൽ നേടിയ ബ്രേക്ക് നിലനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ മത്സരത്തിന്റെ റിസൾട്ട് തന്നെ മറ്റൊന്നായേനെ.

ആദ്യ സെറ്റ് നേടിയ നദാൽ രണ്ടാം സെറ്റ് അടിയറ വച്ചെങ്കിലും മൂന്നും നാലും സെറ്റുകൾ 6-1, 6-1 എന്ന സ്കോറിന് ആധികാരികമായി നേടിയാണ് വിജയം സ്വന്തമാക്കിയത്. ഇതോടെ റോജർ ഫെഡററുമായുള്ള ഗ്രാൻഡ്സ്ലാം കിരീട വ്യത്യാസം കുറയ്ക്കാനും നദാലിനായി.

ബാർട്ടിക്ക് കിരീടം, പുരുഷ ഫൈനൽ ആവർത്തനം

ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ വനിതാ വിഭാഗത്തിൽ ഓസ്‌ട്രേലിയയുടെ ബാർട്ടി കിരീടം നേടി. സീഡ് ചെയ്യപ്പെടാത്ത വോണ്ട്രുസോവയെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസം കീഴ്പ്പെടുത്തിയാണ് ബാർട്ടി കിരീടം നേടിയത്. സ്‌കോർ 6-1, 6-3. ആദ്യ ഗ്രാൻഡ്സ്ലാം നേട്ടത്തോടെ എട്ടാം റാങ്കിൽ നിൽക്കുന്ന താരം തിങ്കളാഴ്ച വരുന്ന പുതിയ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരും. ഒരിക്കൽ ക്രിക്കറ്റിന് വേണ്ടി ടെന്നീസ് ഉപേക്ഷിച്ചു പോയതാണ് ബാർട്ടി എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.

പുരുഷ വിഭാഗത്തിന്റെ ഫൈനലിൽ ഡൊമിനിക് തിം നദാലിനെ നേരിടും. മഴമൂലം ഇന്നലെ പുനരാരംഭിച്ച സെമി ഫഫൈനൽ മത്സരത്തിൽ ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ മറികടന്നാണ് തിം ഫൈനൽ നേട്ടം ആവർത്തിച്ചത്. കഴിഞ്ഞ വർഷവും തിം ഫൈനലിൽ എത്തിയിരുന്നു. പക്ഷേ നദാലിനോട് തോൽക്കാനായിരുന്നു വിധി. ഇത്തവണ വലിയ വിജയങ്ങളിലൂടെ ആത്മവിശ്വാസത്തിലാണ് തിം ഇറങ്ങുന്നത്. റോജർ ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന നദാലിനെ പിടിച്ചു കെട്ടുക അതും ക്ലേ കോർട്ടിൽ, അത്ര എളുപ്പമല്ലതാനും.

ഫ്രഞ്ച് ഓപ്പൺ: സെറീന, ഒസാക്ക പുറത്ത്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും സെറീന വില്ല്യംസും, ഒന്നാം നമ്പർ താരമായ നവോമി ഒസാക്കയും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത താരങ്ങൾക്കെതിരെ, നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇരുവരുടേയും തോൽവി. വനിതകളിൽ സിമോണ ഹാലെപ്, മാഡിസൺ കീസ്, ബാർട്ടി എന്നിവർ ജയത്തോടെ നാലാം റൗണ്ടിൽ പ്രവേശിച്ചു.

പുരുഷ വിഭാഗം സിംഗിൾസിൽ നൊവാക് ജോക്കോവിച്ച്, ഡെൽപോട്രോ, തിം, സിസിപ്പാസ്, ഫോനിനി, സ്വരേവ്, വാവ്‌റിങ്ക എന്നിവർ ജയത്തോടെ മുന്നേറിയപ്പോൾ കോറിച്ച് പുറത്തായി. 83 വർഷത്തിൽ ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടിൽ കടക്കുന്ന ആദ്യ ഗ്രീസ് കളിക്കാരൻ എന്ന റെക്കോർഡാണ് ജയത്തോടെ യുവതാരമായ സിസിപ്പാസ് സ്വന്തം പേരിൽ എഴുതി ചേർത്തത്.

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ പേസ് അടങ്ങിയ സഖ്യവും, ബ്രയാൻ സഹോദരന്മാരും പുറത്തായി.

ആദ്യ റൗണ്ട് അനായാസം കടന്ന് ലിയാണ്ടര്‍

ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി ലിയാണ്ടര്‍ പേസ്. പുരുഷ ഡബിള്‍സ് മത്സരത്തില്‍ ലിയാണ്ടര്‍-പൈറി സഖ്യം നേരിട്ടുള്ള സെറ്റുകളിലാണ് വിജയം കുറിച്ചത്. 6-4, 6-4 എന്ന സ്കോറിനാണ് കോര്‍ട്ട് എഴില്‍ നടന്ന മത്സരത്തില്‍ ഒരു മണിക്കൂര്‍ 4 മിനുട്ടിനുള്ളില്‍ ലിയാണ്ടറിന്റെ വിജയം.

ഇന്‍ഗ്ലോട്ട്-ക്ലിസാന്‍ കൂട്ടുകെട്ടിനെയാണ് ലിയാണ്ടര്‍ സഖ്യം പരാജയപ്പെടുത്തിയത്.

ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്ന് രോഹന്‍ ബൊപ്പണ-മരിയസ് കോപില്‍ കൂട്ടുകെട്ട് സഖ്യം

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ അംഗമായ ടീം. മരിയസ് കോപിലുമായി ചേര്‍ന്ന് നേരിട്ടുള്ള സെറ്റുകളിലാണ് 6-4, 6-4 എന്ന സ്കോറിനു ബൊപ്പണ്ണയുടെ വിജയം. അടുത്ത റൗണ്ടില്‍ സെര്‍ബിയന്‍ ജോഡികളോടാണ് ഇവരുടെ മത്സരം. ടിപ്സാരെവിക്-ലാജോവിക് കൂട്ടുകെട്ടിനെ മറികടന്നാല്‍ ബൊപ്പണ്ണയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിയ്ക്കാം.

മിക്സഡ് ഡബിള്‍സില്‍ തോല്‍വിയേറ്റ് വാങ്ങി രോഹന്‍ ബൊപ്പണ്ണയുടെ ടീം

പുരുഷ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ മികച്ച വിജയം നേടിയെങ്കിലും അത് മിക്സഡ് ഡബിള്‍സില്‍ ആവര്‍ത്തിക്കാനാകാതെ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ. ഇന്ന് നടന്ന മിക്സഡ് ഡബിള്‍സ് മത്സരത്തില്‍ ആദ്യ റൗണ്ടില്‍ തന്നെ ടോപ് സീഡുകളോട് പരാജയപ്പെട്ടാണ് രോഹന്‍ ബൊപ്പണ്ണ-ലൂസി റാഡേക്ക സഖ്യം പുറത്തായത്.

സ്കോര്‍: 5-7, 1-6.

ആറാം സീഡുകളെ പരാജയപ്പെടുത്തി രോഹന്‍ ബൊപ്പണ്ണ-മരിയസ് കോപില്‍ സഖ്യം

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സ് മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ അട്ടിമറി ജയം സ്വന്തമാക്കി രോഹന്‍ ബൊപ്പണ്ണയുടെ സഖ്യം. ബൊപ്പണ്ണ-മരിയസ് കോപില്‍ സഖ്യം ആറാം സീഡുകാരായ രാവെന്‍ ക്ലാസ്സെന്‍ -മൈക്കല്‍ വീനസ് കൂട്ടുകെട്ടിനെയാണ് നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ 8 എയ്സുകള്‍ ഉതിര്‍ക്കുവാന്‍ ബൊപ്പണ്ണയുടെ ടീമിനു സാധിച്ച ടീം 6-3, 7-6 എന്ന സ്കോറിനു ജയം കരസ്ഥമാക്കുകയായിരുന്നു.

റാഫാ, ജോക്കോവിച്ച് മുന്നോട്ട്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ വിഭാഗത്തിൽ കാനഡയുടെ ഷാപവലോവ്, മെദ്വദേവ് മുതലായ താരങ്ങൾക്ക് കാലിടറിയപ്പോൾ ഒന്നാം നമ്പർ താരം നൊവാക്, നിലവിലെ ചാമ്പ്യൻ റാഫ നദാൽ, റോജർ ഫെഡറർ എന്നിവർ അനായാസം മുന്നേറി. സിംഗിൾസിൽ ഇന്ത്യയിൽ നിന്നുള്ള ഏക താരം ഗുണേശ്വരൻ ആദ്യ റൗണ്ടിൽ പുറത്തായി.

രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ വനിതാ വിഭാഗത്തിൽ വോസ്നിയാക്കി, കെർബർ, വീനസ് വില്ല്യംസ് എന്നിവർ ആദ്യ റൗണ്ടിൽ പരാജയമറിഞ്ഞു.

Exit mobile version